ആകര്‍ഷിച്ചത് മൂന്നു യുവതാരങ്ങള്‍, അക്കൂട്ടത്തില്‍ റിഷഭില്ല!- കാരണം റെയ്‌ന പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ തന്നെ ആകര്‍ഷിച്ചിട്ടുള്ള മൂന്നു യുവതാരങ്ങള്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ഒരു അഭിമുഖത്തിലായിരുന്നു റെയ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്.
റെയ്‌ന തിരഞ്ഞെടുത്ത മൂന്നു പേരില്‍ യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ റിഷഭ് പന്ത് ഇടംപിടിച്ചില്ലെന്നതു ശ്രദ്ധേയമാണ്. റിഷഭിനെ എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നതിനെക്കുറിച്ച് റെയ്‌ന തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അദ്ദേഹം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി മാത്രമേ കളിക്കുന്നുള്ളൂ.

ദേവ്ദത്ത്, റുതുരാജ്, അക്ഷര്‍
റെയ്‌ന തിരഞ്ഞെടുത്ത മൂന്നു യുവതാരങ്ങളില്‍ രണ്ടു പേര്‍ ദേശീയ ടീമിനായി ഇനിയും അരങ്ങേറ്റം കുറിച്ചിട്ടില്ല. റോയല്‍ ചാലഞ്ചഴ്‌സ് ബാംഗ്ലൂരിന്റെ മറുനാടന്‍ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ്, ഇന്ത്യക്കായി കളിച്ചുകഴിഞ്ഞ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ എന്നിവരാണ് റെയ്‌ന തിരഞ്ഞെടുത്ത മൂന്നു താരങ്ങള്‍.

റിഷഭ് എന്തുകൊണ്ടില്ല?
റിഷഭ് പന്തിനെ ഇക്കൂട്ടത്തിലേക്കു പരിഗണിക്കാതിരുന്നതിന് കാരണമെന്താണെന്നുള്ള ചോദ്യത്തിന് റെയ്‌നയുടെ മറുപടി ഇങ്ങനെയായിരുന്നു- റിഷഭ് ഇപ്പോള്‍ പുതിയ ആളല്ല, സീനിയര്‍ കാറ്റഗറിയിലേക്കു അദ്ദേഹം മാറിക്കഴിഞ്ഞു. റിഷഭ് ഒരുപാട് വളര്‍ന്നു. ഇപ്പോള്‍ സിക്‌സറുകള്‍ മാത്രമല്ല ബൗണ്ടറികളും അദ്ദേഹം നേടുന്നതായും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

റുതുരാജ് ഗണ്‍ പ്ലെയര്‍
കര്‍ണാടകയില്‍ നിന്നുള്ള ദേവ്ദത്തിനെയാണ് ഞാന്‍ ആദ്യം തിരഞ്ഞെടുക്കുക. മഹാരാഷ്ട്രയുടെ റുതുരാജാണ് രണ്ടാമത്തെയാള്‍. അവന്‍ ഗണ്‍ പ്ലെയറാണ്. മൂന്നാമന്‍ അക്ഷറാണ്. കഠിനാധ്വാനമാണ് അക്ഷര്‍ നടത്തുന്നത്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യക്കായി കളിച്ചപ്പോള്‍ അക്ഷര്‍ ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
ഇവരെക്കൂടാതെ വേറെയും ചില കളിക്കാരുടെ പ്രകടനം ആകര്‍ഷിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശുകാരായ പ്രിയം ഗാര്‍ഗ്, കാണ്‍ ശര്‍മ, പഞ്ചാബിന്റെ അഭിഷേക് ശര്‍മ, കേരളത്തില്‍ നിന്നുള്ള സച്ചിന്‍ ബേബി എന്നിവരാണിത്. ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന കളിക്കാരനാണ് സച്ചിന്‍ ബേബിയെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ധവാന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തണം
ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളെ നയിക്കാനൊരുങ്ങുന്ന ഓപ്പണര്‍ ശിഖര്‍ ധവാനു റെയ്‌ന വിജയാശംസകള്‍ നേര്‍ന്നു. ധവാന്‍ ലങ്കയില്‍ മികച്ച പ്രകടനം നടത്തണമെന്നും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തണമെന്നും ആഗ്രഹിക്കുന്നു. കാരണം വളരെ വലിയ താരമാണ് ധവാന്‍. ലങ്കയില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലായിരിക്കും അദ്ദേഹമെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications