Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകരുടെ 'കുട്ടൂസ്', സ്മൃതിയുടെ ഇഷ്ട താരത്തെ അറിയാമോ?, പ്രണയം, ഹോബി എല്ലാമിതാ

1

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് സ്മൃതി മന്ദാന. ഇടം കൈ ബാറ്റ്‌സ് വുമണായ സ്മൃതി വെടിക്കെട്ട് ബാറ്റിങ് ശൈലിയെ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ്. തന്റെ ബാറ്റിങ് പ്രകടനത്തേക്കാളേറെ സ്മൃതിയുടെ മൈതാനത്തിലെ ക്യൂട്ട് മുഖ ഭാവങ്ങളാണ് ആരാധക മനസില്‍ ഇടം പിടിക്കുന്നത്. സ്മൃതിയുടെ ചിരിക്ക് പോലും വലിയ ആരാധക പിന്തുണയുണ്ടെന്ന് പറയാം. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്മൃതിയുടെ ഇഷ്ടങ്ങള്‍, ഹോബി, പ്രണയം എല്ലാം അറിയാം.

ഇഷ്ട താരം ശ്രീലങ്കക്കാരന്‍

ഇഷ്ട താരം ശ്രീലങ്കക്കാരന്‍

സ്മൃതി മന്ദാനയുടെ ഏറെ ആകര്‍ഷിച്ചതും ക്രിക്കറ്റിലേക്കെത്താന്‍ പ്രേരിപ്പിച്ചതും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. സച്ചിനെ ഏറെ ആദരവോടും ബഹുമാനത്തോടും കാണുന്നുണ്ടെങ്കിലും കളത്തില്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് സച്ചിനെയല്ല. മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയുടെ ആരാധികയാണ് സ്മൃതി. ഇടം കൈയന്‍ താരമായിരുന്നു സംഗക്കാര. അതുകൊണ്ട് തന്നെ ഇടം കൈ ബാറ്റ് ചെയ്യുന്ന താന്‍ സംഗക്കാരയുടെ ശൈലികളെ കൂടുതല്‍ ഇഷ്ടപ്പെട്ടുവെന്ന് സ്മൃതി പറഞ്ഞിട്ടുണ്ട്.

സഹോദരന്‍ അറിയപ്പെടാതെ പോയ താരം

സഹോദരന്‍ അറിയപ്പെടാതെ പോയ താരം

സ്മൃതിയുടെ ക്രിക്കറ്റിലേക്കുള്ള വരവ് യാദൃശ്ചികമല്ല. സ്മൃതിയുടെ സഹോദരന്‍ ക്രിക്കറ്റ് താരമാണ്. ഇത് കണ്ടാണ് സ്മൃതിയും വളര്‍ന്നത്. മഹാരാഷ്ട്രയുടെ അണ്ടര്‍ 19 ടീമില്‍ സഹോദരന്‍ ശ്രാവണ്‍ മന്ദാന കളിച്ചെങ്കിലും വലിയ പേരെടുക്കാനായില്ല. എന്നാല്‍ അതിന് പരിഹാരമെന്നോളം സഹോദരി സ്മൃതി ലോകം അറിയപ്പെടുന്ന വനിതാ ക്രിക്കറ്റ് താരമായി മാറി. തന്റെ സഹോദരനൊപ്പം നെറ്റ്‌സില്‍ പോയ ഓര്‍മകള്‍ സ്മൃതി പങ്കുവെച്ചിട്ടുണ്ട്.

ദ്രാവിഡ് ബാറ്റ് സമ്മാനമായി നല്‍കി

ദ്രാവിഡ് ബാറ്റ് സമ്മാനമായി നല്‍കി

ഒരിക്കല്‍ സഹോദരനൊപ്പം നെറ്റ്‌സില്‍ പോയപ്പോള്‍ രാഹുല്‍ ദ്രാവിഡിനെ മന്ദാന കണ്ടു. തന്റെ ക്രിക്കറ്റിനോടുള്ള താല്‍പര്യം തുറന്ന് പറയുകയും ഒപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്തു. ദ്രാവിഡ് അന്ന് പരിശീലനത്തിന് ഉപയോഗിച്ച ബാറ്റ് സ്മൃതിക്ക് സമ്മാനമായി നല്‍കി. അതിപയോഗിച്ച് സ്മൃതി ഇരട്ട സെഞ്ച്വറിയും നേടി. അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ വെസ്റ്റ് സോണിനായി 150 പന്തില്‍ 224 റണ്‍സാണ് സ്മൃതി നേടിയത്.

പാട്ടുകളോട് അതിയായ സ്‌നേഹം

പാട്ടുകളോട് അതിയായ സ്‌നേഹം

ക്രിക്കറ്റ് കഴിഞ്ഞാല്‍ സ്മൃതിയുടെ ഇഷ്ട വിനോദങ്ങളിലൊന്ന് പാട്ടുകേള്‍ക്കലും യാത്രയുമാണ്. ട്രക്കിങ് ചെയ്യാനും പ്രകൃതി ഭംഗി ആസ്വദിക്കാനുമാണ് സ്മൃതിക്ക് കൂടുതല്‍ ഇഷ്ടം. സ്മൃതിയുടെ ഇഷ്ട പാട്ടുകാരന്‍ അര്‍ജിത് സിങ്ങാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കാനാണ് ഇടവേളകളില്‍ സ്മൃതി കൂടുതല്‍ സമയം കണ്ടെത്തുന്നത്. വായനാശീലം അധികമില്ലാത്ത സ്മൃതിക്ക് വലിയ ആഡംഭരത്തോട് താല്‍പര്യം കുറവാണ്.

ഡേറ്റ് ചെയ്യാന്‍ ഇഷ്ടം ക്രിക്കറ്റ് താരമല്ല

ഡേറ്റ് ചെയ്യാന്‍ ഇഷ്ടം ക്രിക്കറ്റ് താരമല്ല

ആരാധകരുടെ മനം കീഴടക്കിയ വനിതാ താരങ്ങളിലൊരാളാണെങ്കിലും പ്രണയ ഗോസിപ്പുകളില്‍ അധികം സ്മൃതിയുടെ പേര് ചേര്‍ക്കപ്പെട്ടിട്ടില്ല. എന്നാല്‍ തന്റെ പ്രണയ സങ്കല്‍പ്പങ്ങളെക്കുറിച്ച് സ്മൃതി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. താന്‍ ഡേറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് ക്രിക്കറ്റ് താരങ്ങളിലാരുമായും അല്ലെന്നും ഇഷ്ടം ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷനോട് ആണെന്നുമാണ് സ്മൃതി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇതുവരെ വിവാഹത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടില്ലെന്നും കരിയറാണ് പ്രധാനമെന്നുമാണ് സ്മൃതി പറയുന്നത്.

Story first published: Tuesday, June 7, 2022, 13:05 [IST]
Other articles published on Jun 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+