മുഹമ്മദ് ഷമി ഐപിഎല്ലില്‍ നിന്നും പുറത്ത്!
ദില്ലി: ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വിജയിച്ച ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഐ പി എല്ലിന്റെ എട്ടാം സീസണില്‍ നിന്നും പുറത്ത്. കാല്‍മുട്ടിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. ലോകകപ്പില്‍ മിന്നുന്ന ബൗളിംഗ് കെട്ടഴിച്ച ഷമി 18 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഷമിയുടെ മികവില്‍ ഓസ്‌ട്രേലിയ എതിരെ എല്ലാ ടീമിനെയും ഓളൗട്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.
ഇതേ പരിക്ക് കാരണം ലോകകപ്പില്‍ ഒരു കളി ഷമിക്ക് നഷ്ടമായിരുന്നു. ഷമി അടിയന്തിരമായ ശസ്ത്രക്രിയ്ക്ക് വിധേയനാകുമെന്ന് ബി സി സി ഐ ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഷമി ഐ പി എല്‍ കളിക്കാന്‍ ഉണ്ടാകില്ല. കുറഞ്ഞത് രണ്ട് മാസമെങ്കിലും ഷമിക്ക് വിശ്രമിക്കേണ്ടി വരും. ഈ സീസണില്‍ ഒരു കളി പോലും കളിക്കാതെയാണ് ഷമി ഐ പി എല്ലില്‍ നിന്നും പുറത്തുപോകുന്നത്.

ഷമി ഇല്ലാതെ
ഈ സീസണില്‍ ഡല്‍ഹിയുടെ ബൗളിംഗിന് ചുക്കാന്‍ പിടിക്കും എന്ന് കരുതപ്പെട്ടിരുന്ന ഫാസ്റ്റ് ബൗളറായിരുന്നു മുഹമ്മദ് ഷമി.

വന്‍ നഷ്ടം
എന്നാല്‍ ഒരു കളി പോലും കളിക്കാതെ ഷമി മടങ്ങുന്നത് ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാകും.

സഹീര്‍ ഖാനും പരിക്ക്
മറ്റൊരു പ്രമുഖ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായ സഹീര്‍ ഖാനും പരിക്കിന്റെ പിടിയിലാണ്. സഹീറും ഇത് വരെ ഐ പി എല്ലില്‍ ഇറങ്ങിയിട്ടില്ല.

പകരക്കാരന്‍ ആര്
ജയദേവ് ഉനദ്കട്ട്, ഡൊമിനിക് ജോസഫ് തുടങ്ങിയവരാണ് ടീമിലെ മറ്റ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍.

വിദേശികള്‍ ഇവര്‍
ആഞ്ജലോ മാത്യൂസ്, നീല്‍ കുര്‍ട്‌നീല്‍, ആല്‍ബി മോര്‍ക്കല്‍ എന്നിവരാണ് വിദേശി ബൗളര്‍മാരായി ടീമിനൊപ്പം ഉള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications