For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

VHT 2025: ഇവര്‍ക്കു കോളടിക്കും, ടീം ഇന്ത്യയുടെ വിളിയെത്തും? ലിസ്റ്റില്‍ മലയാളിയും!!

ന്യൂസിലാഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. ജനുവരി 11 മുതല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. അഞ്ചു ടി20കള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും ഏകദിന ടീം സെലക്ഷന്‍ വൈകിപ്പിച്ചിരിക്കുകയാണ്.

രാജ്യത്തെ പ്രീമിയര്‍ ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയുടെ രണ്ടു റൗണ്ടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് മല്‍സരങ്ങള്‍ തിങ്കളാഴ്ചയാണ്. വിവിധ ടീമുകള്‍ക്കായി ഈ ടൂര്‍ണമെന്റില്‍ തകരപ്പന്‍ പ്രകടനം നടത്തുന്ന ചിലര്‍ക്ക് ഇന്ത്യന്‍ ഏകദിന സ്‌ക്വാഡിലേക്കു വിളി എത്തിയേക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

DEVDUTT PADIKKAL

ദേവ്ദത്ത് പടിക്കല്‍

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കായി വമ്പന്‍ റണ്‍വേട്ട നടത്തുന്ന മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ഇന്ത്യന്‍ ഏകദിന ടീമിലെത്താനിടയിള്ള ആദ്യത്തെയാള്‍. ഈ സീസണില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും ഇടംകൈയന്‍ ബാറ്റര്‍ സെഞ്ച്വറി നേടിക്കഴിഞ്ഞു.

ജാര്‍ഖണ്ഡിനെതിരായ ആദ്യ കളിയില്‍ 400 പ്ലസ് റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ കര്‍ണാടക ചേസ് ചെയ്ത് ജയിച്ചപ്പോള്‍ സെഞ്ച്വറിയോടെ ദേവ്ദത്ത് (147) ഇതിനു ചുക്കാന്‍ പിടിച്ചിരുന്നു. ലിസ്റ്റ് എയുടെ ചരിത്രത്തില്‍ 400നു മുകളില്‍ റണ്‍സ് ചേസ് ചെയ്യപ്പെട്ടത് രണ്ടാം തവണ മാത്രമാണ്.

അതിനു ശേഷം കേരളത്തിനെതിരേ കര്‍ണാടക വീണ്ടുമൊരു റണ്‍ചേസ് നടത്തിയപ്പോള്‍ അതില്‍ 124 റണ്‍സുമായും ദേവ്ദത്ത് കസറി. ലിസ്റ്റ് എയില്‍ 83 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 35 മല്‍സരങ്ങളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 2342 റണ്‍സാണ്.

ധ്രുവ് ജുറേല്‍

ഉത്തര്‍ പ്രദേശിനായി വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ലിസ്റ്റ് എ കരിയറെടുത്താല്‍ അധികം മല്‍സരങ്ങളിലൊന്നും അദ്ദേഹം കളിച്ചിച്ചില്ല.

വെറും 12 മല്‍സരങ്ങളില്‍ മാത്രമേ ജുറേല്‍ ഇതിനകം കളിച്ചിട്ടുള്ളൂ. 56 ശരാശരിയില്‍ നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 336 റണ്‍സും അടിച്ചെടുത്തു. ഈ സീസണിലെ വിജയ് ഹസാരെയില്‍ രണ്ടു മല്‍സരങ്ങളിലും താരം യുപി ടീമിന്റെ ഭാഗമായിരുന്നു. ഹൈദരാബാദിനെതിരായ ആദ്യ കളിയില്‍ 80 റണ്‍സ് സ്‌കോര്‍ ചെയ്ത ജുറേല്‍ ചണ്ഡീഗഡിനെതിരേ 67 റണ്‍സും നേടി.

ഇഷാന്‍ കിഷന്‍

രണ്ടു വര്‍ഷത്തിലേറെയായി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ലാത്ത അഗ്രസീവ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് ഏകദിന ടീമിലേക്കു പരിഗണിക്കപ്പെട്ടേക്കാവുന്ന മൂന്നാമത്തെ താരം. ടി20 ലോകകപ്പിനും ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ ഇടം നേടിക്കഴിഞ്ഞു.

ISHAN KISHAN

ഇനി ഏകദിന ടീമിലേക്കും അദ്ദേഹത്തെ വിളിച്ചാല്‍ അദ്ഭുപ്പെടാനില്ല. വിജയ് ഹസാരെയില്‍ ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഇഷാന്‍. കര്‍ണാടകയ്‌ക്കെതിരായ ആദ്യ കളിയില്‍ വെറും 33 ബോളില്‍ സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

125 റണ്‍സെടുത്താണ് ഈ മല്‍സരത്തില്‍ ഇഷാന്‍ ക്രീസ് വിട്ടത്. ഇന്ത്യക്കായി 27 ഏകദിനങ്ങളില്‍ കളിച്ച അദ്ദേഹം ഡബിള്‍ സെഞ്ച്വറിയടക്കം നേടിയ എലൈറ്റ് താരങ്ങളിലൊരാളുമാണ്.

രാമകൃഷ്ണ ഘോഷ്

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമിയായി മാറിയേക്കാവുന്ന താരമാണ് മഹാരാഷ്ട്രയുടെ രാമകൃഷ്ണ ഘോഷ്. വിജയ് ഹസാരെ ട്രോഫിയുടെ ഈ സീസണില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ 73, 18* എന്നിങ്ങനെയാണ് ഘോഷിന്റെ സ്‌കോറുകള്‍. ബൗളിങിലാവട്ടെ ആറു വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ലിസ്റ്റ് എ കരിയറെടുത്താല്‍ ഘോഷിന്റെ ബാറ്റിങ് ശരാശരി 37 ആണ്. ബൗളിങിലാവട്ടെ 28ഉം ശരാശരി അദ്ദേഹത്തിനുണ്ട്.

Story first published: Saturday, December 27, 2025, 17:33 [IST]
Other articles published on Dec 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+