IPL2020: ഡല്‍ഹിക്ക് വന്‍ തിരിച്ചടി, ബൗളിങിന് ചുക്കാന്‍ പിടിക്കാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറില്ല!
ദില്ലി: ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ കന്നിക്കിരീടം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന് അപ്രതീക്ഷിത തിരിച്ചടി. ഇംഗ്ലീഷ് പേസറും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ക്രിസ് വോക്‌സ് ഐപിഎല്ലില്‍ നിന്നു പിന്‍മാറുന്നതായി അറിയിച്ചു. ഈ സീസണില്‍ ടീമിന്റെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുമെന്ന് ഉറപ്പിച്ച താരമായിരുന്നു വോക്‌സ്.
മാര്‍ച്ച് 29നാണ് ഐപിഎല്ലിനു കൊടിയേറുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം.

ദേശീയ ടീമിന്റെ വരാനിരിക്കുന്ന പരമ്പരകളില്‍ കൂടുതല്‍ ഊര്‍ജത്തോടെ, തയ്യാറെടുപ്പോടെ കളിക്കുന്നതിനു വേണ്ടിയാണ് വോക്‌സ് ഐപിഎല്ലിന് ഇല്ലെന്നു അറിയിച്ചിരിക്കുന്നത്. നാട്ടില്‍ ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവരുമായാണ് ഈ സമ്മറില്‍ ഇംഗ്ലണ്ടിനു പരമ്പരകളുള്ളത്.
ഇത്തവണത്തെ ലേലത്തില്‍ 1.5 കോടി രൂപ ചെലവഴിച്ച് ഡല്‍ഹി തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്ന താരം കൂടിയാണ് അദ്ദേഹം.

ഐപിഎല്ലിന്റെ 13ാമത് സീസണ്‍ മാര്‍ച്ച് 29ന് തുടങ്ങി മെയ് 24നാണ് അവസാനിക്കുന്നത്. ടൂര്‍ണമെന്റ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇംഗ്ലണ്ടിനു നാട്ടില്‍ പരമ്പരകള്‍ ആരംഭിക്കുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടാണ് വോക്‌സ് ദേശീയ ടീമിനു മുന്‍തൂക്കം നല്‍കി ഐപിഎല്ലിന്റെ ഈ സീസണില്‍ കളിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.

ഐപിഎല്ലില്‍ നേരത്തേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി വോക്‌സ് കളിച്ചിട്ടുണ്ട്. പക്ഷെ ടൂര്‍ണമെന്റില്‍ വലിയ ചലനമുണ്ടാക്കാന്‍ താരത്തിനു സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
18 ഐപിഎല്‍ മല്‍സരങ്ങളില്‍ ഒമ്പതിനു മുകളില്‍ ഇക്കോണമി റേറ്റില്‍ 25 വിക്കറ്റുകളാണ് വോക്‌സിന്റെ സമ്പാദ്യം.

ടീമിലെ പ്രധാന പേസര്‍മാരായ ഇഷാന്ത് ശര്‍മയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയും ഇനിയും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഐപിഎല്ലില്‍ ഡല്‍ഹിയുടെ പേസാക്രമണത്തിനു നേതൃത്വം നല്‍കേണ്ടിയിരുന്നത് വോക്‌സായിരുന്നു. എന്നാല്‍ താരത്തിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തോടെ ഇനിയാര് ആ ദൗത്യം നിറവേറ്റുമെന്ന ആശങ്കയിലാണ് ഡല്‍ഹി.

വോക്‌സിന്റെ പകരക്കാരനെ കണ്ടെത്താനാണ് ഇനി ഡല്‍ഹിയുടെ ശ്രമം. കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ചൊരു പേസറെ കണ്ടെത്തുകയെന്നത് ഡല്‍ഹിക്കു കനത്ത വെല്ലുവിളി തന്നെയാണ്. മാര്‍ച്ച് 30നാണ് ഐപിഎല്ലില്‍ ഡല്‍ഹിയുടെ ആദ്യ മല്‍സരം. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയുടെ ആദ്യ എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications