Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മുന്‍ ആര്‍സിബി, ഡല്‍ഹി താരം മുംബൈയിലേക്ക്... കഴിഞ്ഞ രഞ്ജിയിലെ റണ്‍ മെഷീന്‍

mumnbai

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം ഈ മാസം 19ന് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് യുവ ബാറ്റ്‌സ്മാന്‍ മിലിന്ദ് കുമാറിനെ ട്രയല്‍സിനായി ക്ഷണിച്ചിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ത്രിപുരയ്ക്കു വേണ്ടി കളിക്കുന്ന മിലിന്ദ് ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളുടെ ഭാഗമായിരുന്നു. 2018-19 സീസണില്‍ ഡല്‍ഹിയില്‍ നിന്നും സിക്കിമിലേക്കു മാറിയതോടെയാണ് താരം മികച്ച ഫോമിലേക്കുയര്‍ന്നത്.

കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു മിലിന്ദ്. 14 ഇന്നിങ്‌സുകളില്‍ നിന്നും 121 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 1331 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ആറു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഈ പ്രകടനമാണ് അദ്ദേഹത്തെ കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിയിലെത്തിച്ചത്. ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മിലിന്ദിന് ആര്‍സിബി സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ നേരത്തേ ഡല്‍ഹി ടീമിലേതു പോലെ ആര്‍സിബിക്കൊപ്പവും ഒരു മല്‍സരത്തില്‍പ്പോലും മിലിന്ദിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല.

1

മുംബൈക്കൊപ്പം ട്രയല്‍സില്‍ മികച്ച പ്രകടനം നടത്താനായാല്‍ അടുത്ത സീസണിലെ ഐപിഎല്ലില്‍ തനിക്കു അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 28കാരനായ മധ്യനിര ബാറ്റ്‌സ്മാന്‍. മികച്ചൊരു മധ്യനിര ബാറ്റ്‌സ്മാനെയാണ് മുംബൈ തിരയുന്നതെന്നും ഈ റോളില്‍ മിലിന്ദിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നും ഒരു ദേശീയ മാധ്യമം ചൂണ്ടിക്കാട്ടുന്നു. 2011ല്‍ ഡല്‍ഹിക്കു വേണ്ടി കളിച്ചായിരുന്നു അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ടീമില്‍ സ്ഥിരാംഗമായി മാറിയ മിലിന്ദ് 2013ല്‍ ഇംഗ്ലണ്ടിനെതിരായ പരിശീലന മല്‍സരത്തില്‍ 85 പന്തില്‍ 78 റണ്‍സെടുത്തതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Story first published: Sunday, December 8, 2019, 19:23 [IST]
Other articles published on Dec 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+