Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണര്‍ക്കു പകരം ആര്? സണ്‍റൈസേഴ്‌സ് തേടുന്നു ക്യാപ്റ്റനെ.. സാധ്യത ഇന്ത്യന്‍ വെടിക്കെട്ട് താരത്തിന്

ഹൈദരാബാദ്: ഐപിഎല്ലില്‍ പുതിയ സീസണ്‍ വിലക്കിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ വിവാദ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കു നഷ്ടമായതോടെ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് പുതിയ ക്യാപ്റ്റനെ തേടുകയാണ്. പന്ത് ചുരണ്ടല്‍ സംഭവവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്കു വിലക്കിയതോടെയാണ് ഐപിഎല്ലിലും വാര്‍ണര്‍ക്കു വിലക്ക് വന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ തന്നെ വാര്‍ണര്‍ ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നാലെ ദേശീയ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്കും വന്നതോടെ താരത്തിന് ഐപിഎല്ലിലും പുറത്തിരിക്കേണ്ടി വരികയായിരുന്നു.

1

വാര്‍ണറുടെ പകരക്കാരനായി ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ ശിഖര്‍ ധവാന്‍ സണ്‍റൈസേഴ്‌സിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. ടീമില്‍ വാര്‍ണറുടെ ഓപ്പണിങ് പങ്കാളി കൂടിയായ ധവാന്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യവുമാണ്. വാര്‍ണറുടടെ അഭാവത്തില്‍ ഹൈദരാബാദ് ടീമിലെ ഏറ്റവും മുതിര്‍ന്ന താരവും ധവാനാണ്. നേരത്തേ ഐപിഎല്ലിലെ മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ അദ്ദേഹം നയിച്ചിട്ടുണ്ട്. കൂടാതെ സണ്‍റൈസേഴ്‌സിനെയും തുടക്കത്തില്‍ ചില മല്‍സരങ്ങളില്‍ ധവാന്‍ നയിച്ചിരുന്നു.

2

മികച്ച ബ്രാന്‍ഡ് വാല്യൂവും അംഗീകാരവുമുള്ള ഒരു താരത്തെയാണ് ഐപിഎല്‍ ടീമുകള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. വാര്‍ണറെ കൂടാതെ ഹൈദരാബാദ് ടീമില്‍ ഇവയെല്ലാമുള്ള ഏക താരവും ധവാന്‍ തന്നെയാണ്. അതുകൊണ്ടാണ് ധവനെ ടീമിന്റെ ക്യാപ്റ്റനാവാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ധവാനെ കൂടാതെ ന്യൂസിലന്‍ഡ് ക്യാപ്റ്റനായ കെയ്ന്‍ വില്ല്യംസണാണ് ഹൈദരാബാദിന്റെ ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള മറ്റൊരു താരം. എന്നാല്‍ പുതിയ സീസണില്‍ ടീമില്‍ സ്ഥാനം പോലും ഉറപ്പുള്ള താരമല്ല അദ്ദേഹം.

Story first published: Thursday, March 29, 2018, 9:37 [IST]
Other articles published on Mar 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+