Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാന്‍ ദി ഗ്രേറ്റ്, അപൂര്‍വ്വ റെക്കോര്‍ഡ്, ഇനി ബ്രാഡ്മാനൊപ്പം!! സച്ചിന്‍ പോലുമില്ല ലിസ്റ്റില്‍

ബെംഗളൂരു: ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ നിരയിലേക്ക് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ഓപ്പണിങിലെ നിറസാന്നിധ്യമായ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ അപൂര്‍വ്വമായൊരു റെക്കോര്‍ഡിനൊപ്പമാണ് എത്തിയത്. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍കര്‍ക്കോ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയ്‌ക്കോ പോലും അവകാശപ്പെടാനില്ലാത്ത നേട്ടത്തിനാണ് ധവാന്‍ അര്‍ഹനായത്.

അഫ്ഗാനിസ്താനെതിരായ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ധവാന്‍ സെഞ്ച്വറി കണ്ടെത്തിയിരുന്നു. ഇതാണ് താരത്തെ ചരിത്രത്തിന്റെ ഭാഗമാക്കിയത്.

ഉച്ചഭക്ഷണത്തിന് മുമ്പ് സെഞ്ച്വറി

ഉച്ചഭക്ഷണത്തിന് മുമ്പ് സെഞ്ച്വറി

ഇന്ത്യന്‍ ടീം ഉച്ചഭക്ഷണത്തിനു പിരിയുന്നതിനു മുമ്പാണ് ധവാന്‍ തന്റെ സെഞ്ച്വറി കണ്ടെത്തിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അദ്ദേഹം അഫ്ഗാന്റെ ഒരു ബൗളര്‍മാരെയും വെറുതെവിട്ടില്ല. 87 പന്തില്‍ 18 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ധവാന്‍ 100 തികച്ചത്. കളിയില്‍ താരം 107 റണ്‍സിന് പുറത്തായി.
ഉച്ചഭക്ഷണത്തിനു മുമ്പ് ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ധവാന്‍ തന്റെ പേരിലാക്കിയത്. അഞ്ചു പേര്‍ മാത്രമേ എലൈറ്റ് ക്ലബ്ബിലുള്ളൂ.

സെവാഗ് തൊട്ടരികിലെത്തി

സെവാഗ് തൊട്ടരികിലെത്തി

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് നേരത്തേ ഈ നേട്ടം കൈവരിക്കേണ്ടതായിരുന്നു. പക്ഷെ കൈയെത്തുംദൂരത്ത് റെക്കോര്‍ഡ് അദ്ദേഹത്തിന് നഷ്ടമായി. 2006ല്‍ സെന്റ് ലൂസിയയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടെസ്റ്റിലായിരുന്നു ഇത്. അന്ന് ഇന്ത്യ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ സെവാഗ് 99 റണ്‍സുമായി പുറത്താവാതെ ക്രീസിലുണ്ടായിരുന്നു. ഒരു റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാവുമായിരുന്നു.

ഓസ്‌ട്രേലിയന്‍ ആധിപത്യം

ഓസ്‌ട്രേലിയന്‍ ആധിപത്യം

ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിനു മുമ്പ് സെഞ്ച്വറിയെന്ന നേട്ടത്തിന് അവകാശികളായത് ആറു താരങ്ങള്‍ മാത്രമാണ്. ഓസ്‌ട്രേലിയയുടെ ആധിപത്യമാണ് ഈ ലിസ്റ്റിലുള്ളത്. ആറു പേരില്‍ നാലും ഓസ്‌ട്രേലിയയില്‍ നിന്നുള്ളവവരാണെന്നതാണ് ശ്രദ്ധേയം. ഇന്ത്യയും പാകിസ്താനുമാണ് പട്ടികയിലെ മറ്റു രണ്ടു പേര്‍.
ഏറ്റവും അവസാനമായി 2017ല്‍ ഡേവിഡ് വാര്‍ണറാണ് ഓസീസിനു വേണ്ടി എലൈറ്റ് ക്ലബ്ബില്‍ എത്തിയത്.

ആദ്യ താരം ട്രംപര്‍

ആദ്യ താരം ട്രംപര്‍

ഉച്ചഭക്ഷണത്തിന് മുമ്പ് സെഞ്ച്വറിയെന്ന നേട്ടം സ്വന്തം പേരില്‍ കുറിച്ച ആദ്യത്തെ താരം ഓസ്‌ട്രേലിയയുടെ വിക്ടര്‍ ട്രംപറാണ്. 1902ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റിലായിരുന്നു സെഞ്ച്വറി പ്രകടനവുമായി അദ്ദേഹം റെക്കോര്‍ഡിട്ടത്.
1921ല്‍ ഇംഗ്ലണ്ടിനെതിരേ മറ്റൊരു ഓസീസ് താരമായ ചാള്‍സ് മക്കാര്‍ത്തിയും ഈ നേട്ടത്തിന് ഉടമയായി.

ബ്രാഡ്മാനും ലിസ്റ്റില്‍

ബ്രാഡ്മാനും ലിസ്റ്റില്‍

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓസ്‌ട്രേലേയിയുടെ ഡോണ്‍ ബ്രാഡ്മാനും ഈ എലൈറ്റ് ക്ലബ്ബിലുണ്ട്. 1930ലാണ് ബ്രാഡ്മാന്‍ ഉച്ചഭക്ഷണത്തിനു മുമ്പ് മൂന്നക്കം കടന്നത്.
തന്റെ മുന്‍ഗാമികളെപ്പോലെ തന്നെ ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു അദ്ദേഹവും സെഞ്ച്വറി കണ്ടെത്തിയത്. 1976ല്‍ പാകിസ്താന്‍ താരം മജീദ് ഖാനും ഈ റെക്കോര്‍ഡിനൊപ്പമെത്തി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവിസ്മരണീയ ബാറ്റിങ്.

Story first published: Friday, June 15, 2018, 12:15 [IST]
Other articles published on Jun 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+