Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഡിസിയുടെ കഷ്ടകാലം തീരുന്നില്ല- ആദ്യം ശ്രേയസിനെ നഷ്ടം, ഇപ്പോള്‍ അക്ഷറിന് കൊവിഡ്!

ഐപിഎല്ലിന്റെ പുതിയ സീസണിനു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ കഷ്ടകാലം തുടരുകയാണ്. പരിക്കു കാരണം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ നേരത്തേ നഷ്ടമായ ഡിസിക്കു ഇപ്പോള്‍ കൊവിഡാണ് വില്ലനായിരിക്കുന്നത്. ടീമിലെ നിര്‍ണായക താരങ്ങളിലൊരാളും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിന് ഏഴു ദിവസം മാത്രം ശേഷിക്കെ അക്ഷറിന് രോഗം ബാധിച്ചത് ഡിസിക്കു മറ്റൊരു ഷോക്കായിരിക്കുകയാണ്.

1

ഡിസി ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് അക്ഷറിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയിച്ചിരിക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അക്ഷറിന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. നിലവില്‍ താരം ഐസൊലേഷനില്‍ കഴിയുകയാണ്. എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ടെന്നും ഡിസി ഒഫീഷ്യല്‍ വെളിപ്പെടുത്തി.

ടൂര്‍ണമെന്റിനു മുമ്പ് കൊവിഡ് പിടിപെട്ട രണ്ടാമത്തെ താരമാണ് അക്ഷര്‍. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ബാറ്റ്‌സ്മാന്‍ നിതീഷ് റാണയുടെ ഫലവും പോസിറ്റിവായിരുന്നു. മാര്‍ച്ച് 22ന് നടത്തിയ പരിശോധനയിലായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച വീണ്ടും പരിശോധനയ്ക്കു വിധേയനായപ്പോള്‍ ഫലം നെഗറ്റിവാകുകയും ചെയ്തിരുന്നു.

ബിസിസിഐയുടെ എസ്ഒപി പ്രകാരം ഒരു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ടീമിന്റെ ബയോ ബബ്‌ളിന് പുറത്ത് ചുരുങ്ങിയത് 10 ദിവസം ഐസൊലേഷനില്‍ കഴിയണം. ഈ ദിവസങ്ങളില്‍ താരം പൂര്‍ണമായി വിശ്രമിക്കുകയാണ് വേണ്ടത്. പരിശീലനം നടത്താന്‍ പാടില്ല. ടീം ഡോക്ടര്‍ താരത്തിന്റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുകയും വേണം. സ്ഥിതി മോശമാവുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയിലേക്കു മാറ്റുകയും വേണമെന്ന് ബിസിസിഐയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മികച്ച ഫോമിലുള്ള അക്ഷറിന്റെ അഭാവം ഡിസിക്കു കനത്ത തിരിച്ചടിയായി മാറും. കഴിഞ്ഞ സീസണില്‍ ബൗളിങിനൊപ്പം ബാറ്റിങിലും അദ്ദേഹം തിളങ്ങിയിരുന്നു. 10 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതിനാല്‍ തന്നെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ അക്ഷറിന്റെ സേവനം ഡിസിക്കു ലഭിക്കില്ല.

അതേസമയം, തോളിനു പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ക്യാപ്റ്റന്‍ ശ്രേയസിനെ ഡിസിക്കു നഷ്ടമായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഫീല്‍ഡിങിനിടെ അദ്ദേഹത്തിന്റെ തോളിനു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അടുത്തയാഴ്ച ശസ്തക്രിയക്കു വിധേയനാവാന്‍ തയ്യാറെടുക്കുകയാണ് ശ്രേയസ്. ചുരുങ്ങിയത് മൂന്നു മാസമെങ്കിലും അദ്ദേഹത്തിനു വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഡിസിയുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്.

Story first published: Saturday, April 3, 2021, 14:32 [IST]
Other articles published on Apr 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+