സൗത്താഫ്രിക്കന്‍ പര്യടനം: കളിക്കാരുടെ സുരക്ഷ പ്രധാനം, തീരുമാനം അതിനു ശേഷമെന്നു ധുമാല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. ഡിസംബറിലാണ് ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തുന്നത്. എന്നാല്‍ അവിടെ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് പരമ്പരയ്ക്കു ഭീഷണിയാവുന്നുണ്ട്. മുന്‍ നിശ്ചിത പ്രകാരം ഇന്ത്യന്‍ ടീമിന്റെ പര്യടനം നടക്കുമോയെന്ന കാര്യത്തില്‍ ഇനിയും ഉറപ്പില്ല.
ഇന്ത്യന്‍ കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അതുകൂടി പരിശോധിച്ച ശേഷമായിരിക്കും സൗത്താഫ്രിക്കന്‍ പര്യടനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും ധുമാല്‍ പറഞ്ഞു. നിലവില്‍ ഈ പര്യടനത്തെക്കുറിച്ച് ഒന്നും പറയാനില്ല. ഇരു ക്രിക്കറ്റ് ബോര്‍ഡുകളും പര്യടനവുമായി ബന്ധപ്പെട്ട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. കളിക്കാരുടെ സുരക്ഷയും ആരോഗ്യവുമാണ് രണ്ടു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും പരമപ്രധാനം. സാഹചര്യം ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു ഇരുടീമുകള്‍ക്കും തോന്നുകയാണെങ്കില്‍ മാത്രമേ പര്യടനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും ധുമാല്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

കളിക്കാരുടെ ആരോഗ്യവും സുരക്ഷയുമെല്ലാം മനസ്സില്‍ വച്ചുകൊണ്ടു ചെയ്യേണ്ടതെല്ലാം ചെയ്യും. മല്‍സരങ്ങള്‍ക്കു സ്‌റ്റേഡിയത്തിലേക്കു കാണികളെ പ്രവേശിപ്പിക്കുമോ, ഇല്ലയോ എന്നതു രണ്ടാമത്തെ കാര്യമാണ്. ആദ്യത്തെ കാര്യം മല്‍സരങ്ങള്‍ നടക്കുകയെന്നതാണെന്നും ധുമാല്‍ കൂട്ടിച്ചേര്‍ത്തു.സൗത്താഫ്രിക്കയില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാലു ടി20കളുമാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഡിസംബര്‍ 17നാണ് പര്യടനത്തിന്റെ തുടക്കം.
അതേസമയം, കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സൗത്താഫ്രിക്കയിലേക്കു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയക്കുന്നതിനു മുമ്പ് സര്‍ക്കാരുമായി ബിസിസിഐ ആലോചിക്കുമെന്ന് നേരത്തേ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ടാക്കൂര്‍ കഴിഞ്ഞ ദിവസം വ്യക്കമാക്കിയിരുന്നു. ബിസിസിഐ മാത്രമല്ല കൊവിഡിന്റെ പുതിയ വകഭേദമുള്ള ഏതു രാജ്യത്തേക്കും ടീമുകളെ അയക്കുന്നതിനു മുമ്പ് അതാത് ബോര്‍ഡുകള്‍ സര്‍ക്കാരിന്റെ ഉപദേശം തേടണം. ഭീഷണിയുള്ള ഒരു രാജ്യത്തേക്കു നമ്മുടെ ടീമിനെ അയക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications