Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ക്യാപ്റ്റന്‍മാരെ മാറ്റുന്നത് ഹോബി! രണ്ടു ടീമുകള്‍ ഒപ്പത്തിനൊപ്പം- ഇവര്‍ക്കു കിരീടവുമില്ല

ഐപിഎല്ലിന്റെ പുതിയ സീസണിനുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ നായകനായി യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം പിന്‍മാറേണ്ടി വന്നതോടെയാണ് പന്തിനു നറുക്കുവീണത്. ഇതോടെ ക്യാപ്റ്റന്‍സിയില്‍ പുതിയൊരു റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ഡിസി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം ക്യാപ്റ്റന്‍മാരെ പരിക്ഷിച്ച രണ്ടു ടീമുകളിലൊന്നായി ഡിസി മാറി.

1

12 ക്യാപ്റ്റന്‍മാരെന്ന പഞ്ചാബ് കിങ്‌സിന്റെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) റെക്കോര്‍ഡിനൊപ്പമാണ് ഡിസിയുമെത്തിയത്. ഡിസിയുടെ 12ാമത്തെ നായകനായി മാറിയിരിക്കുകയാണ് പന്ത്. ഇത്രയുമധികം ക്യാപ്റ്റന്‍മാരെ ഇതുവരെ നടന്ന 13 സീസണുകളില്‍ പരീക്ഷിച്ചിട്ടും രണ്ടു ടീമുകള്‍ക്കും ഒരു കിരീടം പോലും ലഭിച്ചിട്ടില്ലെന്നത് മറ്റൊരു സാമ്യതയാണ്.

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗായിരുന്നു ഡിസിയുടെ ആദ്യത്തെ ക്യാപ്റ്റന്‍. പിന്നാലെ ഡല്‍ഹിയില്‍ നിന്നു തന്നെയുള്ള മറ്റൊരു ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനു നറുക്കുവീണു. മൂന്നാമനായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ഊഴമായിരുന്നു. കാര്‍ത്തിക് പുറത്തായതോടെ വിദേശ താരങ്ങള്‍ തുടര്‍ച്ചയായി ഡിസിയുടെ നായകസ്ഥാനത്തേക്കു വരുന്നതാണ് കണ്ടത്. ഓസ്‌ട്രേലിയയുടെ ജെയിംസ് ഹോപ്‌സ്, ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സന്‍, ദക്ഷിണാഫ്രിക്കയുടെ ജെപി ഡുമിനി എന്നിവരെല്ലാം ക്യാപ്റ്റന്‍സിയില്‍ ഒരു കൈനോക്കിയെങ്കിലും വിജയിച്ചില്ല.

2

ഡുമിനിക്കു ശേഷം വീണ്ടും ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും ഡിസിയുടെ നായകസ്ഥാനം പിടിച്ചെടുത്തു. ഇതിഹാസ പേസര്‍ സഹീര്‍ ഖാനായിരുന്നു ഈ നീക്കത്തിനു തുടക്കമിട്ടത്. കര്‍ണാടകയുടെ മറുനാടന്‍ മലയാളി താരം കരുണ്‍ നായരായിരുന്നു സഹീറിന്റെ പിന്‍ഗാമി. നേരത്തേ നായകനായ ഗംഭീര്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നെങ്കിലും വിജയിച്ചില്ല. ഇതോടെ അദ്ദേഹം പടിയിറങ്ങി.

അതിനു ശേഷമാണ് ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായത്. ഡിസി ഇതുവരെ കണ്ടതില്‍ നിന്നും ഏറ്റവും മികച്ച നായകനായി അദ്ദേഹം മാറുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ആദ്യമായി ഡിസിയെ ഐപിഎല്ലിന്റെ ഫൈനലിലെത്തിക്കാന്‍ ശ്രേയസിനു സാധിച്ചു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഈ സീസണില്‍ പരിക്കിനെ തുടര്‍ന്നു അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്. ഇതോടെയാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ പന്തിനു നറുക്കുവീണത്. 2016 മുതല്‍ ഡിസിക്കൊപ്പമുള്ള താരമാണ് 23കാരനായ പന്ത്. ഐപിഎല്ലില്‍ അദ്ദേഹം കളിച്ച ഏക ഫ്രാഞ്ചൈസിയും ഡിസി തന്നെയാണ്.

Story first published: Thursday, April 1, 2021, 14:47 [IST]
Other articles published on Apr 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+