ക്യാച്ച് ഓഫ് ദി ഇയര്‍ ഇതു തന്നെ! വണ്ടറടിച്ച് സച്ചിന്‍- വൈറലായി ഇന്ത്യന്‍ താരത്തിന്റെ ക്യാച്ച്
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യന്‍ വനിതാ താരം ഹര്‍ലീന്‍ ഡിയോളിന്റെ വണ്ടര്‍ ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ളവര്‍ ഹര്‍ലീന്റെ ഈ ക്യാച്ചിനെ പുകഴ്ത്തി രംഗത്തു വന്നിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു ഈ ക്യാച്ചിന്റെ വീഡിയോക്കൊപ്പം ഹര്‍ലിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പ്രശംസിച്ചത്.
ഹര്‍ലീന്‍ ഡിയോളിന്റെ സൂപ്പര്‍ ക്യാച്ച് കാണാം
വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്ന ഏറ്റവും മികച്ച ക്യാച്ചെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. മല്‍സരത്തില്‍ ഇന്ത്യ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 18 റണ്‍സിനു പരാജയപ്പെട്ടെങ്കിലും ഹര്‍ലീന്റെ ക്യാച്ചായിരുന്നു എല്ലാവരുടെയും ചര്‍ച്ചാ വിഷയം.

ക്യാച്ച് ഓഫ് ദി ഇയറെന്നു സച്ചിന്‍
ഹര്‍ലീന്‍ ഡിയോള്‍ അതു ഗംഭീര ക്യാച്ചായിരുന്നു. എന്നെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ച് ഇതാണെന്നായിരുന്നു വീഡിയോക്കൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഹര്‍ലീന്റെ ക്യാച്ച്
നോര്‍താംപ്റ്റണില്‍ നടന്ന കളിയില്‍ ഇംഗ്ലണ്ടിനായിരുന്നു ആദ്യം ബാറ്റിങ്. 19ാം ഓവറിലായിരുന്നു എല്ലാവരെയും അദ്ഭുതതപ്പെടുത്തിയ ഹര്‍ലീന്റെ സൂപ്പര്‍ ക്യാച്ച്. ഇംഗ്ലണ്ട് താരം ആമി ജോണ്‍സിനെയാണ് ഹര്‍ലീന്‍ പുറത്താക്കിയത്. ശിഖ പാണ്ഡെയുടെ ഓവറില്‍ ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സറിനായിരുന്നു ആമിയുടെ ശ്രമം. ബോള്‍ ലോങ് ഓഫിലൂടെ പറന്നു, സിക്‌സറെന്നു എല്ലാവരും ഉറപ്പിച്ച നിമിഷം. എന്നാല്‍ ലോങ് ഓഫില്‍ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ ഫീല്‍ഡ് ചെയ്ത ഹര്‍ലീന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു. ചാടിയുയര്‍ന്ന് ബോള്‍ കൈയ്ക്കുള്ളിലാക്കിയ ബൗണ്ടറി ലൈനിനു പുറത്തേക്ക് ലാന്‍ഡ് ചെയ്യും മുമ്പ് ബോള്‍ അകത്തേക്ക് ഇട്ടു. പിന്നാലെ മുന്നോട്ട് മുഴുനീളെ ഡൈവ് ചെയ്ത് ഹര്‍ലീന്‍ ബോള്‍ കൈയ്ക്കുള്ളിലാക്കുകയുമായിരുന്നു.

ഇംഗ്ലണ്ട് താരങ്ങളും അഭിനന്ദിച്ചു
ഹര്‍ലീന്‍ ക്യാച്ചെടുക്കുമ്പോള്‍ തൊട്ടു പിറകില്‍ ഡഗൗട്ടിലുണ്ടായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല ഇംഗ്ലീഷ് താരങ്ങളും കൈയടിച്ച് അഭിനന്ദിക്കുന്നത് കാണാം. ക്യാച്ച് പൂര്‍ത്തിയാക്കിയ ശേഷം ഹര്‍ലീന്‍ ബോള്‍ വായുവിലിലേക്ക് എറിഞ്ഞതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ഓടിയെത്തി താരത്തെ അഭിനന്ദിക്കുകയായിരുന്നു.

കളിയില്‍ ഇന്ത്യ തോറ്റു
ഹര്‍ലീന്റെ ഈ ക്യാച്ച് മാറ്റിനിര്‍ത്തിയാല്‍ മല്‍സരത്തില്‍ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ അധികം വകയില്ലായിരരുന്നു. മഴ വില്ലനായ കളിയില്‍ 18 റണ്‍സിനു ഇംഗ്ലണ്ടിനോടു ഇന്ത്യ തോല്‍വി സമ്മതിക്കുകയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 177 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇന്ത്യ 8.4 ഓവറില്‍ 54 റണ്‍സെടുത്തുനില്‍ക്കെ മഴയെ തുടര്‍ന്നു കളി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതോടെ ഡെക്ക്‌വെര്‍ത്ത് ലൂയിയ് നിയമം നടപ്പാക്കിയതോടെ ഇന്ത്യക്കു പരാജയം നേരിടുകയുമായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മ ഈ ഡെക്കായി പുറത്തായി. സ്മൃതി മന്ദന (29), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഹര്‍ലീനും (17*) ദീപ്തി ശര്‍മയുമായിരുന്നു (4*) കളി ഉപേക്ഷിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications