ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും നികത്താനാവാത്ത തരത്തില്‍ സ്ഥാനം സൃഷ്ടിച്ചെടുത്ത കളിക്കാരനാണ് യുവരാജ് സിങ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവി കളത്തിനകത്തും പുറത്തും സൂപ്പര്‍ താരമായിരുന്നു. തന്റെ പ്രകടനമികവുകൊണ്ടും സൗന്ദര്യംകൊണ്ടും വലിയ ആരാധകരെ സൃഷ്ടിക്കാന്‍ യുവരാജിനായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വനിതാ ആരാധകരെ സൃഷ്ടിച്ച താരമാണ് യുവിയെന്ന് പറയാം.
അത്യാഡംഭര ജീവിതം നയിച്ച യുവി കരിയറിലുടെനീളം പ്രണയ ഗോസിപ്പുകളുടെ പേരില്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. ഒന്നിലധികം പ്രണയ ബന്ധങ്ങള്‍ യുവിക്കുണ്ടായിരുന്നുവെന്ന് പറയാം. ഇതില്‍ മിക്കവരുമായും ഡേറ്റ് ചെയ്‌തെങ്കിലും മിക്ക ബന്ധങ്ങളും തകര്‍ന്നതോടെ പ്രണയ ഗോസിപ്പുകളിലെ വില്ലനായി യുവരാജ് മാറി. കരിയറില്‍ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോള്‍ അര്‍ബുദം കീഴടക്കി. എന്നാല്‍ തളരാതെ പോരാടിയ യുവി 2016ല്‍ ഹേസല്‍ കീച്ചിനെ വിവാഹം ചെയ്ത് ഇപ്പോള്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നു.
ഹേസലിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് യുവരാജിന്റെ പേരിനൊപ്പം ഗോസിപ്പ് കോളത്തിലെത്തിയ പ്രശസ്തരായ യുവതികള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെയാള്‍ ബോളിവുഡ് സൂപ്പര്‍ നായിക ദീപിക പതുക്കോണാണ്. ഓം ശാന്തി ഓം സിനിമയിലൂടെ വന്ന് ഇന്ന് ബോളിവുഡിലെ മുന്‍ നിര നായികമാരിലൊരാളായി മാറിയ ദീപിക ഒരു കാലത്ത് യുവിയുടെ ഗേള്‍ ഫ്രണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഡേറ്റ് ചെയ്യുന്നതിന്റെ ചിത്രമടക്കം പുറത്തുവന്നിട്ടുള്ളതാണ്.
ദീപിക ചതിച്ചതാണെന്നാണ് പല തവണ യുവരാജ് പറയാതെ പറഞ്ഞത്. 'ഒരിക്കല്‍ അവള്‍ എന്റെതായി കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ മറ്റൊരാളുടേതാണ്. അത് വ്യക്തിപരമായ തീരുമാനമാണ്. ഒരാള്‍ക്ക് താല്‍പര്യം ഇല്ലാതെ വന്നാല്‍ ഒരു ബന്ധവും നന്നായി മുന്നോട്ട് പോകില്ല. ആരെയും അപമാനിക്കാനല്ല ഇപ്പോള്‍ ഇത് പറയുന്നത്. സത്യം മാത്രമാണ് പറയുന്നത്'- ദീപികയുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ യുവി പ്രതികരിച്ചത് ഇങ്ങനെയാണ്.
ദീപികയെ സിനിമയിലേക്കെത്തിച്ചത് യുവരാജായിരുന്നു. പക്ഷെ പിന്നീട് സൂപ്പര്‍ താരമായി വളര്‍ന്നപ്പോള്‍ യുവരാജിനെ ചതിക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. പിന്നീട് ബോളിവുഡ് സൂപ്പര്‍ നായകന്‍ രണ്‍വീര്‍ സിങ്ങുമായി പ്രണയത്തിലായ ദീപിക അദ്ദേഹത്തെയാണ് വിവാഹം ചെയ്തത്. യുവരാജിന് വലിയ നിരാശയുണ്ടാക്കിയ പ്രണയ ബന്ധമായിരുന്നു ഇതെന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് തന്നെ വ്യക്തം.
ബോളിവുഡ് നായിക കിം ശര്‍മയുമായും യുവരാജ് പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുള്ളതാണ്. നാല് വര്‍ഷത്തോളം നീണ്ടുനിന്ന ബന്ധമാണെങ്കിലും ഇതും വിവാഹത്തിലേക്കെത്തിയില്ല. യുവരാജിന്റെ കുടുംബക്കാര്‍ക്ക് ഈ ബന്ധത്തിനോട് താല്‍പര്യമില്ലാത്തതിനാലാണ് അദ്ദേഹം ഈ ബന്ധം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

യുവരാജിനൊപ്പം ഗോസിപ്പ് കോളത്തിലെത്തിയ മറ്റൊരു നായിക നേഹ ദുപിയയാണ്. 2014ലാണ് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ സജീവമായെത്തുന്നത്. ഈ ബന്ധം അധികനാള്‍ നവീണ്ടുപോയില്ല. ഇരുവരും തമ്മില്‍ ഡേറ്റ് ചെയ്‌തെങ്കിലും വേര്‍പിരിഞ്ഞു. യുവരാജിന്റെ വിവാഹത്തില്‍ നേഹ പങ്കെടുത്തിരുന്നു. ഇപ്പോഴും സുഹൃത് ബന്ധം ഇരുവരും തുടരുന്നു.
യുവിയുടെ മനസ് കീഴടക്കിയ മറ്റൊരു നായിക റിയാ സെന്നാണ്. യുവിയും റിയയും തമ്മിലുള്ള ഡേറ്റിങ് ചിത്രങ്ങളടക്കം വൈറലായിരുന്നു. എന്നാല്‍ ഈ ബന്ധവും വിവാഹത്തിലേക്കെത്താതെ അവസാനിച്ചു. ഇതിനിടെ തന്നെ ഹേസലുമായി യുവി ബന്ധം സ്ഥാപിച്ചിരുന്നു. '2011ല്‍ ഒരു ജന്മദിന പാര്‍ട്ടിക്കിടെയാണ് ഹേസലിനെ ആദ്യമായി കണ്ടത്. മനോഹരമായി പുഞ്ചിരിക്കുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചിരുന്നു.
എന്നെ ആദ്യം കണ്ട ഭാവം നടിച്ചില്ല. ചായക്ക് ക്ഷണിച്ചപ്പോഴെല്ലാം നിരസിച്ചു. പിന്നീട് ഫേസ് ബുക്ക് റിക്വസ്റ്റ് അയച്ചു. മൂന്ന് വര്‍ഷത്തോളം ഈ ബന്ധം തുടരുകയും പരസ്പരം മനസിലാക്കുകയും ചെയ്തതിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്'-യുവരാജ് ഒരിക്കല്‍ വെളിപ്പെടുത്തി. ഇപ്പോള്‍ പൊതുവേദികളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി സ്വകാര്യ ജീവിതം നയിക്കുകയാണ് യുവരാജ്.