Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദിയോധര്‍ ട്രോഫി ഇന്ത്യ സിക്ക്, ചുക്കാന്‍ പിടിച്ച് രഹാനെ; റണ്‍മഴയില്‍ ഇന്ത്യ ബിക്ക് കാലിടറി

ന്യൂഡല്‍ഹി: റണ്‍മഴ പിറന്ന ദിയോധര്‍ ട്രോഫി ഫൈനലില്‍ അജിന്‍ക്യ രഹാനെ പടനയിക്കുന്ന ഇന്ത്യ സിക്ക് കിരീടം. ആവേശകരമായ ഫൈനലില്‍ ശ്രെയാഷ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ബിയെ 29 റണ്‍സിന്് ഇന്ത്യ സി പരാജയപ്പെടുത്തുകയായിരുന്നു. 675 റണ്‍സാണ് ഇരു ടീമും കൂടി ഫൈനലില്‍ അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറികളും മല്‍സരത്തില്‍ പിറന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സി ഓപ്പണര്‍മാരായ രഹാനെയുടെയും (144*) ഇഷാന്‍ കിഷാന്റെയും (114) തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റിന് 352 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടിയില്‍ ക്യാപ്റ്റന്‍ ശ്രെയാഷ് അയ്യരിലൂടെ (148) പൊരുതി നോക്കിയെങ്കിലും 46.1 ഓവറില്‍ 323 റണ്‍സിന് ഇന്ത്യ ബിയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. അയ്യരിനു പുറമേ ഓപ്പണര്‍ റുട്ടുരാജ് ഗായ്ക്‌വാഡും (60) ഇന്ത്യ ബി നിരയില്‍ തിളങ്ങി. 114 പന്തില്‍ 11 ബൗണ്ടറിയും എട്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്‌സ്. ഇന്ത്യ സിക്കായി പാപ്പു റോയ് മൂന്നും നവ്ദീപ് സയ്‌നി, രജ്‌നീഷ് ഗുര്‍ബാനി, വിജയ് ശങ്കര്‍, എന്നിവര്‍ രണ്ടും രാഹുല്‍ ചഹാര്‍ ഒരു വിക്കറ്റും വീഴ്ത്തി.

ajinkyarahane

നേരത്തെ, ഒന്നാം വിക്കറ്റില്‍ 210 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് രഹാനെ-കിഷാന്‍ സഖ്യം ഇന്ത്യ സിയുടെ വിജയത്തില്‍ നിര്‍ണായക ചുക്കാന്‍ പിടിച്ചത്. പുറത്താവാതെ 156 പന്തില്‍ ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. 87 പന്ത് നേരിട്ട കിഷാന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെട്ടിരുന്നു. മോശം ഫോം തുടരുന്ന സുരേഷ് റെയ്‌നയ്ക്ക് (1) ഫൈനലിലും കാര്യമായൊന്നും ചെയ്യാനായില്ല. ഇന്ത്യ ബിക്കായി ജയ്‌ദേവ് ഉനാട്കട്ട് മൂന്നും മായങ്ക് മാര്‍ക്കണ്ഡെ, ദീപക് ചഹാര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ജപ്പാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

Story first published: Sunday, October 28, 2018, 13:09 [IST]
Other articles published on Oct 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+