എബിഡിയില്ലാതെ എന്ത് ആര്‍സിബി? വെടിക്കെട്ട് തീര്‍ക്കാന്‍ സൂപ്പര്‍മാന്‍ വീണ്ടുമെത്തും!!

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ആരാധകരേ ആവേശം കൊള്ളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാന്‍ എബി ഡിവില്ലിയേഴ്‌സ് വീണ്ടുമെത്തും. അടുത്ത സീസണിലെ ഐപിഎല്ലിലും എബിഡി ആര്‍സിബിക്കൊപ്പമുണ്ടാവുമെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു.
ഈ വര്‍ഷം മെയ് 23ന് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് എബിഡി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇനി ഐപിഎല്ലിലും താരത്തെ കാണാനാവില്ലെന്ന് ആരാധകര്‍ ഭയപ്പെടുകയും ചെയ്തു. ഈ ആശങ്കകള്‍ക്കു അന്ത്യം കുറിച്ചാണ് 2019ലെ പുതിയ സീസണിലും എബിഡി തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് ആര്‍സിബി അറിയിച്ചത്.

2011 മുതല്‍ ടീമിനൊപ്പം
ആര്‍സിബി ടീമിലെ സ്ഥിരസാന്നിധ്യമാണ് 34 കാരനായ സൂപ്പര്‍ താരം. 2011 മുതല്‍ അദ്ദേഹം ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണിനു ശേഷം ആര്‍സിബിയെ ഉടച്ചുവാര്‍ത്തപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ടീമില്‍ നിലനിര്‍ത്തിയ താരമാണ് എബിഡി.
ആര്‍സിബി ചെയര്‍മാന്‍ സഞ്ജീവ് ചുറീവാലയാണ് ഡിവില്ലിയേഴ്‌സ് അടുത്ത സീസണിലും ആര്‍സിബിക്കു വേണ്ടി കളിക്കുമെന്ന് വ്യക്തമാക്കിയത്.

തുടക്കം ഡല്‍ഹിയിലൂടെ
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ് എബിഡി ഐപിഎല്ലില്‍ തുടങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കണ്ടത് 2011ല്‍ ആര്‍സിബിയില്‍ എത്തിയതോടെയാണ്.
ക്യാപ്റ്റന്‍ കോലിയും മുന്‍ സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലും കഴിഞ്ഞാല്‍ ആര്‍സിബിക്കായി ഏറ്റവുമധികം റണ്‍സെടുത്തതും ഡിവില്ലിയേഴ്‌സാണ്. ഐപിഎല്ലില്‍ 150നു മുകളില്‍ സ്‌ട്രൈക്ക്‌റേറ്റില്‍ മൂന്നു സെഞ്ച്വറികളും 28 ഫിഫ്റ്റുകളുമടക്കം 4000ന് അടുത്ത് റണ്‍സ് താരം നേടിയിട്ടുണ്ട്.

പിഎസ്എല്ലില്‍ കളിച്ചേക്കും
ഐപിഎല്‍ മാതൃകയില്‍ പാകിസ്താനില്‍ നടക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിണില്‍ ഡിവില്ലിയേഴ്‌സ് കളിച്ചേക്കുമെന്ന് സൂചനയുണ്ട്. തനിക്ക് പിഎസ്എല്ലില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഡിസംബറില്‍ നടക്കാനിരിക്കുന്ന യുഎഇ ടി20 എക്‌സ് ടൂര്‍ണമെന്റിന്റെ അംബാസഡറായി അടുത്തിടെ ഡിവില്ലിയേഴ്‌സിനെ നിയമിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications