For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: മഴ, പിന്നാലെ ഡല്‍ഹിയുടെ ഇടിവെട്ട് ബാറ്റിങ്... രാജസ്ഥാന്‍ പൊരുതി വീണു

ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു റണ്‍സിനാണ് ഡല്‍ഹിയുടെ വിജയം

ഡൽഹിക്കെതിരെ പൊരുതിവീണ് രാജസ്ഥാൻ

ദില്ലി: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു ത്രസിപ്പിക്കുന്ന ജയം. മഴയും പിന്നാലെ ഇടിവെട്ട് ബാറ്റിങ് പ്രകടനങ്ങളും കണ്ട പോരാട്ടത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു റണ്‍സിനാണ് ഡല്‍ഹി രാജസ്ഥാനെ മറികടന്നത്. ശക്തമായ മഴയെ തുടര്‍ന്നു ഒരു മണിക്കൂറിലേറെ കഴിഞ്ഞ് മല്‍സരം ആരംഭിച്ചപ്പോള്‍ ഇരുടീമിന്റെയും ഇന്നിങ്‌സ് 18 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിരുന്നു.

തകര്‍ത്തടിച്ച ഡല്‍ഹി 17.1 ഓവറില്‍ ആറു വിക്കറ്റിന് 196 റണ്‍സെന്ന വന്‍ സ്‌കോറില്‍ നില്‍ക്കെ വീണ്ടും മഴയെത്തുകയായിരുന്നു. ഇതോടെ മല്‍സരം വീണ്ടും നിര്‍ത്തിവച്ചു. തുടര്‍ന്നു ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രാജസ്ഥാന്റെ വിജയലക്ഷ്യം 12 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിക്കുകയും ചെ്‌യതു. ഈ വിജയലക്ഷ്യം രാജസ്ഥാന് എത്തിപ്പിടിക്കാവുന്നതിലും ഏറെ മുകളിലായിരിക്കുമെന്നാണ്‌ കരുതിയത്. പക്ഷെ വീറോടെ പോരാടിയ രാജസ്ഥാന്‍ അവിസ്മരണീയ ജയത്തിന് തൊട്ടരികില്‍ കാലിടറി വീഴുകയായിരുന്നു. ജയിക്കാന്‍ 151 റണ്‍സ് വേണ്ടയിടത്ത് അഞ്ചു വിക്കറ്റിന് 146 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.
ഈ സീസണില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ഡല്‍ഹിയുടെ മൂന്നാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തു നിന്നും ഡല്‍ഹി കരകയറുകയും ചെയ്തു.

പ്രതീക്ഷയേകി ബ്ടലര്‍

പ്രതീക്ഷയേകി ബ്ടലര്‍

അപ്രാപ്യമായിരുന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ രാജസ്ഥാന് സ്വപ്‌നതുല്യമായ തുടക്കമാണ് ജോസ് ബട്‌ലറും ഡാര്‍സി ഷോര്‍ട്ടും ചേര്‍ന്നു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 82 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വെറും എട്ടോവറിലാണ് ഈ ജോടി ഇത്രയും റണ്‍സെടുത്തത്. എന്നാല്‍ ബട്‌ലര്‍ പുറത്തായതോടെ രാജസ്ഥാന്റെ വിജയപ്രതീക്ഷകളും അസ്തമിച്ചു.
26 പന്തില്‍ നാലു ബൗണ്ടറികളും ഏഴു കൂറ്റന്‍ സിക്‌സറുമടക്കം 67 റണ്‍സാണ് താരം വാരിക്കൂട്ടിയത്. അമിത് മിശ്രയാണ് ബട്‌ലറുടെ വിക്കറ്റ് വീഴ്ത്തി ഡല്‍ഹിയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. ഡാര്‍സി ഷോര്‍ട്ട് 25 പന്തില്‍ രണ്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 44 റണ്‍സെടുത്തു പുറത്തായി. മലയാളി താരം സഞ്ജു സാംസണും (3) ബെന്‍ സ്റ്റോക്‌സും (1) പെട്ടെന്നു പുറത്തായി.
എന്നാല്‍ കൃഷ്ണപ്പ ഗൗതമിന്റെ ഇന്നിങ്‌സ് രാജസ്ഥാനെ ജയത്തിന് തൊട്ടരികിലെത്തിച്ചു. ആറു പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം ഗൗതം പുറത്താവാതെ 18 റണ്‍സെടുത്തു. അവസാന പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ ബൗണ്ടറിയാണ് വേണ്ടിയിരുന്നത്. എന്നാല്‍ സിംഗിളെടുക്കാനേ ഗൗതമിനായുള്ളൂ.

ഇടിമിന്നലായി പന്തും ശ്രേയസ്സും

ഇടിമിന്നലായി പന്തും ശ്രേയസ്സും

റിഷഭ് പന്തിന്റെയും (69) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും (50) അര്‍ധസെഞ്ച്വറികളാണ് ഡല്‍ഹിക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഈ സീസണില്‍ ഡല്‍ഹിയുടെ ടോപ്‌സ്‌കോററായ പന്ത് വെറും 29 പന്തില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 69 റണ്‍സാണ് വാരിക്കൂട്ടിയത്. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കാഴ്ചവച്ച അയ്യര്‍ 35 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് 50 റണ്‍സ് കണ്ടെത്തിയത്. ഇരുവരെയും കൂടാതെ ഓപ്പണര്‍ പൃഥ്വി ഷാ (25 പന്തില്‍ 47), വിജയ് ശങ്കര്‍ (6 പന്തില്‍ 17) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങും ഡല്‍ഹിക്കു കരുത്തേകി. നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് പൃഥ്വി 47 റണ്‍സ് നേടിയത്.

ഗംഭീര്‍ പുറത്തുതന്നെ

ഗംഭീര്‍ പുറത്തുതന്നെ

മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും പുറത്തിരുന്നു. ഗംഭീറിനു പകരക്കാരനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത കോൡ മണ്‍റോ ഗോള്‍ഡന്‍ ഡെക്കായി പുറത്താവുകയായിരുന്നു. ഇന്നിങ്‌സിലെ നാലാം പന്തില്‍ തന്നെ മണ്‍റോ മടങ്ങിയെങ്കിലും ഡല്‍ഹി പതറിയില്ല. പൃഥ്വി തുടക്കമിട്ട വെടിക്കെട്ട് ബാറ്റിങിന് ശ്രേയസും പന്തും പിന്തുണ നല്‍കിയതോടെ ഡല്‍ഹിയുടെ സ്്‌കോര്‍ കുതിക്കുകയായിരുന്നു.

ടോസ് രാജസ്ഥാന്

ടോസ് രാജസ്ഥാന്

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ വില്ലനായി മഴയെത്തിയതോടെ എട്ടു മണിക്കു തുടങ്ങേണ്ടിയിരുന്ന മല്‍സരം 9.15നു ശേഷമാണ് ആരംഭിച്ചത്. ഇതോടെ മല്‍സരം 18 ഓവര്‍ വീതമാക്കി ചുരുക്കുകയും ചെയ്തിരുന്നു.
തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. മഹിപാല്‍ ലൊറോര്‍, ഇഷ് സോധി എന്നിവര്‍ക്കു പകരം ഡാര്‍സി ഷോര്‍ട്ടും ശ്രേയസ് ഗോപാലും ടീമിലെത്തി. മറുഭാഗത്ത് ഡല്‍ഹി ടീമില്‍ ഒരു മാറ്റമാണുണ്ടായിരുന്നത്. രാഹുല്‍ ടെവാട്ടിയക്കു പകരം ഷഹബാസ് നദീം കളിച്ചു.

Story first published: Thursday, May 3, 2018, 0:59 [IST]
Other articles published on May 3, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+