72 പന്തില്‍ 300 റണ്‍സ്!!, 39 സിക്‌സറുകള്‍, അതും ട്വന്റി ട്വന്‍റിയില്‍, അവിശ്വസനീയം!!
ദില്ലി: ട്വന്റി ട്വന്റി ക്രിക്കറ്റില്‍ ഒരു താരത്തിനു മാത്രം 300 റണ്‍സ് നേടാനാവുമോ? ഇല്ലെന്നു പറയാന്‍ വരട്ടെ. ഒടുവില്‍ അതും യാഥാര്‍ഥ്യമായി. ദില്ലിയിലാണ് ഈ ബാറ്റിങ് വിസ്മയം കണ്ടത്. ട്വന്റിയില്‍ ലോകത്ത് ആദ്യമായാണ് ഒരു താരം ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം കൈവരിക്കുന്നത്.

ദില്ലിക്കായി മൂന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള മോഹിത് അഹ്‌ലാവത്താണ് അസാധ്യമെന്നു കരുതിയ ഈ റെക്കോഡിന് അവകാശിയായത്. ഫ്രണ്ട്‌സ് പ്രീമിയര്‍ ലീഗില്‍ ഫ്രണ്ട്‌സ് ഇലവനെതിരേ മാവി ഇലവനു വേണ്ടിയായിരുന്നു താരത്തിന്റെ ബാറ്റിങ് വിരുന്ന്.

കേവലം 72 പന്തുകള്‍ മാത്രം നേരിട്ട മോഹിത്ത് പുറത്താവാതെ വാരിക്കൂട്ടിയത് 300 റണ്‍സാണ്. ഈ ഇന്നിങ്‌സില്‍ 39 സിക്‌സറുകളുമുണ്ടായിരുന്നു. അതായത് താരം നേടിയ 234 റണ്‍സും സിക്‌സറിലൂടെയായിരുന്നു.

ഈയൊരു ഒറ്റ ഇന്നിങ്‌സിലൂടെ ഹീറോയായി മാറിയെങ്കിലും മോഹിത്തിന്റെ നേരത്തേയുള്ള ഇന്നിങ്‌സുകള്‍ മോശമാണ്. 2015ല്‍ ദില്ലിക്കായി മൂന്നു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ കളിച്ച താരം നേടിയത് അഞ്ചു റണ്‍സ് മാത്രമാണ്. ഉയര്‍ന്ന സ്‌കോറാവട്ടെ നാലും.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മോഹിത്ത്. ഫ്രണ്ട്‌സ് പ്രീമിയര്‍ ലീഗില്‍ മോഹിത്തിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ ടീം രണ്ടു വിക്കറ്റിന് 416 റണ്‍സ് അടിച്ചെടുത്തു. മല്‍സരത്തില്‍ മോഹിത്തിന്റെ ടീം ജയിച്ചത് 216 റണ്‍സിനാണ്.

18 ഓവര്‍ പിന്നിടുമ്പോള്‍ 250 റണ്‍സാണ് മോഹിത്ത് നേടിയിരുന്നത്. പിന്നീടുള്ള രണ്ടോവറില്‍ മാത്രം 50 റണ്‍സ് വാരികൂട്ടി താരം ട്രിപ്പിള്‍ സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറില്‍ മാത്രം മോഹിത്ത് 34 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറിലെ അവസാന അഞ്ചു പന്തുകളും താരം സിക്‌സറിലേക്ക് പറത്തി.

ക്ലബ്ബ് ക്രിക്കറ്റ് മാറ്റിനിര്‍ത്തിയാല്‍ ടി ട്വന്റിയിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 2013ലെ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി ഗെയ്ല്‍ പുറത്താവാതെ 175 റണ്‍സെടുത്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറിന് ഉടമ ഓാസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചാണ്. 2013ല്‍ ഇംഗ്ലണ്ടിനെതിരേ ഫിഞ്ച് 156 റണ്‍സ് നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications