ഐപിഎല്‍: അയ്യര്‍ ദി ഗ്രേറ്റ്... തകര്‍പ്പന്‍ ജയത്തോടെ ഡല്‍ഹിയുടെ തിരിച്ചുവരവ്, കൊല്‍ക്കത്ത നിഷ്പ്രഭം
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം ക്യാപ്റ്റനായുള്ള തുടക്കം ശ്രേയസ് അയ്യര്‍ ഗംഭീരമാക്കി. സീസണില്‍ ഇതുവരെ കാണാത്ത കരുത്തോടെ ഡല്‍ഹി കത്തിക്കയറിയപ്പോള്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തകര്‍ന്നടിയുകയായിരുന്നു. ഹോംഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ 55 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഡല്‍ഹി ആഘോഷിച്ചത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും കൊല്‍ക്കത്തയെ അയ്യരുടെ ഡല്‍ഹി വാരിക്കളയുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ശ്രേയസിന്റെയും പൃഥ്വി ഷോയുടെയും ഉജ്ജ്വല അര്‍ധസെഞ്ച്വറികളുടെ മികവില്‍ നിശ്ചിത ഓവറിലല്‍ നാലു വിക്കറ്റിന് 219 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ഒരു ഘട്ടത്തില്‍പ്പോലും ഭീഷണിയുയര്‍ത്താതെയായിരുന്നു കെകെആറിന്റെ കീഴടങ്ങല്‍. ഒമ്പതു വിക്കറ്റിന് 164 റണ്‍സെടുക്കാനേ കൊല്‍ക്കത്തയ്ക്കായുള്ളൂ. ഈ സീസണില്‍ ഡല്‍ഹിയുടെ രണ്ടാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തു നിന്നു കരകയറാനും ഡല്‍ഹിക്കു സാധിച്ചു.

മാനംകാത്തത് മധ്യനിര
വലിയ വിജയലക്ഷ്യം പിന്തുടന്നതിനാല്‍ മികച്ച തുടക്കം ലഭിച്ചാല്‍ മാത്രമേ മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കു വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ മുന്‍നിര അമ്പെ പരാജയപ്പെട്ടപ്പോള്‍ തന്നെ കെകെആറിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. ഒരാള്‍ പോലും കൊല്‍ക്കത്ത നിരയില്‍ അര്‍ധസെഞ്ച്വറി തികച്ചില്ല.
44 റണ്‍സെടുത്ത ആന്ദ്രെ റസ്സലാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 30 പന്തില്‍ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു റസ്സലിന്റെ ഇന്നിങ്‌സ്. ശുഭ്മാന്‍ ഗില്ലാണ് (37) മറ്റൊരു സ്‌കോറര്‍. സുനില്‍ നരെയ്ന്‍ 26 റണ്‍സെടുത്തു പുറത്തായി.

വിക്കറ്റ് പങ്കിട്ട് ബൗളര്‍മാര്‍
സീസണില്‍ ഇതാദ്യമായി ഡല്‍ഹിയുടെ ബൗളിങ് നിരയിലും ഫോമിലേക്കുയര്‍ന്നതും ഈ മല്‍സരത്തില്‍ കണ്ടു. ടീമിന്റെ വിജയത്തില്‍ തുല്യ പങ്കാണ് ബൗളര്‍മാര്‍ വഹിച്ചത് എന്നതും ശ്രദ്ധേയമാണ്. ട്രെന്റ് ബോള്‍ട്ട്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആവേശ് ഖാന്‍, അമിത് മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ കൊല്‍ക്കത്തയുടെ കഥ കഴിയുകയും ചെയ്തു. ശുഭ്മാന്‍ ഗില്‍ റണ്ണൗട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസിന്റെ വകയായിരുന്നു ഈ റണ്ണൗട്ട്.

തകര്‍പ്പന്‍ ബാറ്റിങ്
ശ്രേയസും (93*) ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ പൃഥ്വി ഷോയുമാണ് (62) ഡല്‍ഹിയെ ശക്തമായ നിലയിലെത്തിച്ചത്. കോളിന്‍ മണ്‍റോ (33), ഗ്ലെന്‍ മാക്‌സ്‌വെല്‍ (27) എന്നിവരും മികച്ച പ്രകടനം നടത്തി. ഗൗതം ഗംഭീറിനു പകരം ഡല്‍ഹിയെ നയിച്ച ശ്രേയസ് ക്യാപ്റ്റന്റെ കളിയാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ കെട്ടഴിച്ചത്. വെറും 40 പന്തില്‍ 10 കൂറ്റന്‍ സിക്‌സറുകളും മൂന്നു ബൗണ്ടറിയുമടക്കമാണ് ശ്രേയസ് 93 റണ്‍സ് വാരിക്കൂട്ടിയത്.
ശിവം മാവി എറിഞ്ഞ ഇന്നിങ്‌സിലെ അവസാന ഓവറില്‍ റണ്‍മഴ തന്നെ കണ്ടു. 28 റണ്‍സാണ് ഈ ഓവറില്‍ ഡല്‍ഹി നേടിയത്. നാലു സിക്‌സറും ഒരു ബൗണ്ടറിയും മാവിക്കെതിരേ ശ്രേയസ് നേടി. സിക്‌സറോടെയാണ് രാജകീയമായാണ് ശ്രേയസ് ഡല്‍ഹിയുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

പൃഥ്വിയുടെ കന്നി ഫിഫ്റ്റി
കരിയറിലെ കന്നി ഐപിഎല്‍ സെഞ്ച്വറിയാണ് ഡല്‍ഹി ഓപ്പണറായ പൃഥ്വി ഈ മല്‍സരത്തില്‍ നേടിയത്. തന്റെ രണ്ടാം ഐപിഎല്‍ മല്‍സരത്തില്‍ അര്‍ധസെഞ്ച്വറി തികയ്ക്കാനും താരത്തിനു കഴിഞ്ഞു. 44 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്. പൃഥ്വിയുടെ ഓപ്പണിങ് പങ്കാളിയായിരുന്ന കോളിന്‍ മണ്‍റോ 18 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 33 റണ്‍സ് നേടിയത്.

ഗംഭീര്‍ ഇതാദ്യമായി പുറത്ത്
ടോസ് ലഭിച്ച കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. സീസണില്‍ ആദ്യമായി മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഇല്ലാതെയാണ് ഡല്‍ഹി ഇറങ്ങിയത്. ഗംഭീറിനെ കൂടാതെ ഡാനിയേല്‍ ക്രിസ്റ്റ്യനും ഡല്‍ഹി നിരയില്‍ ഇല്ലായിരുന്നു. പകരം കോളിന്‍ മണ്‍റോയും വിജയ് ശങ്കറും പ്ലെയിങ് ഇലവനില്‍ എത്തി. മറുഭാഗത്ത് കൊല്‍ക്കത്ത നിരയില്‍ ഒരു മാറ്റമുണ്ടായിരുന്നു. ടോം ക്യുറാനു പകരം മിച്ചെല്‍ ജോണ്‍സന്‍ കളിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications