Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യന്‍ ടീമിലെത്തണോ? ഇവര്‍ ഉറപ്പായും കൗണ്ടിയില്‍ കളിക്കണം! 3 പേര്‍

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ് ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ്. കിരീടത്തില്‍ കുറഞ്ഞതൊന്നും ടൂര്‍ണമെന്റില്‍ ഇന്ത്യയെ തൃപ്തിപ്പെടുത്തില്ല. ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ചുള്ള ചിത്രം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ഇനി ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഈ സ്‌ക്വാഡില്‍ വരുത്താന്‍ സാധ്യതയുള്ളൂ. ചില കൂട്ടിച്ചേര്‍ക്കലുകളും ചില ഒഴിവാക്കലുകളും കൂടി ടീം പ്രഖ്യാപനത്തിനു മുമ്പ് ഉണ്ടായേക്കുമെന്നാണ് വിവരം.

ലോകകപ്പിനു തൊട്ടുമുമ്പുള്ള മല്‍സരങ്ങളില്‍ മികവ് പുലര്‍ത്തുന്ന ചിലര്‍ക്കു ലോകകപ്പ് ടീമിലേക്കു വിളി വരാനിടയുണ്ട്. 2019ലെ ലോകകപ്പില്‍ അവസാന നിമിഷം അമ്പാട്ടി റായുഡുവിനു പകരം വിജയ് ശങ്കര്‍ ടീമിലെത്തിയതു പോലെ ചില സര്‍പ്രൈസുകള്‍ ഇത്തവണയും പ്രതീക്ഷിക്കാം.

DEEPAK HOODA

നിലവില്‍ അത്ര മികച്ച ഫോമിലല്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ക്കു അതു വീണ്ടെടുക്കാനുള്ള മികച്ച അവസരമായിരിക്കും ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന റോയല്‍ ലണ്ടന്‍ കപ്പ്, കൗണ്ടി ചാംപ്യന്‍ഷിപ്പുകള്‍ എന്നിവ. അതുകൊണ്ടു തന്നെ ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തണമെങ്കില്‍ ചില കളിക്കാര്‍ ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

ഇവയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ഇവരെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാനുള്ള സാധ്യതയും കൂടുതലാണ്. കൗണ്ടി ക്രിക്കറ്റില്‍ തീര്‍ച്ചയായും കളിക്കേണ്ട ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

വമ്പനടിക്കാരനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നു നിലവില്‍ ഇന്ത്യന്‍ ടീമിനു പുറത്താണ് അദ്ദേഹം. ഉടനെയൊന്നും ഹൂഡയ്ക്കു ദേശീയ ടീമിലേക്കു തിരിച്ചെത്താനും കഴിയില്ല. അതുകൊണ്ടു സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനു മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷന്‍ കൂടിയാണ് കൗണ്ടി ക്രിക്കറ്റ്.

ഇവയില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ ഹൂഡയ്ക്കു ടീമില്‍ തിരിച്ചെത്താം. കാരണം ഏകദിനത്തില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന ശ്രേയസ് അയ്യരുടെ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. മാത്രമല്ല ഓള്‍റൗണ്ടറാണെന്നതും ഹൂഡയ്ക്കു പ്ലസ് പോയിന്റാവുന്ന കാര്യമാണ്.

സ്വിങ് ബൗളര്‍ ദീപക് ചാഹറാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ താരം. പരിക്കുകളുടെ കൂട്ടുകാരനായ അദ്ദേഹം പലപ്പോഴും കളിക്കളത്തിന് അകത്തും പുറത്തുമായി നില്‍ക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ചാഹറിനു കഴിയാതെ പോവുന്നതിന്റെ പ്രധാന കാരണവും വിടാതെ പിന്തുടരുന്ന ഈ പരിക്കുകളാണ്. ഏകദിന ടീമിലേക്കു മടങ്ങിയെത്തണമെങ്കില്‍ കൗണ്ടി ക്രിക്കറ്റില്‍ പരമാവധി മല്‍സരങ്ങളില്‍ കളിച്ച് ചാഹര്‍ ഫോമും ഫിറ്റ്‌നസും തെളിയിക്കേണ്ടതുണ്ട്.

ഒരു സമയത്തു ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുമന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ബൗളറായിരുന്നു അദ്ദേഹം. പക്ഷെ തുടരെയുള്ള പരിക്കുകള്‍ ചാഹറിനു വില്ലനായി തീര്‍ന്നു. എന്നാല്‍ തന്റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്നു കഴിഞ്ഞ ഐപിഎല്ലിലൂടെ ചാഹര്‍ തെളിയിച്ചിരുന്നു.

DEEPAK CHAHR

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കാന്‍ താരത്തിനായിരുന്നു. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും സംഭാവന ചെയ്യാന്‍ ശേഷിയുള്ള താരമാണ് ചാഹര്‍. കൗണ്ടി ക്രിക്കറ്റില്‍ കുറച്ചു വിക്കറ്റുകളെടുക്കുകയും ബാറ്റിങിലും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാനുമായാല്‍ അദ്ദേഹത്തിനു വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താന്‍ കഴിയും.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് കൗണ്ടി ക്രിക്കറ്റില്‍ ഭാഗ്യപരീക്ഷണം നടത്തേണ്ട മൂന്നാമത്തെ ഇന്ത്യന്‍ താരം. ഏറെക്കുറെ ദീപക് ചാഹറുമായി സാമ്യമുള്ളതാണ് അദ്ദേഹത്തിന്റെ കരിയര്‍. ഇടയ്ക്കിടെ പരിക്കുകളേല്‍ക്കുന്നതു കാരണം വാഷിങ്ടണിന്റെ കരിയര്‍ ഉയര്‍ച്ചയും താഴ്ചകളും നിറഞ്ഞതാണ്. ഈ കാരണത്താല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനും താരത്തിനായില്ല.

കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പമായിരുന്നു വാഷിങ്ടണ്‍. പക്ഷെ പരിക്കു കാരണം സീസണിന്റെ പകുതിയില്‍ വച്ച് പിന്‍മാറേണ്ടതായി വന്നു. നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും ദുലീപ് ട്രോഫിയും കളിക്കുകയാണ് വാഷിങ്ടണ്‍. എന്നാല്‍ ഇതിനേക്കാള്‍ താരത്തിനു ഗുണം ചെയ്യുക കൗണ്ടി ക്രിക്കറ്റായിരിക്കും. കൗണ്ടിയില്‍ തിളങ്ങിയാല്‍ അതു വാഷിങ്ടണിനെ കുറേക്കൂടി വേഗത്തില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സഹായിക്കും.

Story first published: Tuesday, July 4, 2023, 10:45 [IST]
Other articles published on Jul 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+