Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആക്രമണത്തിന് മൂര്‍ച്ച കൂട്ടി ഡല്‍ഹി... മോറിസിന് പകരം ദക്ഷിണാഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍

ദില്ലി: ഐപിഎല്ലില്‍ പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ തകര്‍പ്പന്‍ ജജയത്തോടെ തിരിച്ചുവരവിനു തുടക്കമിട്ട ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ബൗളിങിലും മൂര്‍ച്ച കൂട്ടുന്നു. ദക്ഷിണാഫ്രിക്കയുടെ പുതിയ പേസ് കണ്ടുപിടുത്തായ ജൂനിയര്‍ ഡാലയെ ഡല്‍ഹി തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നു. പരിക്കുമൂലം സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ ക്രിസ് മോറിസിന്റെ പകരക്കാരനായാണ് ഡാലയുടെ വരവ്. ഈ സീസണില്‍ നാലു മല്‍സരങ്ങളിലാണ് മോറിസ് ഡല്‍ഹിക്കു വേണ്ടി കളിച്ചത്. മൂന്നു വിക്കറ്റുകളും താരം നേടി.

1

2011 മുതല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുള്ള 28 കാരനായ ഡാലയ്ക്ക് അടുത്തിടെയാണണ് ദേശീയ ടീമിനുവേണ്ടി കളിക്കാന്‍ അവസരം ലഭിച്ചത്. ഈ വര്‍ഷം ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന ട്വന്റി20 പരമ്പരയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഉജ്ജ്വല പ്രകടനമാണ് പരമ്പരയില്‍ ഡാല കാഴ്ചവച്ചത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും പേസര്‍ ഏഴു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സ് ടീമിനായി 52 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഡാല 49 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ ലേലത്തില്‍ ഇത്തവണ ഡാലയും ഉള്‍പ്പെട്ടിരുന്നു. പക്ഷെ 20 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള താരത്തിനു വേണ്ടി ഒരു ഫ്രാഞ്ചൈസിയും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

Story first published: Saturday, April 28, 2018, 10:48 [IST]
Other articles published on Apr 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+