Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബിക്കായി അടുത്ത സീസണില്‍ കളിക്കില്ല! കാരണം വെളിപ്പെടുത്തി സ്റ്റെയ്ന്‍

ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ 2021ലെ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയ ആദ്യത്തെ പ്രമുഖ താരമായി മാറി. വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ അദ്ദേഹം അടുത്ത സീസണില്‍ താന്‍ കളിക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു കാരണവും 37 കാരനായ സ്റ്റെയ്ന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ചെറിയൊരു ബ്രേക്ക് എടുക്കാനാണ് താന്‍ മാറി നില്‍ക്കുന്നതെന്നും മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടിയും കളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ആര്‍സിബിക്കായി കളിക്കില്ലെന്നു എല്ലാവരെയും ഈ ചെറിയ സന്ദേശത്തിലൂടെ അറിയിക്കുകയാണ്. ഈ കാലയളവില്‍ മറ്റൊരു ടീമിനു വേണ്ടിയും കളിക്കാന്‍ എനിക്കു പ്ലാനില്ല. ഈ കാലയളവില്‍ കളിക്കളത്തില്‍ നിന്നും ചെറിയൊരു ബ്രേക്കെടുക്കുകയാണെന്നും സ്റ്റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. തന്നെ മനസ്സിലാക്കിയ ആര്‍സിബിക്കു നന്ദിയെന്നും ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഐപിഎല്ലിലുണ്ടാവില്ലെങ്കിലും മറ്റു ലീഗുകളില്‍ കളിക്കും. എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ ഞാന്‍ വളരെ ആവേശഭരിതനാണ്. മാത്രമല്ല ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് കളിക്കുന്നത് തുടരുകയും ചെയ്യും. ഇല്ല, ഞാന്‍ വിരമിച്ചിട്ടില്ലെന്നും സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണിനു മുമ്പാണ് അടിസ്ഥാന വിലയായിരുന്ന ഒരു കോടി രൂപയ്ക്കു സ്റ്റെയ്ന്‍ ആര്‍സിബിയിലെത്തിയത്.

പക്ഷെ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. തുടര്‍ന്ന് ആര്‍സിബിയുടെ ഭൂരിഭാഗം മല്‍സരങ്ങളിലും സ്റ്റെയ്‌നിനു പുറത്തിരിക്കണ്ടി വന്നിരുന്നു. വെറും മൂന്നു കളികളിലാണ് പേസര്‍ ആര്‍സിബിക്കായി ഇറങ്ങിയത്. 11.40 ഇക്കോണമി റേറ്റില്‍ ഒരേയൊരു വിക്കറ്റ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.

Story first published: Saturday, January 2, 2021, 16:24 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+