യുവരാജിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഒഴിവാക്കി, യുവി ലേലത്തിനെത്തും!
ല്ലി: 2016 ഐ പി എല്‍ ലേലത്തിന് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗും. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ട് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഒഴിവാക്കിയതോടെയാണ് യുവരാജ് ലേലത്തിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ഡല്‍ഹി ടീം യുവരാജിനെ വാങ്ങിയത്. 16 കോടി രൂപയ്ക്ക്. എന്നാല്‍ 248 റണ്‍സും 7 വിക്കറ്റും മാത്രമാണ് യുവിക്ക് നേടാന്‍ കഴിഞ്ഞത്.
ബജറ്റ് അനുവദിക്കാത്തത് കൊണ്ടാണ് യുവരാജിനെ ഒഴിവാക്കുന്നത് എന്നാണ് ഡല്‍ഹി ടീം സി ഇ ഒ ഹേമന്ത് ദുവ പറയുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് യുവരാജ് സിംഗ്. രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും മിന്നല്‍ പ്രകടനം നടത്തിയ യുവി ഇന്ത്യന്‍ ടീമിലേക്കും തിരിച്ചെത്തിയിരുന്നു.

ആര് വിളിക്കും യുവിയെ
പുതുതായി രൂപം കൊണ്ട പുനെ, രാജ്‌കോട്ട് ടീമുകളിലൊന്നാകും യുവരാജിന് വേണ്ടി ലേലത്തില്‍ വിലപേശല്‍ നടത്തുക എന്നാണ് കരുതുന്നത്.

മാത്യൂസും ലേലത്തിന്
യുവരാജിന് പിന്നാലെ ശ്രീലങ്കന്‍ താരമായ ആഞ്ചലോ മാത്യൂസിനെയും ഡല്‍ഹി ടീം ഒഴിവാക്കി. 7 കോടിക്കാണ് മാത്യൂസിനെ ഡല്‍ഹി വാങ്ങിയത്.

കാര്‍ത്തിക്കിനെയും വേണ്ട
ദിനേശ് കാര്‍ത്തികിനെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് വേണ്ടെന്ന് വെച്ചു. 10.5 കോടി കൊടുത്ത് വാങ്ങിയ കാര്‍ത്തിക് വെറും 141 റണ്‍സാണ് കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന് വേണ്ടി അടിച്ചത്.

ഹൈദരാബാദ് ബൗളര്‍മാരെ കൈവിട്ടു
ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഇഷാന്ത് ശര്‍മ എന്നീ ഫാസ്റ്റ് ബൗളര്‍മാരെയാണ് ഹൈദരാബാദ് ടീം ഒഴിവാക്കിയത്. ഇതോടെ ഫാസ്റ്റ് ബൗളിംഗിലെ കേമന്മാര്‍ എന്ന ഖ്യാതി ഹൈദരാബാദിന് നഷ്ടമാകും. കെവിന്‍ പീറ്റേഴ്‌സനെയും ഹൈദരാബാദ് വേണ്ടെന്ന് വെച്ചിട്ടുണ്ട്

പഞ്ചാബ് അഴിച്ചുപണിയും
ഏഴ് കളിക്കാരെയാണ് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ വിട്ടയച്ചത്. സേവാഗ് നേരത്തെ വിരമിച്ചിരുന്നു. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയെയും പഞ്ചാബ് വിട്ടുകൊടുത്തു.

നരൈനെ നിലനിര്‍ത്തി
ബൗളിംഗ് ആക്ഷന്‍ പ്രശ്‌നത്തില്‍ വിലക്ക് നേരിടുന്ന സുനില്‍ നരൈനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്. കെ സി കരിയപ്പയെ ഒഴിവാക്കി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications