Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഇനി ഓസീസുകാര്‍ ഭരിക്കില്ല... സ്മിത്തിന്റെ വഴിയെ വാര്‍ണറും നായകസ്ഥാനം രാജിവച്ചു

ഡേവിഡ് വാർണർ ഹൈദരാബാദ് ക്യാപ്റ്റൻ സ്‌ഥാനം രാജിവച്ചു | Oneindia Malayalam

ദില്ലി: ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഒരു ടീമിനെയും നയിക്കാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് മറ്റൊരു ഓസ്‌ട്രേലിയന്‍ താരം കൂടി ഐപിഎല്ലില്‍ നായകസ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ഓസീസിന്റെ വൈസ് ക്യാപ്റ്റനായ ഡേവിഡ് വാര്‍ണറാണ് മുന്‍ ഐപിഎല്‍ ജേതാക്കളായ സണ്‍റൈസേഴ്്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് വിവാദത്തില്‍പ്പെട്ട സ്റ്റീവ് സ്മിത്തും രാജസ്ഥാന്റെ ക്യാപ്റ്റന്‍ പദവിയില്‍ നിന്നൊഴിഞ്ഞിരുന്നു.

1

ഐപിഎല്ലില്‍ സണ്‍റൈസഴ്‌സിനെ കിരീടവിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് വാര്‍ണര്‍. പുതിയ സീസണില്‍ ഇനി ടീമിനെ ആരാണ് നയിക്കുകയെന്നു വ്യക്തമല്ല. അധികം വൈകാതെ സണ്‍റൈസേഴ്‌സ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാര്‍ണര്‍ രാജിവച്ച കാര്യം സണ്‍റൈസേഴ്‌സ് സിഇഒ കെ ഷണ്‍ുഖമാണ് അറിയിച്ചത്.

2

ദക്ഷിണാഫ്രിക്കയ്ക്കതിരായ കേപ്ടൗണ്‍ ടെസ്റ്റിലെ പന്ത് ചുരണ്ടല്‍ സംഭവത്തില്‍ വാര്‍ണറടക്കം മൂന്നു പേരാണ് കുറ്റക്കാരെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ കണ്ടെത്തിയിരുന്നു. വാര്‍ണര്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ് കുറ്ഖക്കാര്‍. ഇവരെ ദക്ഷിണാഫ്രിക്കയില്‍സനിന്നും നാട്ടിലേക്ക് തിരിച്ചയക്കാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. സംഭവത്തില്‍ ഓസീസ് കോച്ച് ഡാരന്‍ ലേമാന് പങ്കിലും പരിശീലകസ്ഥാനത്തു തുടരാമെന്നുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയത്.

Story first published: Wednesday, March 28, 2018, 13:06 [IST]
Other articles published on Mar 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+