Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഗെയിലാട്ടമുണ്ടായില്ല, ഡല്‍ഹിക്ക് മുന്നില്‍ പതറി പഞ്ചാബ്; അവസാന നിമിഷം കിടിലന്‍ വിജയം

IPL 2018: Delhi Vs Punjab Match Prediction | Oneindia Malayalam

ദില്ലി: ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ ആവേശം അവസാന നിമിഷം അണപൊട്ടിയൊഴുകി. പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനം കിടക്കുന്ന ടീമും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടീമും തമ്മില്‍ ആയിരുന്നു മത്സരം. ഒന്നാം സ്ഥാനത്തെത്താന്‍ പഞ്ചാബും അവസാന സ്ഥാനത്ത് നിന്ന് കര കയറാന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും. ഒടുവില്‍ വിജയം പഞ്ചാബിനൊപ്പം. നാല് റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി ഡല്‍ഹി പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി തുടര്‍ന്നു. ആറ് കളികളില്‍ അഞ്ചെണ്ണവും ജയിച്ച പഞ്ചാബ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു.

1

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയിലിന്റെ അഭാവത്തില്‍ ആയിരുന്നു പഞ്ചാബ് കളത്തിലിറങ്ങിയത്. ഗെയിലിന് പകരക്കാരനായി ഇറങ്ങിയത് മില്ലറും. കാര്യമായി റണ്ണൊഴുക്കില്ലാതിരുന്ന മത്സരത്തില്‍ മില്ലര്‍ തന്റെ കൃത്യം നിര്‍വ്വഹിച്ചു. 19 പന്തില്‍ 26 റണ്‍സ്.

കരുണ്‍ നായരുടേയും (32 പന്തില്‍ 34 റണ്‍സ്) കെഎല്‍ രാഹുലിന്റേയും (15 പന്തില്‍ 23 റണ്‍സ്) അഗര്‍വാളിന്റേയും (16 പന്തില്‍ 21 റണ്‍സ്) പ്രകടനം കൂടി ആയപ്പോള്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ടീമിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ നഷ്ടമായി. 13 പന്തില്‍ വെറും നാല് റണ്‍സ് മാത്രമാണ് ഗംഭീറിന് നേടാനായത്.

എന്നാല്‍ ശ്രേയസ്സ് അയ്യരുടെ മിന്നും പ്രകടനം ഡല്‍ഹി ടീമിന് തുണയായി. അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് തന്നെയായിരുന്നു ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സിന് ഡല്‍ഹിയുടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. അനായാസം ജയിക്കാവുന്ന ഒരു കളി കൂടി ഡല്‍ഹിക്ക് നഷ്ടപ്പെട്ടു.

Story first published: Monday, April 23, 2018, 23:53 [IST]
Other articles published on Apr 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+