അശ്വിന്റെ 18ാം അടവ്.... മങ്കാദിങ് തന്നോട് വേണ്ടെന്ന് വാര്‍ണര്‍!! ഇങ്ങനെ രക്ഷപ്പെടാം
മൊഹാലി: ഈ സീസണിലെ ഐപിഎല്ലില്‍ ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത നടപടിയുടെ പേരില്‍ ക്രൂശിക്കപ്പെട്ട താരമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും പ്രമുഖ സ്പിന്നറുമായ ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിക്കിടെ ഓപ്പണര്‍ ജോസ് ബട്‌ലറെ മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയതാണ് വിവാദത്തിനു വഴിയൊരുക്കിയത്. ഇതിന്റെ പേരില്‍ അശ്വിനു നേരെ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. പല മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം അശ്വിനെതിരേ രംഗത്തു വന്നിരുന്നു.
അശ്വിന്റെ മങ്കാദിങിനു ശേഷം പിന്നീട് നടന്ന മല്‍സരങ്ങളില്‍ പല താരങ്ങളും മങ്കാദിങില്‍ നിന്നും രക്ഷപ്പെടാന്‍ ബൗളറുടെ ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതു വരെ ക്രീസില്‍ തന്നെ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബും ഹൈദരാബാദും തമ്മിലുള്ള കളിക്കിടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും സമാനമായൊരു മുന്‍കരുതല്‍ സ്വീകരിച്ചതാണ് പുതിയ സംഭവം.
അശ്വിനെ ഭയന്ന് വാര്‍ണര്‍
ഐപിഎല്ലില്‍ മങ്കാദിങിനു തുടക്കമിട്ട അശ്വിനെതിരേ തന്നെയാണ് വാര്‍ണര്‍ അതീവ ശ്രദ്ധയോടെ കളിച്ചത്. അശ്വിന്റെ ഓവറുകൡല്‍ മങ്കാദിങ് കെണിയില്‍ കുരുങ്ങാതിരിക്കാന്‍ വാര്‍ണര്‍ ജാഗ്രത പുലര്‍ത്തിയത്. അശ്വിന്‍ ബൗള്‍ ചെയ്യുമ്പോള്‍ ക്രീസിന് പുറത്താണ് നിന്നതെങ്കിലും എല്ലായ്‌പ്പോഴും ബാറ്റ് ക്രീസില്‍ തന്നെ നിലയിറുപ്പിച്ച് നില്‍ക്കാന്‍ വാര്‍ണര്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. ബട്‌ലറെപ്പോലെ ഒരുപക്ഷെ തന്നെയും അശ്വിന്‍ അതുപോലെ കുരുക്കിയേക്കാമെന്ന ഭീതിയാവാം അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്.
വീഡിയോ വൈറല്‍
അശ്വിന്റെ ഓവറുകളില്‍ നോണ്‍ സ്‌ട്രൈക്കറായിരുന്നപ്പോള്‍ വാര്‍ണര്‍ മങ്കാദിങ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഐപിഎല്ലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലും പിന്നീട് പോസ്റ്റ് ചെയ്തിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തതോടെ ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു.
അശ്വിന്‍ വിരോധികളാണ് ഈ വീഡിയോ കൂടുതല്‍ ആഘോഷിച്ചത്. വാര്‍ണറെപ്പോലെ മറ്റു ബാറ്റ്‌സ്മാന്‍മാരും അശ്വിന്റെ ഓവറുകളില്‍ മുന്‍കരുതലെടുക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.

അശ്വിന്‍ ന്യായീകരിച്ചിരുന്നു
ബട്‌ലറെ മങ്കാദിങിലൂടെ പുറത്താക്കിയതിന്റെ പേരില്‍ ബിസിസിഐ അടക്കം വിമര്‍ശിച്ചു രംഗത്തു വന്നെങ്കിലും തന്റെ നടപടിയെ അശ്വിന്‍ ന്യായീകരിക്കുകയാണ് ചെയ്തത്. മങ്കാദിങ് ക്രിക്കറ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അതുകൊണ്ടു തന്നെ താന്‍ ചെയ്തതില്‍ എന്താണ് തെറ്റെന്നുമെന്നാണ് അശ്വിന്‍ ചോദിച്ചത്. ബട്‌ലറെ താന്‍ മങ്കാദ് ചെയ്തത് മുന്‍കൂട്ടി തീരുമാനിച്ചത് അല്ലായിരുന്നെന്നും അശ്വിന്‍ വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications