Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനൊപ്പം നിന്നു, എന്നെ പുറത്താക്കി ധോണിയെ ക്യാപ്റ്റനാക്കി! വെളിപ്പെടുത്തി യുവി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സി എംഎസ് ധോണിക്കല്ല, തനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. 2007ലായിരുന്നു ധോണി ഇന്ത്യയുടെ നായകസ്ഥാനത്തേക്കു വരുന്നത്. ഒരുപാട് സീനിയര്‍ താരങ്ങള്‍ അപ്പോള്‍ ദേശീയ ടീമിലുണ്ടായിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായി ധോണിക്കു ക്യാപ്റ്റനായി നറുക്കുവീഴുകയായിരുന്നു.

1

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ധോണി നയിച്ച ഇന്ത്യന്‍ ടീം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ചാംപ്യന്മാരായത്. അന്നു ധോണിക്കു ക്യാപ്റ്റന്‍സി നല്‍കാനുള്ള തീരുമാനം ടീമിലെ പല സീനിയര്‍ താരങ്ങളെയും ആശ്ചര്യപ്പെടുത്തിയിരുന്നു. അക്കൂട്ടത്തില്‍ യുവിയുമുണ്ടായിരുന്നു. ആ സമയത്തു യുവി ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹമായിരുന്നു നായകസ്ഥാനത്തേക്കു വരേണ്ടിയിരുന്നത്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചായിരുന്നു ധോണി സര്‍പ്രൈസ് നായകനായത്.

2

ഓസ്‌ട്രേലിയയുടെ ഗ്രെഗ് ചാപ്പലും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും തമ്മിലുള്ള തര്‍ക്കവും അഭിപ്രായ വ്യത്യാസവുമെല്ലാം ഒരു സമയത്തു ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ടീമിലെ സീനിയര്‍ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പിന്തുണച്ചതു കാരണമാണ് തനിക്കു ക്യാപ്റ്റന്‍സി ലഭിക്കാതിരുന്നതെന്നാണ് യുവരാജ് സിങ് തുറന്നടിച്ചിരിക്കുന്നത്.

3

ഞാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവേണ്ടിയിരുന്നത്. അപ്പോഴാണ് ഗ്രെഗ് ചാപ്പല്‍ സംഭവമുണ്ടായത്. ചാപ്പല്‍, സച്ചിന്‍ ഇവരില്‍ ആര്‍ക്കൊപ്പമെന്നതായിരുന്നു ചോദ്യം. ടീമംഗമായ സച്ചിനെ അന്നു പിന്തുണച്ച ഒരേയൊരു താരം ഞാനായിരുന്നു. ഇതു പലര്‍ക്കും അത്ര പിടിച്ചില്ല. ബിസിസിഐയിലെ ചില ഒഫീഷ്യലുകള്‍ക്കും ഇത് ഇഷ്ടമായില്ല. എന്നെയൊഴിച്ച് ആരെ വേണമെങ്കിലും അവര്‍ ക്യാപ്റ്റനാക്കുമെന്ന് അന്നു പലരും പറഞ്ഞ് താന്‍ കേട്ടിരുന്നതായും യുവരാജ് സിങ് വിശദമാക്കി.

4

പക്ഷെ ഈ കാര്യങ്ങള്‍ എത്രത്തോളം സത്യമുണ്ടെന്നു എനിക്കറിയില്ല. വളരെ പെട്ടെന്നായിരുന്നു ഞാന്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. വീരേന്ദര്‍ സെവാഗ് അന്നു ടീമിലുമില്ലായിരുന്നു. അങ്ങനെ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ മഹേന്ദ്ര സിങ് ധോണിക്കു ക്യാപ്റ്റന്‍സി ലഭിക്കുന്നത്. ഞാനായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും യുവരാജ് സിങ് പറയുന്നു.
2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് യുവി. ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ അദ്ദേഹം ഒരോവറിലെ ആറു ബോളിലും സിക്‌സറടിച്ച് ലോക റെക്കോര്‍ഡും കുറിച്ചിരുന്നു.

5

വീരേന്ദര്‍ സെവാഗ് ടീമിലെ സീനിയര്‍ താരമായിരുന്നു. പക്ഷെ അദ്ദേഹം ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായിരുന്നില്ല. രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനായിരുന്നപ്പോള്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഞാനായിരുന്നു. ദ്രാവിഡിനു ശേഷം ഞാനായിരുന്നു ക്യാപ്റ്റനാവേണ്ടിയിരുന്നത്. പക്ഷെ തീരുമാനം എനിക്ക് എതിരായി മാറി, അതില്‍ ഖേദമില്ല. അന്നത്തെ ഗ്രെഗ് ചാപ്പല്‍ സംഭവം പോലെയൊന്ന് ഇപ്പോഴാണ് സംഭവിക്കുന്നതെങ്കില്‍ ഞാന്‍ ടീമംഗത്തിനൊപ്പം തന്നെയായിരിക്കും നില്‍ക്കുകയെന്നു യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 10, 2022, 18:11 [IST]
Other articles published on May 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+