For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആര്‍സിബി ആകെ മാറി, ഇത്തവണ കപ്പടിക്കും! കോലിയുടെ അഭിപ്രായം തന്നെ വാട്‌മോറിനും

കന്നി ഐപിഎല്‍ കിരീടമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്

1

ഐപിഎല്ലിന്റെ പുതിയ സീസണിനു തയ്യാറെടുക്കുന്ന വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പ്രശംസിച്ച് മുന്‍ സൂപ്പര്‍ കോച്ച് ഡേവ് വാട്‌മോര്‍. ഈ സീസണില്‍ ആര്‍സിബിയില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടലാസില്‍ എല്ലായ്‌പ്പോഴും കരുത്തുറ്റ ടീമാണ് ആര്‍സിബിയെങ്കിലും കളിക്കളത്തില്‍ പലപ്പോഴും ഇത് പുറത്തെടുക്കാന്‍ കഴിയാത്ത ടീമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതുവരെ ഐപിഎല്ലില്‍ കിരീടമുയര്‍ത്താനുള്ള ഭാഗ്യം ആര്‍സിബിക്ക് ഉണ്ടായിട്ടില്ല. മൂന്നു തവണ അവര്‍ ഫൈനല്‍ വരെയെത്തിയെങ്കിലും അവസാന കടമ്പയില്‍ കാലിടറുകയായിരുന്നു. കന്നിക്കിരീടത്തിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പ് ഇത്തവണ യുഎഇയിലെങ്കിലും അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോലിയും കൂട്ടരും.

സന്തുലിതമായ ടീം

സന്തുലിതമായ ടീം

മുന്‍ സീസണുകളെ അപേക്ഷിച്ച് ഏറെ സന്തുലിതമായ ടീമിനെയാണ് ആര്‍സിബി പുതിയ സീസണില്‍ അണിനിരത്തുന്നതെന്നു വാട്‌മോര്‍ ചൂണ്ടിക്കാട്ടി. 2016നു ശേഷം ആദ്യമായാണ് ആര്‍സിബി ഇത്രയും സന്തുലിതമായ ടീമിനെ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ക്യാപ്റ്റന്‍ കോലിയും ഇതേ അഭിപ്രായം തന്നെ പറഞ്ഞിരുന്നു.
അവസാനത്തെ മൂന്നു സീസണുകളിലും ആര്‍സിബി ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിയിട്ടില്ല. ആറിന് മുകളില്‍ പോലും അവര്‍ക്ക് എത്താനുമായിട്ടില്ല. 2017, 19 സീസണുകളില്‍ ആര്‍സിബി അവസാന സ്ഥാനക്കാരായിരുന്നു.

കോലി മിന്നുമെന്ന് വാട്‌മോര്‍

കോലി മിന്നുമെന്ന് വാട്‌മോര്‍

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയെയും വാട്‌മോര്‍ പുകഴ്ത്തി. ക്ലാസ് പ്ലെയറെന്നായിരുന്നു അദ്ദേഹത്തെ വാട്‌മോര്‍ വിശേഷിപ്പിച്ചത്.
കോലിയുടെ മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വളരെ മികച്ച ബാറ്റ്‌സ്മാനാണ് അദ്ദേഹം. കോലി എല്ലായ്‌പ്പോഴും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. ഇത്തവണ യുഎഇയില്‍ കാണികളില്ലെങ്കിലും അത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കില്ല. കാണികളുണ്ടെങ്കിലും ഇല്ലെങ്കിലും കോലി കസറുമെന്നും വാട്‌മോര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ചഹല്‍ ചുക്കാന്‍ പിടിക്കും

ചഹല്‍ ചുക്കാന്‍ പിടിക്കും

സ്പിന്നര്‍മാര്‍ അരങ്ങുവാഴുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന യുഎഇയിലെ പിച്ചുകളില്‍ ഇന്ത്യയുടെ യുവ താരം യുസ്വേന്ദ്ര ചഹലായിരിക്കും ആര്‍സിബിയുടെ സ്പിന്‍ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുകയെന്ന് വാട്‌മോര്‍ അഭിപ്രായപ്പെട്ടു.
സ്പിന്നര്‍മാര്‍ക്കു ഇത്തവണ വളരെ പ്രധാനപ്പെട്ട റോള്‍ തന്നെയുണ്ടാവും. ബൗളിങില്‍ വേരിയേഷനുകള്‍ വരുത്തുന്ന, ബുദ്ധിപൂര്‍വ്വം ബൗള്‍ ചെയ്യുന്ന പേസര്‍മാര്‍ക്കും യുഎഇയില്‍ തിളങ്ങാനാവും. സുനില്‍ നരെയ്‌ന്റെ സ്പിന്‍ ബൗളിങ് മനസ്സിലാക്കുക എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു ബുദ്ധിമുട്ടായി തീരും. വളരെ കണിശതയുള്ള, അതോടൊപ്പം വേഗത്തില്‍ വ്യതിയാനം വരുത്തി പന്തെറിയുന്ന ബൗളറാണ് നരെയ്ന്‍. എല്ലാ സ്പിന്നര്‍മാരും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാട്‌മോര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 13, 2020, 11:28 [IST]
Other articles published on Sep 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+