IPL 2026: രാഹുൽ അന്ന് പറഞ്ഞു, ഞാൻ കേട്ടില്ല! ഒടുവിൽ പണി കിട്ടിയപ്പോൾ പഠിച്ചത് വലിയ പാഠം; ബ്രെവിസ്
ഐപിഎല്ലിലെ 'ബേബി എബി' ഡെവാൾഡ് ബ്രെവിസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് നിരയിൽ തിരിച്ചെത്തുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. ഇതിനിടയിലാണ് തന്റെ ആദ്യ ഐപിഎൽ സീസണിൽ കെ.എൽ രാഹുൽ നൽകിയ ഒരു ഉപദേശത്തെക്കുറിച്ച് താരം സംസാരിച്ചത്. സ്വന്തം ശൈലിയിൽ ഉറച്ചുനിൽക്കാനായിരുന്നു (Be true to yourself) രാഹുൽ അന്ന് നൽകിയ നിർദ്ദേശം. എന്നാൽ തുടക്കത്തിൽ താൻ അത് പാലിച്ചില്ലെന്നും അതിന്റെ ഫലം അനുഭവിച്ചുവെന്നും ബ്രെവിസ് തുറന്നുപറഞ്ഞു.
IPL 2026: രാജസ്ഥാൻ റോയൽസ് എന്നാ സുമ്മാവാ! ഓറഞ്ച് ക്യാപ്പ് പട്ടികയിൽ പിങ്ക് പടയോട്ടം, ഏത് ബൗളറും വിറയ്ക്കും
"സ്വയം വിശ്വസിക്കാൻ വൈകിപ്പോയി"
അശ്വിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ബ്രെവിസ് പറഞ്ഞു: "എന്റെ ആദ്യ ഐപിഎൽ സീസണിൽ കെ.എൽ രാഹുൽ എന്നോട് പറഞ്ഞു, 'എപ്പോഴും നിന്നോട് തന്നെ സത്യസന്ധത പുലർത്തുക' എന്ന്. എന്നാൽ ഞാൻ എന്താണ് ചെയ്തത്? തുടക്കത്തിൽ ഞാൻ എന്റെ സ്വാഭാവിക ശൈലിയിൽ നിന്ന് മാറി സഞ്ചരിച്ചു. പക്ഷേ ആ യാത്ര മനോഹരമായിരുന്നു. കരിയറിലെ ആ പ്രതിസന്ധിഘട്ടം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു."

മുംബൈ ഇന്ത്യൻസിൽ ചിലവഴിച്ച മൂന്ന് വർഷങ്ങൾ തന്നെ ഒരു ക്രിക്കറ്റർ എന്ന നിലയിൽ പാകപ്പെടുത്തിയെന്നും രോഹിത് ശർമ്മ, സച്ചിൻ ടെണ്ടുൽക്കർ, മഹേല ജയവർധനെ എന്നിവരിൽ നിന്ന് ലഭിച്ച ഉപദേശങ്ങൾ വിലമതിക്കാനാവാത്തതാണെന്നും താരം കൂട്ടിച്ചേർത്തു.
സിഎസ്കെയിലേക്ക് എത്തിയത് ഒരു അനുഗ്രഹം!
കഴിഞ്ഞ സീസണിൽ ഗുർജപ്‌നീത് സിംഗിന് പകരക്കാരനായാണ് ബ്രെവിസ് ചെന്നൈയിൽ എത്തിയത്. സ്റ്റീഫൻ ഫ്ലെമിംഗും സിഎസ്കെ മാനേജ്‌മെന്റും തന്നെ സമീപിച്ചത് കരിയറിലെ വലിയൊരു അനുഗ്രഹമായിരുന്നുവെന്ന് താരം വിശ്വസിക്കുന്നു. "സിഎസ്കെയിൽ ചേരാനുള്ള തീരുമാനം വളരെ എളുപ്പമായിരുന്നു. എന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണത്. പുറത്തിരിക്കുന്നതിനേക്കാൾ കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോഴാണ് ഒരു താരം വളരുന്നത്," ബ്രെവിസ് വ്യക്തമാക്കി.
IPL 2026: പത്തിൽ പത്ത് മാർക്ക്, സന്ദീപ് ശർമ്മ പറഞ്ഞത് അക്ഷരംപ്രതി സത്യം! ധോണിയുടെ കഴിവിനെ പ്രകീർത്തിച്ച് താരം
ജിവൻ - മരണ പോരാട്ടം!
പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് ജീവൻമരണ പോരാട്ടമാണ്. പരിക്കുമൂലം പുറത്തിരുന്ന വെടിക്കെട്ട് താരം ഡെവാൾഡ് ബ്രെവിസ് ഇന്ന് ടീമിൽ തിരിച്ചെത്തുമെന്നത് രുതുരാജ് ഗെയ്‌ക്‌വാദിന് വലിയ ആശ്വാസം നൽകുന്നു. എന്നാൽ കാൽമുട്ടിനേറ്റ പരിക്ക് മാറാത്തതിനാൽ എം.എസ്. ധോണി ഇന്നും ടീമിന് പുറത്തിരിക്കാനാണ് സാധ്യത. ബാറ്റിംഗിൽ സഞ്ജു സാംസൺ ഫോം കണ്ടെത്തേണ്ടത് ചെന്നൈയുടെ വിജയത്തിന് അത്യാവശ്യമാണ്.
മറുഭാഗത്ത്, ഡൽഹി ക്യാപിറ്റൽസ് മികച്ച ഫോമിലുള്ള കെ.എൽ രാഹുലിലാണ് പ്രതീക്ഷ വെക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെ 92 റൺസെടുത്തിട്ടും അവസാന ഓവറിലെ മണ്ടത്തരങ്ങൾ കൊണ്ട് കളി കൈവിട്ട ഡൽഹിക്ക് ഇന്ന് പിഴവുകൾ ആവർത്തിക്കാതിരിക്കാനാണ് ശ്രമം. അക്സർ പട്ടേലും ടി നടരാജനും നയിക്കുന്ന ബൗളിംഗ് നിര സിഎസ്കെ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ കെൽപ്പുള്ളവരാണ്.
കഴിഞ്ഞ സീസണിൽ 180 സ്ട്രൈക്ക് റേറ്റിൽ 225 റൺസ് നേടിയ ബ്രെവിസിനെ സിഎസ്കെ നിലനിർത്തിയത് താരത്തിലുള്ള വിശ്വാസം കൊണ്ടാണ്. തുടർച്ചയായ മൂന്ന് തോൽവികളുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ചെന്നൈയ്ക്ക് ബ്രെവിസിന്റെ തിരിച്ചുവരവ് വലിയ ഊർജ്ജമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications