ന്യൂഡല്‍ഹി: ദിയോധര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീനിയര്‍ താരങ്ങളുള്‍പ്പെടുന്ന ഇന്ത്യ എ ടീമിനെ തകര്‍ത്ത് ഇന്ത്യ ബി ടീം തുടങ്ങി. ദിനേഷ് കാര്‍ത്തിക് നയിക്കുന്ന ഇന്ത്യ എ ടീമിനെ 43 റണ്‍സിനാണ് ശ്രെയാഷ് അയ്യരുടെ കീഴിലുള്ള ഇന്ത്യ ബി ടീം പരാജയപ്പെടുത്തിയത്.
ഇംഗ്ലണ്ടിനെതിരേ റെക്കോഡ് വിജയവുമായി ശ്രീലങ്ക... തുടര്‍ തോല്‍വിയില്‍ നിന്ന് മോചനം
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി ടീം ഹനുമ വിഹാരി (87*) മനോജ് തിവാരി (52), മായങ്ക് അഗര്‍വാള്‍ (41) ക്യാപ്റ്റന്‍ ശ്രെയാഷ് അയ്യര്‍ (41) എന്നിവരുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 261 റണ്‍സെടുത്തു. എ ടീമിനായി ആര് അശ്വിന് രണ്ടും ധവാല്‍ കുല്‍ക്കര്‍ണി, മുഹമ്മദ് സിറാജ്, സിദ്ദാര്‍ഥ് കൗള്‍, ക്രുനാല്‍ പാണ്ഡ്യ, ശ്രെയാഷ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയില്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികും (99) ആര് അശ്വിനും (54) പൊരുതി നോക്കിയെങ്കിലും 46.4 ഓവറില്‍ 218 റണ്‍സിന് ഇന്ത്യ എ കൂടാരം കയറുകയായിരുന്നു. ബി ടീമിനായി മായങ്ക് മാര്‍ക്കണ്ഡെ നാലും ഷഹ്ബാസ് നദീം മൂന്നും വരുണ്‍ ആരോണ്‍ രണ്ടും ദീപക് ചഹാര്‍ ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി. പൃഥി ഷാ, കരുണ്‍ നായര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി മല്‍സരം ബി ടീമിന് അനുകൂലമാക്കിയ ഷഹ്ബാസ് നദീമാണ് കളിയിലെ താരം.