Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കളത്തിലെ കൊടും ചതി... എല്ലാം ഒരാള്‍ മുന്‍കൂട്ടി കണ്ടു!! കള്ളക്കളി പൊളിച്ചത് ഡിവില്ലിയേഴ്‌സ്

ഓസ്‌ട്രേലിയയുടെ കള്ളകളി പുറത്തെത്തിച്ചത് ഈ ദക്ഷിണാഫ്രിക്കൻ താരം | Oneindia Malayalam

കേപ്ടൗണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദമാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചാവിഷയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചതാണ് ഓസീസിനെ കുടുക്കിയത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ സംഭവത്തില്‍ പ്രതിക്കൂട്ടിലാവുകയു ചെയ്തിരുന്നു. ഇതിനു പിന്നാലെ കുറ്റസമ്മതം നടത്തി ഇരുവരും നായക, ഉപനായക സ്ഥാനമൊഴിയുകയും ചെയ്തിരുന്നു.

എന്നാല്‍ ഓസീസ് ടീമിന്റെ ഈ ചതി പുറത്തു കൊണ്ടുവന്നത് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ഫാനി ഡിവില്ലിയേഴ്‌സാണ്. അദ്ദേഹത്തിന്റെ തന്ത്രപരമായ ഇടപെടലാണ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നത്.

 ക്യാമറന്‍മാന്‍മാര്‍ക്ക് സൂചന നല്‍കി

ക്യാമറന്‍മാന്‍മാര്‍ക്ക് സൂചന നല്‍കി

ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ ഒരു ടിവി ചാനലിന്റെ കമന്റേറ്റര്‍ കൂടിയായിരുന്നു ഡിവില്ലിയിലേഴ്‌സ്. ഒരു റേഡിയോ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താനാണ് ഓസീസിന്റെ കള്ളക്കളിയെക്കുറിച്ച് സൂചന നല്‍കിയതെന്ന് വെളിപ്പെടുത്തി.
കളിക്കിടെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താന്‍ ടെലിവിഷന്‍ ചാനലിന്റെ ക്യാമറന്‍മാന്‍മാരോട് നിര്‍േദശിച്ചിരുന്നതായി ഡിവില്ലിയേഴ്‌സ് പറഞ്ഞു. സംശയകരമായി പലതും നടക്കുന്നുണ്ടെന്ന് തോന്നിയതിനെ തുടര്‍ന്നാണ് താന്‍ ഇത്തരത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം പറയുന്നു.

അവര്‍ക്ക് റിവേഴ്‌സ് സ്വിങ് എങ്ങനെ കിട്ടുന്നു?

അവര്‍ക്ക് റിവേഴ്‌സ് സ്വിങ് എങ്ങനെ കിട്ടുന്നു?

മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിന്നിങ്‌സില്‍ ഓസീസ് ടീമിന് 26, 27, 28 ഓവറുകളില്‍ പോലും എങ്ങനെ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യിക്കാന്‍ സാധിച്ചുവെന്നത് തന്നെ അത്ഭുദപ്പെടുത്തി. മറ്റുള്ളവരൊന്നും ചെയ്യാത്ത എന്തോ ഓസീസ് താരങ്ങള്‍ ചെയ്യുന്നുണ്ടാവാം എന്ന് സംശയം തോന്നിയത് അങ്ങനെയാണെന്നും ഡിവില്ലിയേഴ്‌സ് റേഡിയോ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാന്‍ ക്യാമറാമാന്‍മാരോട് ആവശ്യപ്പെടുകയായിരുന്നു. ഓസീസ് താരങ്ങള്‍ എന്തോ ഒരു കൃത്രിമം കാണിക്കുന്നുണ്ടെന്നും അവരോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് ഓസീസ് താരരങ്ങളെ ക്യാമറാമാന്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്. തുടര്‍ന്നു ഏകദേശം ഒന്നര മണിക്കൂറോളം അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇതിനു ശേഷമാണ് ബാന്‍ക്രോഫ്റ്റിന്റെ കള്ളത്തരം തിരിച്ചറിഞ്ഞതെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

ഇത്തരം വിക്കറ്റുകളില്‍ അസാധ്യം

ഇത്തരം വിക്കറ്റുകളില്‍ അസാധ്യം

ദക്ഷിണാഫ്രിക്കയിലേതു പോലെ പുല്ല് നിറഞ്ഞ കിക്കറ്റ് പിച്ചുകളില്‍ പന്തിന്റെ ആകൃതിയില്‍ വളരെ പെട്ടെന്നൊന്നും മാറ്റങ്ങള്‍ വരില്ല. എന്നാല്‍ ഓരോ സെന്റി മീറ്ററിലും പൊട്ടലും പിളര്‍പ്പുമെല്ലാമുള്ള പാകിസ്താനിലേതു പോലുള്ള പിച്ചുകളില്‍ പന്തിന് രൂപമാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമെന്ന് 83 ഏകദിനങ്ങളിലും 18 ടെസ്റ്റുകളിലും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളച്ചിട്ടുള്ള പേസര്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയിലെ പുല്ല് നിറഞ്ഞ പിച്ചില്‍ പന്തിന്റെ ആകൃതിയില്‍ മാറ്റം വരുത്തണമെങ്കില്‍ കൃത്രിമമായി എന്തെങ്കിലും ചെയ്യേണ്ടിവരും. പന്തിന്റെ ഒരു ഭാഗത്തെ കാഠിന്യം കുറയ്ക്കണമെങ്കില്‍ മറുഭാഗം കൂടുതല്‍ ഈര്‍പ്പമുള്ളതാക്കുകയാണ് ചെയ്യേണ്ടിവരികയെന്നും ഡിവില്ലിയേഴ്‌സ് വിശദമാക്കി.

റിവേഴ്‌സ് സ്വിങ് എങ്ങനെ?

റിവേഴ്‌സ് സ്വിങ് എങ്ങനെ?

പന്തിന്റെ ആകൃതിയില്‍ കൃത്രിമം കാണിച്ചില്ലായിരുന്നെങ്കില്‍ മൂന്നാം ടെസ്റ്റില്‍ തുടക്കത്തില്‍ തന്നെ ഓസീസ് ബൗളര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കുമായിരുന്നില്ല. 30 ഓവറിനു മുമ്പ് തന്നെ ഓസീസ് താരങ്ങള്‍ക്ക് നല്ല റിവേഴ്‌സ് സ്വിങാണ് ലഭിച്ചത്. ഇരുമ്പ് പോലെ ദൃഡമായ എന്തെങ്കിലും ഉപയോഗിച്ച് ഉരസുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ ഉടന്‍ തന്നെ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യും. അങ്ങനെ എന്തെങ്കിലും പ്രത്യേകമായ മാറങ്ങള്‍ വരുത്തിയാല്‍ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂവെന്നും ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടി.

Story first published: Tuesday, March 27, 2018, 14:17 [IST]
Other articles published on Mar 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+