വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്‌റ്റെയിന്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ പുറത്ത്; ദക്ഷിണാഫ്രിക്കയില്‍ പുതിയ വിവാദം

By Staff

ജോഹന്നസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കിടെ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ പുറത്തായത് വിവാദമാകുന്നു. ഏറെക്കാലം പരിക്കിന്റെ പിടിയിലായിരുന്ന സ്റ്റെയിനിനെ ടീമിലെടുത്തതുതന്നെ വിവാദത്തോടെയായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ പുറത്തായതോടെ ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും വിമര്‍ശനത്തിനിരയായിരിക്കുകയാണ്.

കേപ്ടൗണ്‍ ദുരന്തത്തിനു കാരണം, കോലി പറയുന്നു... തോല്‍വിയിലും അഭിമാനം

കേപ് ടൗണ്‍ ടെസ്റ്റ് പൂര്‍ത്തിയാകാനാകാതെയാണ് ബൗളറുടെ പുറത്താകല്‍. ടെസ്റ്റിന്റെ രണ്ടാം ദിവസം ഇടതുകാലിന്റെ ഉപ്പൂറ്റിക്ക് പരിക്കേറ്റ സ്റ്റെയിന്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങുകയായിരുന്നു. പരിശോധനയില്‍ പരിക്ക് ഗുരുതരമാകയാല്‍ വിശ്രമത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ സ്റ്റെയിനിനെ കളിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ടീം മാനേജ്‌മെന്റ് സ്‌റ്റെയിനനെ തന്നെ കളിപ്പിക്കാന്‍ തീരുമാനിച്ചു.

dale

സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളാണ് സ്റ്റെയിന്‍. മുന്‍ താരം ഷോണ്‍ പൊള്ളോക്കിന്റെ 421 എന്ന റെക്കോര്‍ഡ് മറികടക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സ്‌റ്റെയിന്‍ പരിക്കില്‍ വലയുന്നത്. മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ സ്റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാകും. കഴിഞ്ഞ രണ്ടു സീസണുകളും പരിക്കേറ്റ് നഷ്ടമായ സ്റ്റെയിന്‍ തിരിച്ചുവരവിനൊരുങ്ങവെയാണ് പരിക്ക് വീണ്ടും പിടികൂടിയത്. ഇതോടെ ലോകോത്തര ബൗളറായ സ്‌റ്റെയിന്‍ അടുത്തതുന്നെ വിരമിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

Story first published: Tuesday, January 9, 2018, 11:18 [IST]
Other articles published on Jan 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X