For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാത്വിക്കിനും ചിരാഗിനും ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ്; സായ് പ്രണീതിനും നേട്ടം

ഹൈദരാബാദ്: ഇന്ത്യയുടെ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ടീം അംഗങ്ങളായ സാത്വിക്‌സായ്‌രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യത്തിന് റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം. ലോക ഒമ്പതാം റാങ്കുകാരായ ഇരുവരും ഏഴാം റാങ്കിലേക്കാണ് മുന്നേറിയത്. ഫ്രഞ്ച് ഓപ്പണിലെ ഫൈനലിസ്റ്റുകളും ഫുഷൗ ചൈന ഓപ്പണിലെ സെമിഫൈനലിസ്റ്റുകളുമാണ് ഇന്ത്യ സഖ്യം. തുടര്‍ച്ചയായി രണ്ട് ടൂര്‍ണമെന്റുകളില്‍ കാട്ടിയ മികവാണ് റാങ്കിങ്ങിലും പ്രകടമായത്.

സാത്വിക്കും ചിരാഗും ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡികളാണ്. നേരത്തെ മിക്‌സഡ് ഡബിള്‍സില്‍ ജ്വാല ഗുട്ട, വി ദിജു സഖ്യവും വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ പത്തില്‍ ഇടം നേടിയിരുന്നു. പുരുഷ ഡബിള്‍സില്‍ സാത്വികും ചിരാഗും കരിയറിലെ ഉയര്‍ന്ന റാങ്കിലാണുള്ളത്.

swastikandchirag

2019ല്‍ സാത്വിക്, ചിരാഗ് ജോഡികള്‍ വമ്പന്‍ കുതിപ്പ് നടത്തി. തായ്‌ലന്‍ഡ് ഓപ്പണില്‍ കിരീടം നേടിയ ഇരുവരും സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ജോഡികളായി. ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ 750ല്‍ ഫൈനലില്‍ കടന്ന് മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ മുന്നിലുള്ളവരെ തോല്‍പ്പിക്കുന്നത് ശീലമാക്കിയ ഇരുവരും ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങള്‍ സഫലമാക്കുമെന്നാണ് പ്രതീക്ഷ.

മറ്റൊരു ഇന്ത്യന്‍ താരമായ സായ് പ്രണീത് കരിയറില്‍ ഇതാദ്യമായി ആദ്യ പത്തില്‍ ഇടംപിടിച്ചു. നിലവില്‍ പത്താം റാങ്കിലാണ് സായ് പ്രണീത്. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ മാത്രം പുരുഷ സിംഗിള്‍സ് താരവുമായി. നേരത്തെ, പ്രകാശ് പദുക്കോണ്‍, പുല്ലേല ഗോപീചന്ദ്, ചേതന്‍ ആനന്ദ്, പി കശ്യപ്, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ് എന്നിവര്‍ ആദ്യ പത്തില്‍ ഇടംനേടിയിരുന്നു.

Story first published: Tuesday, November 12, 2019, 14:11 [IST]
Other articles published on Nov 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+