IPL 2020: ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒന്നാമതെത്തും, രാജസ്ഥാന്‍ അവസാന സ്ഥാനക്കാര്‍- ചോപ്രയുടെ പ്രവചനം

ഐപിഎല്ലിന്റെ പുതിയ സീസണിനെക്കുറിച്ചു പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. വരാനിരിക്കുന്ന 13ാം സീസണില്‍ ആരോക്കെയാവും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തും അവസാന സ്ഥാനത്തും ഫിനിഷ് ചെയ്യുകയെന്നും അദ്ദേഹം പ്രവചിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇതേക്കുറിച്ച് പറഞ്ഞത്.
ഈ സീസണില്‍ പ്ലേഓഫിലെ നാലു സ്ഥാനങ്ങളായി പ്രധാനമായും അഞ്ചു ടീമുകളാണ് രംഗത്തുണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ജേതക്കളായ മുംബൈ ഇന്ത്യന്‍സിനെക്കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരില്‍ നിന്നും നാലു ടീമുകളായിരിക്കും പ്ലേഓഫിലെത്തുകയെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ഡല്‍ഹി ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യും
പ്ലേഓഫിലെത്തുന്ന ടീമുകളെ പ്രവചിക്കുകയെന്നത് കടുപ്പമാണ്. പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുമെന്നാണ് തന്റെ അഭിപ്രായം. രണ്ടാം സ്ഥാനത്ത് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കും.
മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരിക്കും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലെത്തുക. വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാംസ്ഥാനക്കാരായി പ്ലേഓഫിലേക്കു യോഗ്യത നേടുമെന്നും ചോപ്ര പ്രവചിക്കുന്നു.

അടുത്ത നാലു സ്ഥാനക്കാര്‍
രണ്ടു തവണ ജേതാക്കളായിട്ടുള്ള ദിനേഷ് കാര്‍ത്തിക് നായകനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ലീഗില്‍ അഞ്ചാംസ്ഥാനക്കാരാവുക. ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേവ്‌സ് ഹൈദരാബാദ് ആറാംസ്ഥാനക്കാരാവും.
കെഎല്‍ രാഹുല്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിനായിരിക്കും ഏഴാംസ്ഥാനം. പ്രഥമ സീസണിലെ ചാംപ്യന്‍മാരും സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനുമായ രാജസ്ഥാന്‍ റോയല്‍സായിരിക്കും അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

നാലു ടീമുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം
ഡല്‍ഹി ക്യാപ്പിറ്റല്‍സ് തന്നെ ഒന്നാംസ്ഥാനക്കാരാവുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങളിലേക്കു പൊരിഞ്ഞ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
രണ്ടാംസ്ഥനത്തിനു വേണ്ടി മുംബൈയും സിഎസ്‌കെയും തമ്മിലാവും പോരാട്ടം. മുംബൈ രണ്ടാംസ്ഥാന്തതും സിഎസ്‌കെ മൂന്നാംസ്ഥാനത്തും ഫിനിഷ് ചെയ്യാനുമുള്ള സാധ്യതയുണ്ട്. നാലാംസ്ഥാനത്തിനു വേണ്ടി ആര്‍സിബിയും കെകെആറും തമ്മിലാവും പിടിവലി. കെകെആര്‍ നാലാംസ്ഥാനത്തും ആര്‍സിബി അഞ്ചാം സ്ഥാനത്തും ഒരുപക്ഷെ ഫിനിഷ് ചെയ്‌തേക്കുമെന്നും .ചോപ്ര അഭിപ്രായപ്പെട്ടു.
അഞ്ചു ടീമുകള്‍ തമ്മിലാവും പ്ലേഓഫിനായി മല്‍സരമുണ്ടാവുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിങ്‌സ് ഇവന്‍ പഞ്ചാബ് എന്നിവരാണ് ഇക്കൂട്ടത്തില്‍ പെടാത്തവരെന്നും അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications