Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ്റ്റികളും സെഞ്ച്വറികളും മാത്രം! ചരിത്രം കുറിച്ച് ദേവ്ദത്ത്- വാരിക്കൂട്ടിയത് 737 റണ്‍സ്

ദില്ലി: വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയുടെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെ മിന്നുന്ന പ്രകടനം സെമി ഫൈനലിലും തുടര്‍ന്നു. മുംബൈയ്‌ക്കെതിരായ സെമി ഫൈനലില്‍ 64 റണ്‍സ് നേടിയാണ് ദേവ്ദത്ത് പുറത്തായത്. ഇതോടെ ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച എല്ലാ മല്‍സരങ്ങളിലും 50ന് മുകളില്‍ സ്‌കോര്‍ ചെയ്തുവെന്ന റെക്കോര്‍ഡ് താരം കാത്തൂസൂക്ഷിക്കുകയും ചെയ്തു.

1

മുംബൈയ്‌ക്കെതിരേ 323 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം കര്‍ണാടക ചേസ് ചെയ്യവെയാണ് ദേവ്ദത്ത് ഫിഫ്റ്റിയുമായി മിന്നിയത്. 64 ബോളില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും ഇടംകൈയന്‍ ഓപ്പണറുടെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടിരുന്നു. ഈ പ്രകടനത്തോടെ വിജയ് ഹസാരെ ട്രോഫിയില്‍ 700 റണ്‍സും ദേവ്ദത്ത് പൂര്‍ത്തിയാക്കി. ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കം 737 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 147.40 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 95.96 എന്ന സ്‌ട്രൈക്ക് റേറ്റിലാണിത്. 152 റണ്‍സാണ് ദേവ്ദത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 52 റണ്‍സ് (84 ബോള്‍), 97 (98), 152 (140), 126* (138), 145* (125), 101 (119), 64 (64) എന്നിങ്ങനെയാണ് ഇതുവരെ കളിച്ച ഏഴ് ഇന്നിങ്‌സുകളില്‍ ദേവ്ദത്തിന്റെ സ്‌കോറുകള്‍.

മുംബൈയ്‌ക്കെതിരായ സെമി ഫൈനലിനു മുമ്പ് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ ദേവ്ദത്തായിരുന്നു. രണ്ടാംസ്ഥാനത്ത് മുംബൈ ക്യാപ്റ്റനും ഓപ്പണറുമായ പൃഥ്വി ഷായായിരുന്നു. എന്നാല്‍ സെമിയില്‍ 165 റണ്‍സ് അടിച്ചെടുത്തതോടെ ദേവ്ദത്തിനെ പിന്തള്ളി പൃഥ്വി റണ്‍വേട്ടയില്‍ മുന്നിലെത്തുകയായിരുന്നു. 122 ബോളില്‍ 17 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കമാണ് പൃഥ്വി 165 റണ്‍സ് നേടിയത്. ടൂര്‍ണമെന്റില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 188.50 ശരാശരിയില്‍ 754 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നാലു സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണിത്. പൃഥ്വിയുടെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 227 റണ്‍സാണ്.

അതേസമയം, കര്‍ണാടകയെ 72 റണ്‍സിനു പരാജയപ്പെടുത്തി മുംബൈ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനലിലേക്കു മുന്നേറി. 323 റണ്‍സിന്റെ വന്‍് വിജയലക്ഷ്യം തേടിയിറങ്ങിയ കര്‍ണാടക 42.4 ഓവറില്‍ 250 റണ്‍സിനു പുറത്തായി. ദേവ്ദത്ത് (64), ശരത് (61) എന്നിവര്‍ മാത്രമാണ് കര്‍ണാടക നിരയില്‍ പൊരുതിനോക്കിയത്. പൃഥ്വി ഷാ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലില്‍ ഉത്തര്‍ പ്രദേശാണ് മുംബൈയുടെ എതിരാളികള്‍. ഗുജറാത്തിനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചാണ് യുപിയുടെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ 184 റണ്‍സിലൊതുക്കിയ യുപി 42.4 ഓവറില്‍ അഞ്ചു വിക്കറ്റിനു ലക്ഷ്യത്തിലെത്തി.

Story first published: Thursday, March 11, 2021, 17:10 [IST]
Other articles published on Mar 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+