ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെടിക്കെട്ട് താരം പൃഥ്വി ഷായ്ക്കു വിമര്‍ശനം. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബൗളര്‍മാരില്‍ ഒരാളായ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡാണ് പൃഥ്വിയുടെ വിക്കറ്റ് കൊയ്തത്.
150നടുത്ത് വേഗതയില്‍ വന്ന വുഡിന്റെ തീപ്പൊരി ബോള്‍ പൃഥ്വിയുടെ കുറ്റി തെളറിപ്പിക്കുകയായിരുന്നു. ലഖ്‌നൗവിനെതിരായ കളിയില്‍ അഞ്ചാം ഓവറില്‍ തന്നെയായിരുന്നു താരത്തിന്റെ മടക്കം. ഒമ്പതു ബോളില്‍ രണ്ടു ഫോറടക്കം 12 റണ്‍സാണ് പൃഥ്വിക്കു നേടാനായത്.

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍- പൃഥ്വി ജോടി നാലോവറില്‍ 40 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഡിസിയെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കവെയാണ് മാര്‍ക്ക് വുഡിനെ ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പന്തേല്‍പ്പിച്ചത്. അഞ്ചാം ഓവറിലായിരുന്നു ഇത്. ആദ്യ ബോളില്‍ പൃഥ്വി റണ്ണൊന്നുമെടുക്കാനായില്ല. തൊട്ടടുത്ത ബോള്‍ വൈഡ്. അടുത്ത ബോള്‍ ഒരു തീയുണ്ടയായിരുന്നു, വേഗത 147.3 കിമി. കാര്യമായ ഫ്രണ്ട് ഫൂട്ട് മൂവ്‌മെന്റില്ലാതെ പൃഥ്വി ഡ്രൈവിനു തുനിഞ്ഞു.
പക്ഷെ ഓഫ് സ്റ്റംപ് ലൈനില്‍ വന്ന ബോളിന്റെ വേഗത അദ്ദേഹത്തെ കീഴടക്കി. ബാറ്റിനും പാഡിനും ഇടയിലൂടെ ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയും ചെയ്തു. ഫൂട്ട് മൂവ്‌മെന്റില്‍ പഴയ വീക്ക്‌നെസ് പൃഥ്വി ഇപ്പോഴും പൂര്‍ണമായും പരിഹരിച്ചിട്ടില്ലെന്നാണ് ഈ പുറത്താവല്‍ തെളിയിക്കുന്നത്. കൂടാതെ 150ക്കടുത്ത് വേഗതയില്‍ ചീറിപ്പാഞ്ഞെത്തുന്ന ബോളുുകളെ നേരിടുന്ന കാര്യത്തില്‍ തനിക്കു പ്രശ്‌നങ്ങളുണ്ടെന്നും താരം കാണിച്ചുതന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ പൃഥ്വിക്കെതിരേ വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്നുയരുന്നത്. പൃഥ്വി ഷാ തീര്‍ന്നിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടത്. ബാറ്റിങില്‍ തന്റെ വീക്ക്‌നെസ് മറികടക്കാന്‍ പൃഥ്വി ഷാ ഇനിയും ശ്രമിച്ചിട്ടില്ല. എന്നിട്ടാണോ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. പൃഥ്വി ഷായ്ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള പേസ് ബൗളിങിന നേരിടാനുള്ള ശേഷിയില്ല. നേരത്തേ ഓസ്‌ട്രേലിയയില്‍ വച്ച് മിച്ചെല്‍ സറ്റാര്‍ക്ക് ഇതേ രീതിയിലായിരുന്നു അദ്ദേഹത്തെ പുറത്താക്കിയതെന്നു ഒരു യൂസര്‍ കുറിച്ചു.
ആഭ്യന്തര ക്രിക്കറ്റിലെ 'കൃഷിക്കാരെ' തല്ലിച്ചതച്ചതിന്റെ പേരില്‍ ഓവറായി ഹൈപ്പ് ചെയ്യപ്പെട്ട ബാറ്ററാണ് പൃഥ്വി ഷാ. മാര്‍ക്ക് വുഡിന്റെ വേഗത താരത്തിന്റെ ദൗര്‍ബല്യത്തെ തുറന്നു കാണിച്ചിരിക്കുകയാണെന്നു ഒരു യൂസര്‍ നിരീക്ഷിച്ചു. ഫ്രോഡായ ഈ പൃഥ്വി ഷായേക്കാള്‍ എത്രയോ മികച്ച ബാറ്റര്‍മാരാണ് ശുഭ്മന്‍ ഗില്ലും റുതുരാജ് ഗെയ്ക്വാദെന്നുമയിരുന്നു ഒരു പ്രതികരണം. 145 പ്ലസ് വേഗതയുള്ള ബോള്‍ പോലും നേരിടാന്‍ സാധിക്കില്ല. ഈ കാരണത്താല്‍ തന്നെയാണ് പൃഥ്വി ഷായ്ക്കു പകരം ശുഭ്മന്‍ ഗില്ലിനു ബിസിസിഐ പരിഗണന നല്‍കുന്നതെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
പൃഥ്വി ഷാ ഏറ്റവുമധികം ഓവര്‍ റേറ്റ് ചെയ്യപ്പെട്ട ക്രിക്കറ്ററാണ്. കൂടാതെ ഒട്ടും ്തന്നെ ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താത്ത താരമാണെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു. മദ്യപിച്ചായിരിക്കാം പൃഥ്വി ഷാ ഈ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ബാറ്റ് ചെയ്യാനെത്തിയത്. അദ്ദേഹത്തിനു മാര്‍ക്ക് വുഡിന്റെ ബോള്‍ ശരിക്കും കാണാന്‍ പോലും സാധിച്ചില്ലെന്നാണ് തോന്നുന്നതെന്നും ഒരു യൂസര്‍ തുറന്നടിച്ചു.