Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രദീപ് സാങ്‌വാന് വേണ്ടി കോലിയെ ഡല്‍ഹി തഴഞ്ഞു, അത് ബാംഗ്ലൂരിന്റെ ഭാഗ്യമായി... അക്കഥ ഇങ്ങനെ!

വിരാട് കോലിയെയും പ്രദീപ് സാങ്‌വാനെയും അടുത്തുനിര്‍ത്തി ആരെ വേണം എന്ന് ചോദിച്ചാല്‍ രണ്ടുത്തരം ആരും പറയില്ല. വിരാട് കോലി എന്നേ പറയൂ. എന്നാല്‍ അന്ന് അതായിരുന്നില്ല കഥ. ഐ പി എല്ലിന്റെ ഒന്നാം സീസണ് മുമ്പായിരുന്നു ഐ പി എല്ലിലെ ചരിത്രപരമായ ആ മണ്ടത്തരം ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കാണിച്ചത്. ഐ പി എല്ലില്‍ ഡല്‍ഹിയുടെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും തലവിധി മാറ്റിയെഴുതി ആ മണ്ടത്തരം.

Read Also: ചിന്നസ്വാമിയില്‍ താമര വിരിഞ്ഞു, ജയിച്ചത് കാവിപ്പട.. കണ്ടാല്‍ സഹിക്കില്ല ഈ ഐപിഎല്‍ ട്രോളുകള്‍!

2008 ലെ ഐ പി എല്‍ ഒന്നാം സീസണ് മുമ്പായിരുന്നു ഈ സംഭവം. ഐ പി എല്ലിലെ എട്ട് ടീമുകളും അന്നത്തെ അണ്ടര്‍ 19 ടീമിലെ രണ്ട് കളിക്കാരെ വീതം ടീമിലെടുക്കണം എന്ന് വ്യവസ്ഥയുണ്ടായിരുന്നു. ആദ്യത്തെ അവസരം കിട്ടിയത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ പ്രദീപ് സാങ്‌വാനെയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വിളിച്ചെടുത്തത്. 50000 യു എസ് ഡോളറിന്.

viratkohli-ipl-

അടുത്ത ഊഴം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. 30000 യു എസ് ഡോളറിന് അവര്‍ വിരാട് കോലിയെ ടീമിലെടുത്തു. അന്ന് അണ്ടര്‍ 19 ലോകകിരീടം നേടിയ ടീമിന്റെ ക്യാപ്റ്റനാണ് കോലി. അവിടുന്നങ്ങോട്ട് സംഭവിച്ചതെല്ലാം ചരിത്രം. ഐ പി എല്ലിന്റെ ഒന്നാം സീസണ്‍ മുതല്‍ വിരാട് കോലിയെ ബാംഗ്ലൂര്‍ കൈവിട്ടില്ല. ഇന്ന് കോടികള്‍ പകരം തരാമെന്ന് പറഞ്ഞാലും കോലിയെ ബാംഗ്ലൂര്‍ ആര്‍ക്കും വിട്ടുകൊടുക്കുകയുമില്ല.

ആദ്യത്തെ മൂന്ന് സീസണുകളാണ് പ്രദീപ് സാങ്‌വാന്‍ ഡല്‍ഹിക്ക് വേണ്ടി കളിച്ചത്. ഐ പി എല്ലില്‍ പക്ഷേ വലിയ വിജയമാകാന്‍ ഈ ഫാസ്റ്റ് ബൗളര്‍ക്ക് കഴിഞ്ഞില്ല. വിരാട് കോലിയാകട്ടെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറോട് വരെ താരതമ്യം ചെയ്യാവുന്ന കളിക്കാരനായി മാറിക്കഴിഞ്ഞു. കോലിയുടെ കളിമികവില്‍ മൂന്ന് തവണ ഐ പി എല്ലിന്റെ ഫൈനല്‍ വരെയെത്താന്‍ ബാംഗ്ലൂരിനും സാധിച്ചു.

Story first published: Wednesday, June 1, 2016, 10:32 [IST]
Other articles published on Jun 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+