Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനെതിരേ 1000 റണ്‍സ്... എലൈറ്റ് ലിസ്റ്റില്‍ ഇനി ധവാനും, മുന്നില്‍ 4 പേര്‍

Shikhar Dhawan becomes fifth Indian batsman to score 1000 ODI runs against Australia

മുംബൈ: ഓസ്‌ട്രേലിയക്കെതിരേ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആദ്യ ഏകദിനത്തിലെ മികച്ച ഇന്നിങ്‌സിന്റെ കരുത്തില്‍ എലൈറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. പതിയെ തുടങ്ങിയ ധവാന്‍ പിന്നീട് തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ഷോട്ടുകള്‍ കളിക്കുകയായിരുന്നു. 74 റണ്‍സ് സംഭാവന ചെയ്താണ് അദ്ദേഹം ക്രീസ് വിട്ടത്. 91 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഓസീസിനെതിരേ ഏകദിനത്തില്‍ 1000 റണ്‍സെന്ന നേട്ടത്തിന് അവകാശിയായിരിക്കുകയാണ് ധവാന്‍. ഈ നേട്ടത്തിന് അര്‍ഹനായ അഞ്ചാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (3077 റണ്‍സ്), രോഹിത് ശര്‍മ (2047), വിരാട് കോലി (1727), എംഎസ് ധോണി (1660) എന്നിവരാണ് ഇനി ധവാനു മുന്നിലുള്ളത്.

dhawan

കഴിഞ്ഞ വര്‍ഷം ധവാനെ സംബന്ധിച്ചു അത്ര മികച്ചതായിരുന്നില്ല. പരിക്കു കാരണം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ നാട്ടിലേക്കു മടങ്ങേണ്ടി വന്ന അദ്ദേഹത്തിനു പിന്നീടും ചില പരമ്പരകള്‍ നഷ്ടമായി. ടീമില്‍ തിരിച്ചെത്തിയപ്പോഴും ധവാന് പഴയ മികവിലേക്കുയരാന്‍ സാധിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ അദ്ദേഹം കാല്‍മുട്ടിനേറ്റ പരിക്കു കാരണം പുറത്തിരുന്നപ്പോള്‍ പകരക്കാരനായി ഓപ്പണ്‍ ചെയ്തത് ലോകേഷ് രാഹുലായിരുന്നു. രോഹിത് ശര്‍മയ്‌ക്കൊപ്പം ടീമിന് മികച്ച തുടക്കങ്ങള്‍ നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ പരമ്പരയില്‍ രോഹിത്തിനു വിശ്രമം നല്‍കിയപ്പോള്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം ടി20യില്‍ 32 റണ്‍സിന് അദ്ദേഹം പുറത്തായി. എന്നാല്‍ മൂന്നാം ടി20യില്‍ 34 പന്തില്‍ നിന്നും 54 റണ്‍സെടുത്ത ധവാന്‍ തന്റെ ബാറ്റിങിന് ഇപ്പോഴും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു കാണിച്ചുതന്നു. പക്ഷെ അപ്പോഴും അദ്ദേഹത്തിന്റെ ഓപ്പണിങ് സ്ഥാനം ഭദ്രമായിരുന്നില്ല. ഓസീസിനെതിരേയുള്ള പരമ്പരയില്‍ രോഹിതിനൊപ്പം മികച്ച ഫോമിലുള്ള രാഹുല്‍ ഓപ്പണറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തിരുന്നു. എന്നാല്‍ ഏകദിനത്തില്‍ ധവാന്റെ പ്രകടനവും അനുഭവസമ്പത്തും രോഹിത്തിനൊപ്പമുള്ള കൂട്ടുകെട്ടും ടീം മാനേജ്‌മെന്റിനെ കൂട്ടുകെട്ട് മാറ്റാതിരിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരി വച്ചാണ് ധവാന്‍ വാംഖഡെയില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്തത്.

Story first published: Tuesday, January 14, 2020, 16:03 [IST]
Other articles published on Jan 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+