T20 world cup: 'പാകിസ്താന്‍ ടീം പോരാ, ഇന്ത്യയുടെ 'ബി' ടീമിനോട് പോലും തോക്കും'- ഡാനിഷ് കനേരിയ
കറാച്ചി: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആര് കപ്പടിക്കുമെന്നത് സംബന്ധിച്ചുള്ള വിലയിരുത്തലുകളും ചര്‍ച്ചകളും സജീവമാണ്. ഒക്ടോബര്‍ 17 മുതല്‍ യുഎഇയിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോകകപ്പ് ഗ്രൂപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെ ആരാധകര്‍ വളരെ ആവേശത്തിലാണ്. ഇപ്പോഴിതാ ടി20 ലോകകപ്പ് ഫൈനല്‍ ആരൊക്കെ തമ്മിലായിരിക്കുമെന്നത് സംബന്ധിച്ച് തന്റെ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി ഇന്ത്യ വളര്‍ത്തുന്നു
ഇന്ത്യന്‍ ടീം താരങ്ങളുടെ സമീപകാലത്തെ പ്രകടനം നോക്കുക. ശ്രീലങ്കന്‍ പരമ്പര നേട്ടത്തിന്റെ എല്ലാ അംഗീകാരവും രാഹുല്‍ ദ്രാവിഡിനാണ്. താരങ്ങളോടൊപ്പം ദ്രാവിഡ് പ്രവര്‍ത്തിച്ചത് അത്തരത്തിലായിരുന്നു. അവര്‍ കുല്‍ദീപ് യാദവിനെ പ്രോത്സാഹിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തത് നോക്കുക. ഇന്ത്യയുടെ ഈ ബി ടീമിന് പാകിസ്താന്റെ ഏറ്റവും ശക്തരായ ടീമിനെ തോല്‍പ്പിക്കാനാവും-കനേരിയ പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ തുടങ്ങി നിരവധി യുവ പ്രതിഭകള്‍ ഇന്ത്യന്‍ ടീമിലുണ്ട്.

ടി20 ലോകകപ്പ് ഫൈനലിലെത്തുക ആരൊക്കെ?
ഇത്തവണത്തെ ടി20 ലോകകപ്പ് ഫൈനലിലെത്തുന്ന ടീമുകള്‍ ഏതൊക്കെയായിരിക്കുമെന്നും കനേരിയ പ്രവചിച്ചിരിക്കുകയാണ്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാവും ഫൈനല്‍ മത്സരമെന്നാണ് കനേരിയ വിലയിരുത്തിയത്. 'ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ഒരു പരിമിത ഓവര്‍ ക്രിക്കറ്റും കളിക്കുന്നില്ല. എന്നാല്‍ ഐപിഎല്‍ യുഎഇയില്‍ കളിക്കുന്നത് ഗുണം ചെയ്യും. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഫൈനല്‍ കളിക്കുമെന്നാണ് കരുതുന്നത്'-കനേരിയ പറഞ്ഞു.
ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഐപിഎല്‍ 2021 സീസണിന്റെ രണ്ടാം പാദം അവസാനിക്കുന്നത്. ഇതേ വേദിയിലാണ് ലോകകപ്പ് നടക്കുന്നതെന്നത് ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ഗുണം ചെയ്‌തേക്കും. അതേ സമയം മൂന്നാം ടി20 ലോകകപ്പ് കിരീടം ഉയര്‍ത്താനുള്ള കെല്‍പ്പ് വെസ്റ്റ് ഇന്‍ഡീസ് ടീമിനുണ്ട്.

ടി20 ലോകകപ്പില്‍ പോരാട്ടം കടുക്കും
ഇന്ത്യയുടെ പാകിസ്താനും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ന്യൂസീലന്‍ഡും അഫ്ഗാനിസ്ഥാനുമാണ് മറ്റ് പ്രധാന ടീമുകള്‍. ഇംഗ്ലണ്ട് ,ഓസ്‌ട്രേലിയ,ദ ക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് മരണ ഗ്രൂപ്പെന്ന് അഭിപ്രായപ്പെടുന്ന മറ്റൊരു ഗ്രൂപ്പിലുള്ളത്. അതിനാല്‍ത്തന്നെ കടുത്ത പോരാട്ടം തന്നെ നടക്കുമെന്നുറപ്പാണ്. ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് യുഎഇയിലേക്ക് മാറ്റിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications