Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശേ, ഇത്രയ്ക്ക് ആര്‍ഭാടമൊക്കെ വേണോ?

<ul id="pagination-digg"><li class="next"><a href="/cricket/dear-bangladeshis-be-a-sport-dont-make-so-much-of-fuss-2-000127.html">Next »</a></li></ul>

രോഹിത് ശര്‍മയുടെ വിക്കറ്റ് കിട്ടിയിരുന്നെങ്കില്‍ ഇന്ത്യയെ തോല്‍പിച്ച് സെമി ഫൈനലില്‍ എത്തിയേനേ എന്ന മട്ടിലാണ് ബംഗ്ലാദേശ് ആരാധകരുടെ പ്രതികരണങ്ങള്‍. സാധാരണ ക്രിക്കറ്റ് പ്രേമിയുടെ കാര്യം പോകട്ടെ, ഐ സി സി പ്രസിഡണ്ടായ മുസ്തഫ കമാല്‍ ഒക്കെ പ്രതികരണം കണ്ടാല്‍ അംപയറാണ് അവരെ തോല്‍പിച്ചതെന്നേ ആരും കരുതൂ.

പക്ഷേ എന്താണ് കാര്യം. എന്താണ് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഇന്നത്തെ അവസ്ഥ. ക്രിക്കറ്റ് ഒരു സ്‌പോര്‍ട്‌സ് ആണ് എന്ന കാര്യം പോലും മറന്നാണ് ബംഗ്ലാ ആരാധകര്‍ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. താന്‍ തന്നെ പ്രസിഡണ്ടായിരിക്കുന്ന ഐ സി സിയെ ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്ന് വിളിച്ച് സ്വന്തം പദവിയെ പോലും കളിയാക്കി മുസ്തഫ കമാല്‍.

bangladesh-1

ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് വികാരപ്രകടനങ്ങള്‍ കുറച്ച് കൂടുതലാണ്, എന്നാലും ഇങ്ങനെയുണ്ടോ ഒരു ബഹളം. ഇന്നാദ്യമായിട്ടാണോ ലോക ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുള്ള പിടിപാട് മുസ്തഫ കമാല്‍ എന്ന ബംഗ്ലാദേശ് രാഷ്ട്രീയക്കാരന് അറിയുന്നത്.

അടുത്ത പേജില്‍: ബംഗ്ലാദേശിനെ തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് ഒത്തുകളിക്കണോ

<ul id="pagination-digg"><li class="next"><a href="/cricket/dear-bangladeshis-be-a-sport-dont-make-so-much-of-fuss-2-000127.html">Next »</a></li></ul>
Story first published: Friday, March 20, 2015, 16:20 [IST]
Other articles published on Mar 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+