Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ജപ്പാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

മസ്‌കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായ ജപ്പാനെ 3-2 എന്ന സ്‌കോറിനാണ് ഇന്ത്യ വീഴ്ത്തിയത്. ഫൈനലില്‍ ഞായറാഴ്ച പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യ ജപ്പാനെ 9-0 എന്ന നിലയില്‍ തോല്‍പ്പിച്ചിരുന്നു.

പത്തൊന്‍പതാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ് ആണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. മൂന്ന് മിനിറ്റിനുശേഷം വാക്കുരിയിലൂടെ ജപ്പാന്‍ സമനില നേടി. 44-ാം മിനിറ്റില്‍ ചിഗ്ലെന്‍സന സിങ്ങിലൂടെ ഇന്ത്യ വീണ്ടും മുന്നില്‍ കയറി. 55-ാം മിനിറ്റില്‍ ദില്‍പ്രീത് സിങ്ങിന്റെ തകര്‍പ്പന്‍ ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യ ലീഡ് വര്‍ധിപ്പിച്ചു. ഒരു മിനിറ്റിനുശേഷം സെന്ദാന ജപ്പാന് വേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും സമനില കണ്ടത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

manpreetsingh

സെമിയില്‍ മലേഷ്യയെ തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ കലാശക്കളിക്ക് അര്‍ഹത നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 4-4 എന്ന നിലയില്‍ തുല്യത നേടിയതിനെ തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ പാക്കിസ്ഥാന്‍ 3-1 എന്ന നിലയില്‍ ജയിച്ചു. പ്രാഥമിക മത്സരത്തില്‍ പാക്കിസ്ഥാനെ 3-1 എന്ന സ്‌കോറിന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്തി ലോകകപ്പിനുള്ള ഒരുക്കം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

Story first published: Sunday, October 28, 2018, 12:03 [IST]
Other articles published on Oct 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+