For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം ഹാട്രിക്കുമായി ചാഹര്‍; ഭാഗ്യമൈതാനമായി തിരുവനന്തപുരം

Deepak Chahar bags 2nd hat-trick in 3 days

തിരുവനന്തപുരം: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഹാട്രിക് നേടിയ ഇന്ത്യന്‍ താരം ദീപക് ചാഹര്‍ മൂന്നു ദിവസത്തിനുള്ളില്‍ മറ്റൊരു ഹാട്രിക്കുമായി വീണ്ടും തിളങ്ങി. തിരുവനന്തപുരത്ത് നടക്കുന്ന സയീദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ രാജസ്ഥാനുവേണ്ടിയാണ് ചാഹറിന്റെ ഹാട്രിക്. മത്സരത്തില്‍ 3 ഓവര്‍ പന്തെറിഞ്ഞ ചാഹര്‍ 18 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കി.


രണ്ടാം ഹാട്രിക്കില്‍ ചാഹര്‍

രണ്ടാം ഹാട്രിക്കില്‍ ചാഹര്‍

ചാഹറിന്റെ തിളക്കമാര്‍ന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ രാജസ്ഥാന്‍ വിദര്‍ഭയെ 99 റണ്‍സില്‍ ഒതുക്കി. ദര്‍ശന്‍, ശ്രീകാന്ത് വോ, അക്ഷയ് വാഡ്കര്‍ എന്നിവരാണ് ചാഹറിന്റെ ഹാട്രിക് ഇരകളായത്. മത്സരത്തിന്റെ 13-ാം ഓവറിലെ അവസാന മൂന്ന് പന്തുകളിലായിരുന്നു ചാഹറിന്റെ ഹാട്രിക്. അക്ഷയ് വാഖര്‍ പരിക്കുമൂലം കളിക്കാനിറങ്ങാത്തതിനാല്‍ 13-ാം ഓവറില്‍ 9 വിക്കറ്റും വീണതോടെ വിദര്‍ഭയുടെ ഇന്നിങ്‌സ് അവസാനിച്ചു.

ബംഗ്ലാദേശിനെതിരെയും ഹാട്രിക്

ബംഗ്ലാദേശിനെതിരെയും ഹാട്രിക്

ബംഗ്ലാദേശിനെതിരെ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ്ങാണ് ചാഹര്‍ കാഴ്ചവെച്ചത്. 7 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റുകള്‍ പിഴുതെടുത്ത താരം ഇന്ത്യയെ പരമ്പര വിജയത്തിലേക്കും നയിച്ചു. ടി20യില്‍ ഇന്ത്യയ്ക്കായി ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ചാഹര്‍. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ കളിക്കാര്‍ക്ക് ഹാട്രിക് സ്വന്തമാക്കാനായി.

ഒത്തുകളിയും വാതുവെപ്പും ക്രിമിനല്‍ കുറ്റമാക്കി ശ്രീലങ്കന്‍ സര്‍ക്കാര്‍; താരങ്ങള്‍ ഇനി ജയിലില്‍

ചെന്നൈ സൂപ്പര്‍കിങ്‌സില്‍

ചെന്നൈ സൂപ്പര്‍കിങ്‌സില്‍

ഐപിഎല്ലിലെ കണ്ടെത്തലാണ് ദീപക് ചാഹര്‍. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുന്നതുവരെ താരത്തിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. ചാഹറിന്റെ ബൗളിങ് മികവ് തിരിച്ചറിഞ്ഞ ധോണിയാണ് താരത്തെ ചെന്നൈയുടെ കൂടാരത്തിലെത്തിച്ചത്. ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ഒടുവില്‍ ഇന്ത്യന്‍ ടീമിലുമെത്തിച്ചു. ലോക റെക്കോര്‍ഡ് പ്രകടനത്തോടെ ടീമില്‍ സ്ഥിരസാന്നിധ്യമാകാനും ചാഹറിന് കഴിഞ്ഞിരിക്കുകയാണ്.

സാത്വിക്കിനും ചിരാഗിനും ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ്; സായ് പ്രണീതിനും നേട്ടം

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

ചെന്നൈയ്ക്കുവേണ്ടിയിറങ്ങിയ ആദ്യ സീസണില്‍ 12 കളികളില്‍നിന്നും 10 വിക്കറ്റുകളാണ് നേടിയത്. അന്ന് ടീമിന്റെ പരിശീലകനായിരുന്നു ആന്‍ഡ്രു ബിക്കെല്‍ ചാഹറിന്റെ ബൗളിങ്ങിന് ഏറെ സഹായം ചെയ്തിട്ടുണ്ട്. പന്തിലെ വൈവിധ്യമാണ് ചാഹറിനെ വ്യത്യസ്തമാക്കുന്നത്. ബൗളിങ് കൂടുതല്‍ തേച്ചുമിനുക്കിയെത്തിയപ്പോള്‍ ചാഹര്‍ 2019ലെ ഐപിഎല്ലില്‍ 17 കളികളില്‍നിന്നും 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ പ്രകടനം തന്നെയാണ് ഇന്ത്യന്‍ ടീമിലേക്ക് വഴിതെളിച്ചതും.

Story first published: Tuesday, November 12, 2019, 17:42 [IST]
Other articles published on Nov 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+