Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഡല്‍ഹിക്ക് ഡു ഓര്‍ ഡൈ... തോറ്റാല്‍ പുറത്ത്, പ്ലേഓഫ് ഉറപ്പിക്കാന്‍ ഹൈദരാബാദ്

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഭാവി ഇന്നറിയാം. രാത്രി എട്ടിനു നടക്കുന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും മുന്‍ ചാംപ്യന്‍മാരുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് ഡല്‍ഹി ഏറ്റുമുട്ടുന്നത്. ഡല്‍ഹിയുടെ ഹോംഗ്രൗണ്ടിലാണ് മല്‍സരം.

10 മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ഏഴു തോല്‍വിയുടമടക്കം ആറു പോയിന്റുമായി അവസാന സ്ഥാനത്താണ് ഡല്‍ഹി. ഹൈദരാബാദാവട്ടെ ഇത്രയും കളികളില്‍ നിന്നും എട്ടു ജയവും രണ്ടു തോല്‍വിയുമുള്‍പ്പെടെ 16 പോയിന്റോടെയാണ് ഒന്നാസ്ഥാനത്തു നില്‍ക്കുന്നത്. ഡല്‍ഹിയെ തോല്‍പ്പിച്ചാല്‍ ഈ സീസണില്‍ പ്ലേഓഫിലെത്തുന്ന ആദ്യ ടീമായി ഹൈദരാബാദ് മാറും. ഇതോടെ പ്ലേഓഫിലെത്താതെ പുറത്തായ ആദ്യ ടീമെന്ന നാണക്കേട് ഡല്‍ഹിയുടെ പേരിലാവുകയും ചെയ്യും.

പ്രകടനം മെച്ചപ്പെട്ടു

പ്രകടനം മെച്ചപ്പെട്ടു

ഗൗതം ഗംഭീര്‍ നായകസ്ഥാനമൊഴിയുകയും ടീമില്‍ നിന്നും പിന്‍മാറുകയും ചെയ്ത ശേഷം ഡല്‍ഹിയുടെ പ്രകടനത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. യുവ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസിന്റെ അനുഭവസമ്പത്തില്ലായ്മ ചില സന്ദര്‍ഭങ്ങളില്‍ ഡല്‍ഹിക്കു തിരിച്ചടിയുമായിട്ടുണ്ട്.
ഹൈദരാബാദിനെതിരായ കഴിഞ്ഞ മല്‍സത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 163 റണ്‍സെടുത്തിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഡല്‍ഹിക്കു വിജയപ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ അവസാന രണ്ടോവറില്‍ ഡല്‍ഹി ജയം കൈവിടുകയായിരുന്നു. ജയിക്കാന്‍ വേണ്ടിയിരുന്ന 28 റണ്‍സ് അവസനാ രണ്ടോവറില്‍ ഹൈദരാബാദ് അടിച്ചെടുക്കുകായിരുന്നു.

 ഫീല്‍ഡിങ് പിഴവുകള്‍

ഫീല്‍ഡിങ് പിഴവുകള്‍

ഫീല്‍ഡിങിലെ പിഴവുകളും കഴിഞ്ഞ മല്‍സരത്തില്‍ ഡല്‍ഹിയുടെ തോല്‍വിക്കു വഴിവച്ചിരുന്നു. അലെക്‌സ് ഹെയ്ല്‍സ്, യൂസുഫ് പഠാന്‍ എന്നിവരെ തുടക്കത്തില്‍ പുറത്താക്കാന്‍ ലഭിച്ച അവസരം ഡല്‍ഹി നഷ്ടപ്പെടുത്തുകയായിരുന്നു.
ടീമിന്റെ ഫീല്‍ഡിങ് പ്രകടനത്തില്‍ നിരാശനാണെന്നും ഇനയുള്ള മല്‍സരങ്ങളില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നുമാണ് കളിക്കു ശേഷം ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് പറഞ്ഞത്.

ഷായുടെ ഫോം

ഷായുടെ ഫോം

ഓപ്പണര്‍ പൃഥ്വി ഷായുടെ തകര്‍പ്പന്‍ ഫോം ഡല്‍ഹിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. മികച്ച തുടക്കം ലഭിക്കുന്നില്ലെന്നതാണ് സീസണിലെ തുടക്കത്തിലുള്ള മല്‍സരങ്ങളില്‍ ഡല്‍ഹിക്കു തിരിച്ചടിയായത്. എന്നാല്‍ പൃഥ്വിയുടെ വരവ് ടീമിന്റെ ഓപ്പണിങ് കൂടുതല്‍ കരുത്തുറ്റതാക്കിയിട്ടുണ്ട്.
പൃഥ്വി മികച്ചൊരു തുടക്ക നല്‍കിയാല്‍ അതു മുതലെടുത്ത് ടീമിനെ 200 റണ്‍സ് മുകളിലെത്തിക്കാന്‍ മിടുക്കുള്ള റിഷഭ് പന്ത് അടക്കമുള്ള താരങ്ങല്‍ ഡല്‍ഹി നിരയിലുണ്ട്. ക്യാപ്റ്റന്‍ ശ്രേയസും മികച്ച ഫോമിലാണ്.

 ഉജ്ജ്വല ഫോമില്‍

ഉജ്ജ്വല ഫോമില്‍

എത്ര ചെറിയ സ്‌കോര്‍ നേടിയാലും അതു പ്രതിരോധിച്ചു ജയിക്കാനുള്ള ബൗളിങ് കരുത്ത് തങ്ങള്‍ക്കുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ബാറ്റിങില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ സ്ഥിരതയാര്‍ന്ന പ്രകടനവും ടീമിനു മുതല്‍ക്കൂട്ടാണ്. ബാറ്റിങില്‍ വില്ല്യംസണ്‍ ഒഴികയെുള്ള താരങ്ങളില്‍ നിന്നും കൂടുതല്‍ സംഭാവനകള്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഫോമിലേക്കുയര്‍ന്നാല്‍ ഹൈദരാബാദിനെ പിന്നെ ആശങ്കപ്പെടാനില്ല.

മുന്‍തൂക്കം ഹൈദരാബാദിന്

മുന്‍തൂക്കം ഹൈദരാബാദിന്

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹിക്കെതിരേ ഹൈദരാബാദിനാണ് മുന്‍തൂക്കം. ഇതുവരെ കളിച്ച 11 മല്‍സരങ്ങളില്‍ ഏഴിലും ജയം ഹൈദരാബാദിനായിരുന്നു. നാലു കളികളിലാണ് ഡല്‍ഹിക്കു ജയിക്കാന്‍ സാധിച്ചത്.
അവസാനമായി നടന്ന മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്. അന്നത്തെ തോല്‍വിക്കു കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുന്നത്.

Story first published: Thursday, May 10, 2018, 13:09 [IST]
Other articles published on May 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+