കോലി, രോഹിത് മാത്രമോ സ്റ്റാറുകള്‍? ധവാനില്ലാതെ എന്ത് ടീം ഇന്ത്യ... പറഞ്ഞത് ഹര്‍ഭജന്‍
ദില്ലി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഐസിസിയുടെ ടൂര്‍ണമെന്റുകള്‍ താരത്തിന്റെ വീക്ക്‌നെസാണ്. ലോകകപ്പുള്‍പ്പെടെ ഐസിസിയുടെ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യന്‍ ബാറ്റിങിന്റെ നെടംതൂണായി മാറിയിരുന്നു. കഴിഞ്ഞ ലോകകപ്പിനിടെ പരിക്കു കാരണം പിന്‍മാറേണ്ടിവന്നതും വെസ്റ്റ് ഇന്‍ഡീസിനെതതിരായ കഴിഞ്ഞ പരമ്പരയില്‍ നിറംമങ്ങിയതുമെല്ലാം ധവാന് തിരിച്ചടിയായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം. ഇതിനിടെ ധവാന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്.

ധവാന്‍ അവര്‍ക്കൊപ്പം
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ധവാന്റെയും രോഹിത് ശര്‍മയുടെയുമെല്ലാം സ്ഥാനമെന്നു ഭാജി ചൂണ്ടിക്കാട്ടി.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം കൂടിയാണ് ഇരുവരും. ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത്തുമെല്ലാം നല്‍കിയ സംഭാവനകള്‍ പോലെ തന്നെ വിലപ്പെട്ടതാണ് ധവാന്റെയും സംഭാവനകളെല്ലാം അദ്ദേഹം വിശദമാക്കി.

വളരെ മികച്ച ബാറ്റ്‌സ്മാന്‍
ടി20യാവട്ടെ, ഏകദിനമാവട്ടെ വളരെ മികച്ച ബാറ്റ്‌സ്മാനാണ് ധവാന്‍. ടി20, ഏകദിനം എന്നിവര പരിഗണിച്ചാല്‍ ധവാന്‍- രോഹിത് സഖ്യത്തേക്കാള്‍ മികച്ച ഓപ്പണിങ് ജോടികളില്ലെന്നാണ് തന്റെ അഭിപ്രായം. അടുത്ത രണ്ടോ, മൂന്നോ വര്‍ഷം സ്വന്തം ഫിറ്റ്‌നസ് നിലവാരം കൂടി ഉയര്‍ത്താന്‍ ധവാന്‍ ശ്രമിക്കണം. എങ്കില്‍ അദ്ദേഹത്തെ തടയാന്‍ ആര്‍ക്കുമാവില്ലെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

65 റണ്‍സ് മാത്രം
ലോകകപ്പിനിടെയേറ്റ പരിക്ക് ഭേദായ ശേഷം ധവാന്റെ തിരിച്ചുവരവ് കൂടിയായിരുന്നു കഴിഞ്ഞ വിന്‍ഡീസ് പര്യടനം. പക്ഷെ തന്റെ യഥാര്‍ഥ മികവ് കരീബിയന്‍ മണ്ണില്‍ പുറത്തെടുക്കാന്‍ താരത്തിനായില്ല. ഇന്ത്യക്കു വേണ്ടി അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 65 റണ്‍സ് മാത്രമാണ് ധവാനു നേടാന്‍ കഴിഞ്ഞത്.
അടുത്തിടെ ഫോം വീണ്ടെടുക്കുന്നതിനു വേണ്ടി ഇന്ത്യന്‍ എ ടീമില്‍ ധവാനെ ഉള്‍പ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ തുടര്‍ച്ചയായി രണ്ട് ഏകദിനങ്ങളിലും ഫിഫ്റ്റിയുമായി താരം തിളങ്ങുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications