Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാഹര്‍ തിരുത്തിയെഴുതിയത് ടി20യിലെ പുതിയ ലോക റെക്കോര്‍ഡ്; ധോണി അന്നേ തിരിച്ചറിഞ്ഞു

നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ച പേസര്‍ ദീപക് ചാഹര്‍ തിരുത്തിയെഴുതിയത് ടി20യിലെ പുതിയ ലോക റെക്കോര്‍ഡ്. ടി20യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ചാഹര്‍ ബംഗ്ലാദേശിനെതിരെ പുറത്തെടുത്തത്. 20 പന്തുകളെറിഞ്ഞ ചാഹര്‍ 7 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റ് പിഴുതപ്പോള്‍ ശ്രീലങ്കയുടെ അജന്ത മെന്‍ഡിസിന്റെ റെക്കോര്‍ഡ് പഴങ്കഥയായി. സിംബാബ്‌വെയ്ക്കെതിരെ നാല് ഓവറില്‍ എട്ടു റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്താണ് മെന്‍ഡിസിന്റെ റെക്കോര്‍ഡ്. ചാഹര്‍ കളിയിലെയും പരമ്പരയിലെയും താരമാവുകയും ചെയ്തു.

Deepak Chahar's hat-trick hands India T20I series win over Bangladesh
ധോണിയുടെ കണ്ടെത്തല്‍

ധോണിയുടെ കണ്ടെത്തല്‍

ഐപിഎല്ലിലെ കണ്ടെത്തലാണ് ദീപക് ചാഹര്‍. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുന്നതുവരെ താരത്തിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. ചാഹറിന്റെ ബൗളിങ് മികവ് തിരിച്ചറിഞ്ഞ ധോണിയാണ് താരത്തെ ചെന്നൈയുടെ കൂടാരത്തിലെത്തിച്ചത്. ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ഒടുവില്‍ ഇന്ത്യന്‍ ടീമിലുമെത്തിച്ചു. ലോക റെക്കോര്‍ഡ് പ്രകടനത്തോടെ ടീമില്‍ സ്ഥിരസാന്നിധ്യമാകാനും ചാഹറിന് കഴിഞ്ഞിരിക്കുകയാണ്.

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

ചെന്നൈയ്ക്കുവേണ്ടിയിറങ്ങിയ ആദ്യ സീസണില്‍ 12 കളികളില്‍നിന്നും 10 വിക്കറ്റുകളാണ് നേടിയത്. അന്ന് ടീമിന്റെ പരിശീലകനായിരുന്നു ആന്‍ഡ്രു ബിക്കെല്‍ ചാഹറിന്റെ ബൗളിങ്ങിന് ഏറെ സഹായം ചെയ്തിട്ടുണ്ട്. പന്തിലെ വൈവിധ്യമാണ് ചാഹറിനെ വ്യത്യസ്തമാക്കുന്നത്. ബൗളിങ് കൂടുതല്‍ തേച്ചുമിനുക്കിയെത്തിയപ്പോള്‍ ചാഹര്‍ 2019ലെ ഐപിഎല്ലില്‍ 17 കളികളില്‍നിന്നും 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ പ്രകടനം തന്നെയാണ് ഇന്ത്യന്‍ ടീമിലേക്ക് വഴിതെളിച്ചതും.

ഇന്ത്യ പരമ്പര ജയിച്ചു, പക്ഷെ സഞ്ജുവിനെ കളിപ്പിക്കാതിരുന്നത് ശരിയോ? രോഷം പന്തിനെതിരെ

ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി

ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി

ബംഗ്ലാദേശിനെതിരെ ഹാട്രിക് ഉള്‍പ്പെടെ 6 വിക്കറ്റ് വീഴ്ത്തിയ ചാഹറാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. മറ്റു ബൗളര്‍മാര്‍ നന്നായി അടിവാങ്ങിയപ്പോള്‍ ബംഗ്ലാ ബാറ്റ്‌സ്മാന്മാരെ ചാഹര്‍ വെള്ളംകുടിപ്പിച്ചു. അവസാന അഞ്ച് ഓവറില്‍ കളി ജയിക്കാന്‍ 50 റണ്‍സ് മാത്രം മതിയായിരുന്നു ബംഗ്ലാദേശിന്. എന്നാല്‍, ചാഹര്‍ ആഞ്ഞുപിടിച്ചതോടെ ഇന്ത്യ 30 റണ്‍സിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി20യില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ആദ്യ ഹാട്രിക് കൂടിയാണ് ചാഹറിന്റേത്.

ഇറ്റലിയില്‍ യുവന്റസ് വീണ്ടും ഒന്നാമത്; ലാ ലീഗയില്‍ ജയവുമായി അതലറ്റിക്കോ മാഡ്രിഡ്

ഇന്ത്യയുടെ വിജയം

ഇന്ത്യയുടെ വിജയം

ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 19.2 ഓവറില്‍ 144 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 81 റണ്‍സെടുത്ത മുഹമ്മദ് നയീം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പോരാടിയത്. ഓപ്പണര്‍ ലിറ്റന്‍ദാസ് (9), സൗമ്യ സര്‍ക്കാര്‍ (0) എന്നിവരെ ചാഹര്‍ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത് വഴിത്തിരിവായി. ഇന്ത്യയ്ക്കായി കെ.എല്‍ രാഹുലും(52) ശ്രേയസ് അയ്യരും(62) അര്‍ധശതകം നേടി.

Story first published: Monday, November 11, 2019, 18:19 [IST]
Other articles published on Nov 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+