Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഓറഞ്ച് ക്യാപ് മുഖ്യം ബിഗിലേ... വാര്‍ണറുടെ സെല്‍ഫിഷ് ബാറ്റിങ്! വിമര്‍ശിച്ച് ഫാന്‍സ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് തോല്‍പ്പിച്ചിരിക്കുകയാണ്. 50 റണ്‍സിന്റെ വമ്പന്‍ ജയമാണ് കെ എല്‍ രാഹുലിന്റെ ലഖ്‌നൗ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

റിഷഭ് പന്തിന്റെ അഭാവത്തിലിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഡേവിഡ് വാര്‍ണറാണ് നയിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഡല്‍ഹിക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത് ഡേവിഡ് വാര്‍ണര്‍ മാത്രമാണ്. 48 പന്തില്‍ 56 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഇതില്‍ 7 ബൗണ്ടറിയും ഉള്‍പ്പെടും. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെയാണ് വാര്‍ണറുടെ 116.66 സ്‌ട്രൈക്കറേറ്റിലുള്ള പ്രകടനം.

david warner

ഇപ്പോഴിതാ ഡല്‍ഹിയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ ഡേവിഡ് വാര്‍ണറുടെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ വ്യാപക വിമര്‍ശനമാണുയരുന്നത്. ഇത്രയും വലിയൊരു ടോട്ടല്‍ പിന്തുടരവെ വാര്‍ണര്‍ നടത്തിയത് സെല്‍ഫിഷ് ഇന്നിങ്‌സാണെന്നാണ് വിമര്‍ശനം. വാര്‍ണര്‍ ഓറഞ്ച് ക്യാപ് ലക്ഷ്യംവെച്ചാണ് കളിക്കുന്നതെന്നും ആക്രമിച്ച് കളിക്കേണ്ടിയിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. വാര്‍ണര്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താത്തത് മറ്റ് താരങ്ങളേയും സമ്മര്‍ദ്ദത്തിലാക്കിയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

നായകന്നെ നിലയിലുള്ള പ്രകടനമല്ല വ്യക്തി താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇന്നിങ്‌സാണ് വാര്‍ണര്‍ കാഴ്ചവെച്ചതെന്നാണ് ആരാധക വിമര്‍ശനം. ലഖ്‌നൗ ബാറ്റ് ചെയ്ത പിച്ചില്‍ തന്നെയല്ലേ ഡല്‍ഹി ബാറ്റ് ചെയ്തതെന്നാണ് ആരാധകരുടെ ചോദ്യം. 13ാം സീസണിലെ ആദ്യ മത്സരത്തില്‍ത്തന്നെ ഡല്‍ഹിക്കായി ഫിഫ്റ്റി നേടാന്‍ വാര്‍ണര്‍ക്കായെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ഉതകുന്ന തരത്തിലുള്ള ബാറ്റിങ്ങായിരുന്നില്ല അത്.

david warner

വാര്‍ണര്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ച് പുറത്താവുന്നതായിരുന്നു ഇതിലും നല്ലതെന്നും ടീമിനെ തളര്‍ത്തുന്ന ബാറ്റിങ്ങാണ് വാര്‍ണറുടേതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. എന്നാല്‍ ഡല്‍ഹി നിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട് നിന്നത് വാര്‍ണര്‍ മാത്രമാണ്. തുടക്കത്തില്‍ മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിച്ച വാര്‍ണര്‍ പിന്നീട് മെല്ലപ്പോക്കിലേക്ക് ഗിയര്‍ മാറ്റേണ്ടി വരികയായിരുന്നുവെന്നതാണ് വസ്തുത. വാര്‍ണര്‍ക്ക് പിന്തുണ നല്‍കി ഡല്‍ഹി നിരയില്‍ ആരുമുണ്ടായില്ലെന്നതാണ് വസ്തുത.

പൃഥ്വി ഷാ (12) തിളങ്ങാതെ മടങ്ങിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് ഗോള്‍ഡന്‍ ഡെക്കായി. സര്‍ഫറാസ് ഖാന്‍ (4), റില്ലി റൂസോ (30), റോവ്മാന്‍ പവല്‍ (1), അമാന്‍ ഹക്കിം ഖാന്‍ (4) അക്ഷര്‍ പട്ടേല്‍ (6) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഒരു വശത്ത് വിക്കറ്റ് കൊഴിഞ്ഞുപോക്ക് നടത്തിയതോടെ വാര്‍ണറും സമ്മര്‍ദ്ദത്തിലേക്കാവുകയായിരുന്നു. മറുവശത്ത് ഒരാള്‍ പിന്തുണക്കാനുണ്ടായിരുന്നെങ്കില്‍ വാര്‍ണര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമായിരുന്നുവെന്നുറപ്പ്.

kl rahul, david warner

എന്നാല്‍ അതുണ്ടായില്ലെന്നതാണ് സത്യം. ഡല്‍ഹിയുടെ പ്ലേയിങ് 11ല്‍ പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. സര്‍ഫറാസ് ഖാന്റെ ബാറ്റിങ്ങും കീപ്പിങ്ങും മോശം. റിഷഭ് പന്തിന്റെ അഭാവം ഡല്‍ഹി നിരയില്‍ തെളിഞ്ഞുകാണുന്നുണ്ടെന്നതാണ് വസ്തുത. ഡല്‍ഹിയുടെ ബാറ്റിങ് നിരയില്‍ പ്രതിഭകളുണ്ടെങ്കിലും ഫോമിലുള്ള ആരുമില്ല. മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഡല്‍ഹി പ്രതീക്ഷവെക്കുന്നു. എന്നാല്‍ ലഖ്‌നൗവിനെതിരേ മാര്‍ഷ് ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്.

ലഖ്‌നൗ ബാറ്റിങ്ങിലും ബൗളിങ്ങിലും ഡല്‍ഹിക്കെതിരേ വ്യക്തമായ ആധിപത്യം പുലര്‍ത്തി. കെയ്ല്‍ മെയേഴ്‌സിന്റെ (38 പന്തില്‍ 73) വെടിക്കെട്ട് ബാറ്റിങ്ങാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. പതിയെ തുടങ്ങിയ മെയേഴ്‌സ് 2 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് കസറിയത്. നിക്കോളാസ് പൂരന്‍ (21 പന്തില്‍ 36), ആയുഷ് ബധോനി (7 പന്തില്‍ 18) എന്നിവരുടെ ബാറ്റിങ്ങും ലഖ്‌നൗവിന് കരുത്ത് പകര്‍ന്നു. ഡല്‍ഹി ബൗളര്‍മാരിലാര്‍ക്കും വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ലെന്നതാണ് വസ്തുത.

Story first published: Sunday, April 2, 2023, 13:38 [IST]
Other articles published on Apr 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+