ലോകകപ്പ്: ഒരേയൊരു വാര്‍ണര്‍... മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം പോലും വേണ്ടെന്നു വച്ചു!!
ടോന്റണ്‍: ലോക ക്രിക്കറ്റില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെക്കുറിച്ചാണ്. പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം സെഞ്ച്വറിയുമായി ടീമിന്റെ വിജയശില്‍പ്പിയായി മാറിയിരുന്നു. ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ദേശീയ ടീമിനായി വാര്‍ണറുടെ ആദ്യത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്.
പാകിസ്താനെ ഓസീസ് തകര്‍ത്തുവിട്ട കളിയിയില്‍ മാന്‍ ഓഫ് ജി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. തൊട്ടുമുമ്പ് ഇന്ത്യക്കെതിരേ നടന്ന കളിയില്‍ വേഗം കുറഞ്ഞ ഇന്നിങ്‌സിന്റെ പേരില്‍ വിമര്‍ശനം നേരിട്ട വാര്‍ണര്‍ പാകിസ്താനെതിരേ അതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ആരാധകന്
തനിക്കു ലഭിച്ച മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം മല്‍സരം കാണാനെത്തിയ ഓസ്‌ട്രേലിയയുടെ ഒരു കുഞ്ഞ് ആരാധകന് സമ്മാനമായി നല്‍കി ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഇതിന്റെ വീഡിയോ ഐസിസി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാന്‍ ഓഫ് ദി മാച്ച് പുരകാരത്തിനൊപ്പം ആരാധകന് ഓട്ടോഗ്രാഫും നല്‍കിയാണ് വാര്‍ണര്‍ അവിടെ നിന്നും മടങ്ങിയത്.
ലോകകപ്പ് പോലെ ഏറ്റവും വലിയ ടൂര്‍ണമെന്റില്‍ ലഭിച്ച മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ആരാധകന് സമ്മാനിച്ച വാര്‍ണറുടെ പ്രവര്‍ത്തിയെ ഗംഭീരമെന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റെന്ന ഹാഷ് ടാഗോടു കൂടിയ ഈ വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്.

അമ്പരന്ന് ആരാധകന്‍
വാര്‍ണറുടെ അപ്രതീക്ഷിത സമ്മാനം ഓസീസിന്റെ കുട്ടി ആരാധകനെ ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്തു. മല്‍സരം ശേഷം ഓസീസ് ടീമിന്റെ പതാക വീശി ആഹ്ലാദം പ്രകടിപ്പിക്കുന്നതിനിടെയാണ് തങ്ങള്‍ക്കരികിലേക്ക് അപ്രതീക്ഷിതമായി വാര്‍ണര്‍ വന്നതെന്ന് സമ്മാനം ഏറ്റുവാങ്ങിയ ആരാധകന്‍ പറയുന്നു.
വാര്‍ണറുടെ ഫാനാണോയെന്ന ചോദ്യത്തിന് അതേയെന്നായിരുന്നു കുട്ടിയുടെ മറുപടി. വാര്‍ണറെ വളരെ ഇഷ്ടമാണ്. ഓസീസിന്റെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു.

15ാം സെഞ്ച്വറി
കരിയറിലെ 15ാമത്തെ ഏകദിന സെഞ്ച്വറിയാണ് പാകിസ്താനെതിരേ വാര്‍ണര്‍ നേടിയത്. 111 പന്തുകളില്‍ നിന്നും 107 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. 11 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. പതിയെ തുടങ്ങിയ അദ്ദേഹം പിന്നീട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തടിക്കുകയായിരുന്നു.
ഈ ലോകകപ്പില്‍ മികച്ച പ്രകടനമാണ് വാര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം നിരാശപ്പെടുത്തിയ അദ്ദേഹം രണ്ടു ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും നേടിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications