Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ട്, എറിഞ്ഞുവീഴ്ത്താന്‍ ഇന്ത്യ

ലണ്ടന്‍: ഏഴാം നമ്പറിലിറങ്ങേണ്ട തനിക്ക് മുന്നേ സ്റ്റുവര്‍ട്ട് ബിന്നിയെ ഇറക്കിയതിന്റെ ദേഷ്യം തീര്‍ത്തത് പോലെയായിരുന്നു രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ്. ട്വന്റി 20 കളിക്കുന്നത് പോലെയുള്ള തകര്‍പ്പന്‍ അടികളില്‍ പെട്ടുപോയത് പാവം ഇംഗ്ലണ്ട് ബൗളര്‍മാര്‍. 57 പന്തില്‍ 68 റണ്‍സെടുത്ത സര്‍ ജഡേജയുടെയും മുരളി വിജയ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെയും മികവ് ഇന്ത്യയ്ക്ക് നല്‍കാന്‍ പോകുന്നത് ചരിത്ര വിജയം.

319 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചപ്പോഴേ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റിലെത്തിയിരുന്നു. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് കൂടി വീഴ്ത്തി വിജയപ്രതീക്ഷയിലാണ് ഇന്ത്യ. ആറ് വിക്കറ്റ് ശേഷിക്കെ അവസാന ദിവസം ഇംഗ്ലണ്ടിന് ജയിക്കാന്‍ 214 റണ്‍സ് കൂടി വേണം.

അടുത്ത കാലത്തൊന്നും ഇന്ത്യ ഇത്രയും ഉദ്വേഗജനകമായ ടെസ്റ്റ് കളിച്ചിട്ടുണ്ടാകില്ല. തുടക്കം മുതല്‍ നാലാം ദിവസം തീരുന്നത് വരെയും ഇരുടീമുകളും കട്ടയ്ക്ക് കട്ട നില്‍ക്കുകയാണ്. കളിയുടെ ചിത്രങ്ങളിലേക്ക്.

ഇത് സര്‍ ജഡേജ സ്‌റ്റൈല്‍

ഇത് സര്‍ ജഡേജ സ്‌റ്റൈല്‍

ലോര്‍ഡ്‌സ് ടെസ്റ്റില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ജഡേജയുടെ അഹ്ലാദം. ടെസ്റ്റ് ക്രിക്കറ്റില്‍ ജഡ്ഡുവിന്റെ ആദ്യ ഫിഫ്റ്റിയാണ് ഇത്.

നഷ്ടം ഈ സെഞ്ചുറിനഷ്ടം

നഷ്ടം ഈ സെഞ്ചുറിനഷ്ടം

95 റണ്‍സെടുത്ത മുരളി വിജയ് ആണ് ഇന്ത്യയുടെ സൂപ്പര്‍ സ്്റ്റാര്‍. വിജയ് പുറത്തായപ്പോള്‍ ബൗളര്‍ ആന്‍ഡേഴ്‌സന്റെ സന്തോഷ പ്രകടനം

വീണ്ടും ഫിഫ്റ്റി

വീണ്ടും ഫിഫ്റ്റി

പരമ്പരയിലെ മൂന്നാമത്തെ അര്‍ധസെഞ്ചുറി അടിച്ച ഭുവനേശ്വര്‍ കുമാര്‍. ഒമ്പതാം നമ്പറിലിറങ്ങി ഒരു പരമ്പരയില്‍ മൂന്ന് അര്‍ധസെഞ്ചുറി അടിക്കുന്ന ആദ്യ കളിക്കാരനാണ് ഭുവി.

ഹാവൂ സമാധാനമായി

ഹാവൂ സമാധാനമായി

വെടിക്കെട്ട് ബാറ്റിംഗിനൊടുവില്‍ സര്‍ ജഡേജ പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്റ്റോക്‌സിന്റെ പ്രതികരണം. 57 പന്തില്‍ 68 റണ്‍സാണ് ജഡ്ഡു അടിച്ചത്.

ശര്‍മ വീണ്ടും ഫോമില്‍

ശര്‍മ വീണ്ടും ഫോമില്‍

തുടര്‍ച്ചയായ ഓവറുകളില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇഷാന്ത് ശര്‍മയാണ് കളി ഇന്ത്യയ്ക്ക് അനുകൂലമായി തിരിച്ചത്.

പാവം കുക്ക്

പാവം കുക്ക്

93 പന്ത് തട്ടിമുട്ടിനിന്നിട്ടും 22 റണ്‍സടിക്കാനേ കുക്കിന് കഴിഞ്ഞുള്‌ളൂ. ഈ പോക്ക് പോയാല്‍ താമസിയാതെ കുക്കിന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനം പോകും

 അങ്ങനെ ഇടിച്ച് താഴ്ത്ത് ഹേ

അങ്ങനെ ഇടിച്ച് താഴ്ത്ത് ഹേ

ലോര്‍ഡ്‌സ് ടെസ്റ്റില്‍ പിച്ചിന് കുറച്ച് റിപ്പയറിംഗ് പണി.

ധോണിക്ക്യാച്ച്

ധോണിക്ക്യാച്ച്

മികച്ചൊരു ക്യാച്ചിലൂടെ ധോണിയെ പുറത്താക്കിയ ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദം

കളി നമ്മുടെ കയ്യില്‍

കളി നമ്മുടെ കയ്യില്‍

അവസാന ദിവസം വിജയപ്രതീക്ഷയോടെയാണ് ടീം ഇന്ത്യ ഇറങ്ങുക. ആറ് വിക്കറ്റുകൂടി വീഴ്ത്താനായാല്‍ ഇന്ത്യ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജയിക്കും.

Story first published: Monday, July 21, 2014, 10:35 [IST]
Other articles published on Jul 21, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+