For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാമ്പത്യത്തില്‍ എന്താണ് സംഭവിച്ചത്? പ്രണയത്തിന് കണ്ണില്ല! ധവാന്‍ മനസ് തുറക്കുന്നു

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ശിഖര്‍ ധവാന്‍. വലം കൈയന്‍ ഓപ്പണര്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച് മികവ് കാട്ടിയ താരമാണ്. ആരാധകര്‍ ഗബ്ബാറെന്ന് വിളിക്കുന്ന ധവാന്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നാല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് അദ്ദേഹം. ഈ സീസണില്‍ പഞ്ചാബ് കളിക്കുന്നത് ധവാന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. സമീപകാലത്തായി വലിയ പ്രതിസന്ധികളിലൂടെയാണ് ധവാന്‍ കടന്ന് പോകുന്നത്.

1

കരിയറില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ദാമ്പത്ത്യവും തകര്‍ന്നിരിക്കുകയാണ്. ഭാര്യ ആയിഷ മുഖര്‍ജിയുമായി വേര്‍പിരിഞ്ഞിരിക്കുകയാണ് ധവാന്‍. ഭാര്യ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നടക്കം പരാതികളുമായി ധവാന്‍ രംഗത്തെത്തുന്ന സാഹചര്യം പോലുമുണ്ടായി. ധവാനെക്കാള്‍ 12 വയസ് മുതിര്‍ന്നയാളാണ് ആയിഷ. ധവാനെ വിവാഹം കഴിക്കുമ്പോള്‍ ആയിഷക്ക് ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. 2021 സെപ്തംബറിലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

ഇപ്പോഴിതാ തന്റെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ധവാന്‍. 'അവസാന തീരുമാനം തികച്ചും വ്യക്തിപരമായതിനാല്‍ ദാമ്പത്യത്തില്‍ ഞാന്‍ പരാജയപ്പെട്ടു. മറ്റാര്‍ക്കെതിരേയും വിരല്‍ ചൂണ്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ഈ മേഖലയിലെ അറിവ് കുറവുകൊണ്ടാണ് ഞാന്‍ പരാജയപ്പെട്ടത്. ഇപ്പോള്‍ നമുക്ക് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാം. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതിനെക്കുറിച്ച് സംസാരിച്ചിട്ട് വലിയ കാര്യമില്ല.

1

അനുഭവങ്ങളില്‍ നിന്ന് പഠിക്കേണ്ടത്. ഇപ്പോള്‍ എന്റെ വിവാഹമോചന കേസ് അവസാന ഘട്ടത്തിലാണ്. അടുത്ത വിവാഹം കഴിക്കുകയാണെങ്കില്‍ ഇപ്പോള്‍ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. എനിക്ക് ഏതുതരം സ്ത്രിയെയാണ് ആവിശ്യമെന്നത് എനിക്ക് വ്യക്തമായി അറിയാം. ആരോടൊപ്പമാണ് ജീവിതം ചിലവിടേണ്ടതെന്നതിലും ധാരണയുണ്ട്. എനിക്ക് 26-27 വയസുള്ളപ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നത്. മറ്റ് പ്രണയങ്ങളൊന്നും അപ്പോള്‍ ഇല്ലായിരുന്നു.

അതുകൊണ്ട് തന്നെ പ്രണയത്തിലേക്ക് വീണപ്പോള്‍ മുന്നിലുള്ള ചുവപ്പുകൊടികളൊന്നും കണ്ടില്ല. എന്നാല്‍ ഇപ്പോള്‍ ഒരു പ്രണയത്തില്‍ വീണാല്‍ ചുവപ്പുകൊടികള്‍ ഞാന്‍ ശ്രദ്ധിക്കും. ചുവപ്പുകൊടി കണ്ടാല്‍ ഞാന്‍ വഴിമാറി നടക്കും'-ധവാന്‍ പറഞ്ഞു. ധവാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചുകൊണ്ടിരുന്നപ്പോള്‍ പിന്തുണക്കാന്‍ ആയിഷയും മൈതാനത്തിലെത്തിയിട്ടുണ്ട്. രണ്ട് പേരും വളരെ സൗഹൃദത്തിലാണ് മുന്നോട്ട് പോയിരുന്നത്.

എന്നാല്‍ ഇടക്ക് സംഭവിച്ച ആശയക്കുഴപ്പം ഇന്ന് വിവാഹമോചനത്തിലേക്ക് എത്തി നില്‍ക്കുകയാണ്. കളത്തിനകത്തും പുറത്തും എപ്പോഴും സന്തോഷത്തോടെ കാണുന്ന താരമാണ് ധവാന്‍. പിരിച്ചുവെച്ച മീശയും ചിരിച്ച മുഖവുമായാണ് കൂടുതലും ധവാനെ എല്ലാവരും കണ്ടിട്ടുള്ളത്. ഭാര്യയോടൊപ്പം യാത്രകള്‍ പോകാനും ഇതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാനും ധവാന്‍ മടികാട്ടിയിരുന്നില്ല. തന്റെ ദാമ്പത്യത്തിലെ തകര്‍ച്ചയില്‍ നിന്ന് യുവാക്കള്‍ക്ക് ധവാന്‍ ഒരു സന്ദേശവും കൈമാറാന്‍ ആഗ്രഹിക്കുന്നുണ്ട്.

1

'യുവാക്കള്‍ ഒരു പ്രണയത്തിലേക്ക് വീഴുമ്പോള്‍ അതിനെക്കുറിച്ച് നന്നായി പഠിക്കേണ്ടതായുണ്ട്. അതാണ് പ്രധാനപ്പെട്ട കാര്യം. വൈകാരികമായി വിവാഹമെന്ന തീരുമാനത്തിലേക്ക് ആരും എത്തരുത്. അവരോടൊപ്പം കുറച്ച് വര്‍ഷങ്ങള്‍ ചിലവിടുക. നമ്മുടെ സംസ്‌കാരത്തോട് ചേരുന്നയാളാണോ നമ്മുടെ മറ്റ് സൗഹൃദങ്ങളെ ബാധിക്കുന്നുണ്ടോയെന്നെല്ലാം പരിശോധിക്കുക. ഒരു മത്സരം പോലെയാണിത്. ചിലര്‍ക്ക് 4-5 ബന്ധങ്ങളിലൂടെ ഇത്തരത്തിലൊരാളെ ലഭിക്കും.

ചിലര്‍ക്കത് 8-9ന് മുകളിലാവും. ഇതിലൊരു തെറ്റുണ്ടെന്ന് കരുതുന്നില്ല. ഓരോന്നില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുക. എന്നിട്ട് വിവാഹമെന്ന തീരുമാനമെടുക്കുക. ഈ അനുഭവസമ്പത്ത് മികച്ച ദാമ്പത്യത്തിന് നിങ്ങളെ സഹായിക്കും'-ധവാന്‍ കൂട്ടിച്ചേര്‍ത്തു. ധവാന്‍ ഇപ്പോള്‍ ഐപിഎല്ലിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ്. ഇന്ത്യന്‍ ടീമിലേക്ക് ധവാന് തിരിച്ചുവരവ് പ്രയാസമായിരിക്കും. ഇത്തവണ ഐപിഎല്ലില്‍ ശോഭിച്ചാല്‍ ഒരുപക്ഷെ ദേശീയ ടീം തിരിച്ചുവരന് ധവാന് സാധ്യമായേക്കും.

Story first published: Sunday, March 26, 2023, 14:24 [IST]
Other articles published on Mar 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+