Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ക്യാപ്റ്റന്‍ മുതല്‍ സ്പീഡ് സ്റ്റാര്‍ വരെ! സീസണിന്റെ തുടക്കം നഷ്ടമാവുന്ന താരങ്ങളെ അറിയാം

ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്ലിന്റെ 14ാം സീസണിന് കൊടി ഉയരുന്നത്. കഴിഞ്ഞ തവണ യുഎഇയിലായിരുന്നു ടൂര്‍ണമെന്റെങ്കില്‍ ഇത്തവണ ഇന്ത്യയിലേക്കു ഐപിഎല്‍ മടങ്ങിയെത്തിയിരിക്കകുയാണ്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലാണ് സീസണിലെ ഉദ്ഘാടന മല്‍സരം.

അതിനിടെ ചില ഫ്രാഞ്ചൈസികളിലെ പ്രധാനപ്പെട്ട താരങ്ങള്‍ക്കു സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ശ്രേയസ് അയ്യര്‍ (ഡിസി)

ശ്രേയസ് അയ്യര്‍ (ഡിസി)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ യുവതാരവുമായ ശ്രേയസ് അയ്യരെ സീസണിന്റെ തുടക്കത്തിലെ മല്‍സരങ്ങളില്‍ കാണാന്‍ കഴിയില്ല. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ ഏകദിന മല്‍സരത്തിനിടെയാണ് ഫീല്‍ഡിങിനിടെ താരത്തിന്റെ തോളിനു സാരമായി പരിക്കേറ്റത്. ചുരുങ്ങിയത് ആറു മുതല്‍ എട്ടാഴ്ച വരെയെങ്കിലും ശ്രേയസിനു വിശ്രമം വേണ്ടി വരുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ ഒരുപക്ഷെ സീസണിന്റെ അവസാനത്തെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിക്കാനിടയുള്ളൂ. ഇതോടെ വരാനിരിക്കുന്ന സീസണില്‍ പുതിയ ക്യാപ്റ്റനെയും ഡിസിക്കു തിരഞ്ഞെടുക്കേണ്ടി വരും.

ജോഫ്ര ആര്‍ച്ചര്‍ (ആര്‍ആര്‍)

ജോഫ്ര ആര്‍ച്ചര്‍ (ആര്‍ആര്‍)

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വന്‍ തിരിച്ചടിയാണ് സീസണിനു മുമ്പ് നേരിട്ടിരിക്കുന്നത്. ബൗളിങില്‍ ടീമിന്റെ കുന്തമുനയായ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറില്ലാതെ രാജസ്ഥാന് പകുതിയോളം മല്‍സരങ്ങള്‍ കളിക്കേണ്ടി വരും. ഇന്ത്യക്കെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു ആര്‍ച്ചറുടെ വലതു കൈമുട്ടിന് പരിക്കേറ്റത്. ടി20 പരമ്പരയില്‍ ഇതു വീണ്ടും ഗുരുതരമാവുകയായിരുന്നു.
ടൂര്‍ണമെന്റിന്റെ രണ്ടാംപകുതിയില്‍ ആര്‍ച്ചര്‍ കളിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. എന്നാല്‍ താരം സീസണില്‍ നിന്നും പിന്‍മാറിയേക്കുമേന്ന് മൈക്കന്‍ വോന്‍ അഭിപ്രായപ്പെട്ടത് രാജസ്ഥാനു ഞെട്ടലായിട്ടുണ്ട്.

ആദം സാംപ (ആര്‍സിബി)

ആദം സാംപ (ആര്‍സിബി)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയാണ് സീസണിന്റെ തുടക്കത്തിലെ മല്‍സരങ്ങളില്‍ പുറത്തിരിക്കുന്ന മറ്റൊരു പ്രമുഖ താരം. വിവാഹവുമായി ബന്ധപ്പെട്ടാണ് സാംപ ആര്‍സിബിക്കൊപ്പം ചേരാന്‍ വൈകുന്നതെന്നു ക്രിക്കറ്റ് ഡയറക്ടര്‍ മൈക്ക് ഹെസ്സന്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ സീസണിനു മുമ്പായിരുന്നു സാംപ ആര്‍ബിയിലെത്തിയത്. പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ പക്ഷെ താരത്തിനായിരുന്നില്ല. എങ്കിലും പുതിയ സീസണില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓസീസ് യുവ സ്പിന്നര്‍.

Story first published: Wednesday, March 24, 2021, 16:56 [IST]
Other articles published on Mar 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+