ഇന്ത്യന്‍ സെലക്ടര്‍മാരുടെ കണ്ണിലെ കരടാണ് സഞ്ജു സാംസണ്‍. മലയാളി ക്രിക്കറ്റ് താരം ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയവനാണ്. തന്റെ കഠിനാധ്വാനംകൊണ്ട് ദേശീയ കുപ്പായത്തിലേക്കെത്തിയ സഞ്ജുവിന്റെ വളര്‍ച്ചയെ ഇഷ്ടപ്പെടുന്നവരേക്കാളേറെ വെറുക്കുന്നവരാണെന്നതാണ് സത്യം. സഞ്ജുവിനെതിരേ പലപ്പോഴും ഗൂഡമായ നീക്കങ്ങള്‍ നടക്കാറുണ്ട്. തുടര്‍ച്ചയായി അവസരം നല്‍കാതെ പലപ്പോഴും സഞ്ജു തഴയപ്പെടുന്നു.
മുംബൈ ക്രിക്കറ്റ് താരങ്ങളെ വെട്ടിനിരത്തി സഞ്ജു ടീമിലേക്കും പ്ലേയിങ് 11ലേക്കുമെത്തുന്നത് ദഹിക്കാത്തവര്‍ ഏറെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പല പ്രമുഖര്‍ക്കും സഞ്ജുവിനെ ഇഷ്ടമല്ല. സഞ്ജുവിന്റെ ചെറിയ പിഴവുകളെപ്പോലും ഇഴകീറി പരിശോധിച്ച് വിമര്‍ശിക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പല പ്രമുഖരും. സഞ്ജുവിനെ പിന്തുണക്കുന്നവരുടെ എണ്ണം വളരെ കുറച്ച് മാത്രമാണുള്ളതെന്ന് പറയാം. സഞ്ജുവിനെ വെറുക്കുന്ന ചിലര്‍ പാകിസ്താനിലുമുണ്ട്.
സഞ്ജുവിനെതിരേ നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്ന മുന്‍ പാക് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഇതില്‍ ഒന്നാമത്തെ താരം സല്‍മാന്‍ ബട്ടാണ്. മുന്‍ പാകിസ്താന്‍ നായകനും ഓപ്പണറുമായ സല്‍മാന്‍ ബട്ടിന് സഞ്ജുവിന്റെ മികവില്‍ വലിയ വിശ്വാസമില്ല. സഞ്ജു സാംസണിനെ നിരന്തരം വിമര്‍ശിക്കുന്ന താരങ്ങളിലൊരാളാണ് സല്‍മാന്‍ ബട്ട്. സഞ്ജുവിനെ അലസനായ ബാറ്റ്‌സ്മാനെന്നടക്കം വിശേഷിപ്പിച്ചയാളാണ് അദ്ദേഹം.
സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയേയും മോശം സാങ്കേതികതേയുമെല്ലാം സല്‍മാന്‍ ബട്ട് നിരന്തരം വിമര്‍ശിക്കാറുണ്ട്. ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട് കരിയര്‍ നശിപ്പിച്ച താരമാണ് സല്‍മാന്‍ ബട്ട്. ഇപ്പോള്‍ യുട്യൂബ് ചാനലുകളിലൂടെ ക്രിക്കറ്റ് നിരീക്ഷകനായും നിരൂപകനായുമെല്ലാം അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളി താരത്തെക്കുറിച്ച് വളരെ വിരളമായി മാത്രം പ്രശംസിച്ച് സംസാരിക്കുന്നവരിലൊരാളാണ് സല്‍മാന്‍.

രണ്ടാമത്തെ താരം ഡാനിഷ് കനേരിയയാണ്. പാകിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളായിരുന്ന കനേരിയയും സഞ്ജുവിനെ ഇഷ്ടമല്ലാത്തയാളാണ്. ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട് കരിയര്‍ അവസാനിച്ച കനേരിയയും തരം കിട്ടുമ്പോഴെല്ലാം സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തെത്താറുണ്ട്. സഞ്ജുവിന്റെ പക്വതയേയും ഉത്തരവാദിത്തമില്ലായ്മയേയുമാണ് കനേരിയ പലപ്പോഴും വിമര്‍ശിക്കാറുള്ളത്. രാജസ്ഥാന്‍ റോയല്‍സ് നായകനായി സഞ്ജു എത്തിയപ്പോള്‍ കനേരിയ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
സഞ്ജുവിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കരുതെന്നും നായകനാവാനുള്ള പക്വത സഞ്ജുവിനില്ലെന്നുമെല്ലാണ് കനേരിയ പറയുന്നത്. എന്നാല്‍ 2022 സീസണില്‍ രാജസ്ഥാനെ സഞ്ജു ഫൈനലിലെത്തിച്ചിരുന്നു. ഈ സമയത്ത് പ്രശംസിച്ച് സംസാരിക്കാന്‍ കനേരിയ തയ്യാറായിട്ടുമില്ല. ചിലപ്പോഴെങ്കിലും സഞ്ജുവിനെ പ്രശംസിക്കാറുണ്ടെങ്കിലും ഇന്ത്യന്‍ താരത്തിന്റെ മികവിനെ അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങളാണ് പലപ്പോഴും കനേരിയ നടത്തുന്നത്.
മൂന്നാമത്തെയാള്‍ കമ്രാന്‍ അക്മലാണ്. മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കമ്രാന്‍ അക്മലിനും സഞ്ജുവിനെ ഇഷ്ടമല്ല. സഞ്ജു മികവുകാട്ടിയ ഇന്നിങ്‌സുകളില്‍ പോലും വിമര്‍ശനം ഉയര്‍ത്തി കമ്രാന്‍ രംഗത്തെത്താറുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 86 റണ്‍സുമായി സഞ്ജു പുറത്താവാതെ നിന്ന മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കാനായിരുന്നില്ല. ഇന്ത്യയെ വിജയത്തിന് തൊട്ടടുത്തെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചെങ്കിലും ടീമിന് ജയിക്കാനായില്ല.
ഈ മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ കൂടുതല്‍ പേരും അഭിനന്ദിച്ചപ്പോഴും കമ്രാന്‍ വിമര്‍ശിക്കുകയാണ് ചെയ്തത്. സഞ്ജുവിന്റെ വിക്കറ്റിന് പിന്നിലെ മികവും കമ്രാന്‍ അംഗീകരിച്ചിരുന്നില്ല. സഞ്ജുവിനെ വലിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ പരിഗണിക്കുന്നത് മണ്ടത്തരമാണെന്നും സഞ്ജുവിന് വലിയ ടീമികള്‍ക്കെതിരേ മികവ് കാട്ടാനാവില്ലെന്നും അഭിപ്രായപ്പെട്ടിട്ടുള്ളയാളാണ് കമ്രാന്‍. പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു കമ്രാന്‍ നിരവധി ക്യാച്ചുകള്‍ വിട്ടുകളഞ്ഞ് ട്രോളുകള്‍ ഏറ്റുവാങ്ങിയവനാണ്.
അതേ സമയം പാകിസ്താനിലെ ചില താരങ്ങള്‍ സഞ്ജുവിനെ പിന്തുണക്കാറുമുണ്ട്. മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖ് സഞ്ജുവിന്റെ മികവിനെ പ്രശംസിച്ചിട്ടുള്ളയാളാണ്. സഞ്ജുവിനെ പിന്തുണക്കണമെന്നും കൂടുതല്‍ അവസരം അര്‍ഹിക്കുന്ന താരമാണ് സഞ്ജു സാംസണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുള്ള താരമാണ് ഇന്‍സമാം. ഷുഹൈബ് മാലിക്കും സഞ്ജുവിനെ പിന്തുണക്കുന്നവരിലൊരാളാണ്.